Saturday, 28 April 2007

വിവാഹം കഴിക്കാനിരിക്കുന്ന തരുണികളേ ..ഒരു നിമിഷം


പുര നിറഞ്ഞു നില്‍ക്കുന്ന അല്ലെങ്കില്‍ നില്‍ക്കാന്‍ പോകുന്ന പ്രിയ തരുണീ മണികളെ...ഇതാ ഒരു ചെറിയ ഉപദേശമല്ല പിന്നെയോ പൂച്ച മൊഴികള്‍ ....

വിവാഹം എന്നു കേള്‍ക്കുമ്പോള്‍ പല സ്ത്രീകളിലും ചിലാ പ്രത്യേകതരം അനുഭൂതി ഉണ്ടാകുകയും അതനുസരിച്ച് അവരുടെ ചിന്തകള്‍, പെരുമാറ്റങ്ങള്‍ എന്നിവയില്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യാറുണ്ട്. പല നാളൂകളായി സ്വപ്നം കണ്ടുകൊണ്ടിരുന്ന തന്റെ മംഗല്യം ഇനിയും ഏറെ താമസിയാതെ ഉണ്ട് എന്ന വിചാരം മനസ്സില്‍ കയറികഴിഞ്ഞാല്‍ അവള്‍ പിന്ന് സ്വപ്നങ്ങളുടെ ലോകത്താണ്. പലരും , തന്റെ സ്വപ്ന നായകന്‍ സുന്ദരനായിരിക്കണം, ഉദ്യൊഗം ഉണ്ടായിരിക്കണം, വിദ്യാഭാസം വേണം എന്നിങ്ങനെ പലതും മനസ്സില്‍ കൊണ്ട്നടക്കാറുണ്ട്.

ഇനിയും പല ആലോചനകളും വന്ന് പല കാരണങ്ങളാല്‍ , വേണ്ട എന്നു വെച്ച പെണ്‍കുട്ടികളില്‍, ഇതെല്ലാം മാറിപ്പോകുന്നത് തന്റെ കുഴപ്പമാണ് , ഒന്നുകില്‍ പണമില്ല, അല്ല്ലെങ്കില്‍ സൌന്ദര്യമില്ല, പഠിത്തമില്ല എന്നിങ്ങനെ പലവിധ കാരണങ്ങളാല്‍ അവള്‍ മാനസ്സികമായി താണു ചിന്തിക്കുമ്പോള്‍ , അതിനെ മറികടക്കാനായി ചിലപ്പൊള്‍ പല ഇല്ലാ‍ കാരണങ്ങളും പറഞ്ഞ് ഒന്നുകില്‍ വിവാഹം നീട്ടികൊണ്ട് പ്പോകയ്യോ അതുമല്ലെങ്കില്‍ ഇനിയും ഏതുവിധേനയും ഒരു കല്ല്യാണം നടന്നേപറ്റൂ എന്ന ചിന്തയില്‍ തന്റെ ഭാഗം ക്ലിയറാക്കുന്നതിനുവേണ്ടി, മേനി പറഞ്ഞ് , പല വിവാഹങ്ങളും നടന്നിട്ടുള്ളതായി ഈയുള്ളവന് അറിവുള്ളതാണ്. എന്നാല്‍ അതിന്റെ ഭവിഷ്യത്ത് പിന്നീട് തന്റെ ദാമ്പത്യ ജിവിതത്തില്‍ ഉണ്ടാകും എന്ന് ആരും ചിന്തിക്കാറില്ല.

ഉദാഹരണമായി പ്രീ-ഡിഗ്രി പാസാകാത്തൂരു പെണ്‍കുട്ടി ചെറുക്കന്‍ കൂട്ടരോട് പറയാറുണ്ട്, പെണ്ണ് ഡിഗ്രി കംമ്പ്ലീറ്റ് ചെയ്തിട്ടില്ല എന്ന്. അതുപോലെ കുടുംമ്പത്ത് വല്ല്യപ്പന്റെ കാലം മുതല്‍ സ്വത്ത് ഭാഗം ചെയ്യാത്, അപ്പന്റെ അനിയന്മാര്‍ക്കും പെങ്ങന്മാര്‍ക്കും ഒക്കെ ഉള്ള വീതം കുടുമ്പത്ത് കാണും, എന്നാലിവിടെ ‘ഇതെല്ലാം നമ്മുടേതാണ് ‘ എന്ന രീതിയിലാണ് , ദല്ലാള്‍ അഥവാ പെണ്‍ വീട്ടുകാര്‍ സംസാരിക്കുക. ഇനിയും മറ്റൊരു കേസ്, ചെറുക്കന്‍ കൂട്ടര്‍ വരുന്ന സമയത്ത് ധാരാളം ആഭരണങ്ങള്‍ അണിഞ്ഞ് നില്‍ക്കുക. ഒന്നുകില്‍ അത് വരവായിരിക്കാം, അല്ലെങ്കില്‍ നാത്തൂന്റെയോ അടുത്തുള്ളവരുടെയ്യോ വാങ്ങിച്ഛതായിരിക്കാം. എന്നിട്ട് മേക്കപ്പിട്ട് ഒരുങ്ങി നില്‍ക്കും. ചെറുക്കന്‍ കൂട്ടര്‍ വന്നു കാണുമ്പൊള്‍ , ഹൊ..നല്ല സുന്ദരിയായ പെണ്ണ്, കഴുത്തുംകയ്യും നിറയെ ആഭരണങ്ങള്‍..( ഇപ്പൊള്‍ ഇത്രയും...അപ്പോ കല്ല്യാണത്തിന് രൊമ്പ കിട്ടും !!) നമ്മുടെ ആണ്‍വര്‍ഗ്ഗമല്ലേ പുള്ളീകള്‍ !അതുമതി, കൂടാതെ ലക്ഷങ്ങള്‍ ആണല്ലോ കല്ല്യാണ ചിലവിന് ( സ്ത്രീധനം എന്ന് ഉപയൊഗിക്കാന്‍ പാടില്ലല്ലോ..) കിട്ടുന്നത്. അപ്പൊ പിന്നെ ഇതു തന്നെ മതി. എന്നാ കല്ല്ല്യാ ണത്തിനുശേഷം ഒരാഴ്ച്ക കഴിഞ്ഞ് ആ മധുവിധുവിന്റെ ഓളങ്ങളൊക്ക് ഒന്ന് തണുത്ത് ഒന്നിച്ചുള്ള ആ ജീവിതത്തിന്റെ ആദ്യ പടികളീലേക്ക് ചെല്ലുമ്പൊഴാണ് പഴയ നഗ്നമായ പല സത്യങ്ങളും അവന്‍ മനസ്സിലാക്കുന്നത്.

ഇത് അവന്റെ മനസ്സില്‍ ഒരു നെഗറ്റീവ് ചിന്തയ്ക്ക്ക് തിരി കൊളുത്തും. ശെടാ..കെട്ടിപ്പൊയല്ലോ..ഇനിയെന്നാ ചെയക? ആരൊടെങ്കിലും പറയാന്‍ പറ്റുമോ? ഇങ്ങനെയുള്ള പല ചിന്തകളും അവനില്‍ രൂപപെട്ടുകൊണ്ട് , അതിനെ മറികടക്ക്കുവാനായി പിന്നീടുള്ള അവന്റെ പെരുമാറ്റം, വളരെയധികം ഗൌരവമേറിയതും , സാധാരണയില്‍നിന്ന് വ്യതസ്തവുമായിരിക്കും. പിന്നിട് ഭാര്യയെ ഒരു ‘വേണ്ടാ സാധനം’ പോലെ കണ്ടുകൊണ്ട് , തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം പറയുന്ന ഒരു രീതി( എന്നാല്‍ തിരിച്ച് ഭാര്യക്ക് ഭര്‍ത്താവിനോട് സ്നേഹവുമായിരിക്കും!). ഇങ്ങനെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായി മറ്റുള്ളവരുടെ മുന്‍പില്‍ ഒരു മാത്യകാ ദമ്പതികളായി ചമഞ്ഞു നടക്കുന്ന ധാരാളം യുവമിഥുനങ്ങള്‍ നമ്മുടെയിടയിലുണ്ട്.

പല കുടുംമ്പങ്ങളും നമ്മള്‍ ഒന്ന് വിശദമായി പരിശോധിച്ചാല്‍ ഏതാണ്ട് 70 % ഒരു മാത്യകാ ദാമ്പത്യം
അല്ല നയിക്കുന്നത് എന്ന് കാണാം. പലതിന്റേയും മൂലകാരണം ദമ്പതികള്‍ തമ്മിലുള്ള ചേര്‍ച്ചയില്ലായ്മ, അതുപോലെ ലൈഗീക അരാജകത്വം. ലൈഗീകതയെ കുറിച്ചു പറയുമ്പോള്‍ , ധാരാളം വിശദീകരണങ്ങള്‍ ഇതിന് ആവശ്യമുണ്ട്. അതിലേക്ക് ആഴമായി കടക്കാന്‍ ഇപ്പോ ഞാനാഗ്രഹിക്കുന്നില്ല. എങ്കിലും പരിപാവനമായ ലൈഗീകതയെകുറിച്ചുള്ള അജ്ഞതയാണ് ഇതിന്റെ മൂല കാ‍രണംമെന്ന് എനിക്ക് പറയാന്‍ സാധിക്കും. വീണ്ടും ആദ്യ ഭാഗത്തേക്ക് വരട്ടെ...

എങ്ങിനെയും ഒന്നു വിവാഹം കഴിച്ചാല്‍ മതി എന്ന ചിന്തയുമായി ഉടുത്തൊരുങ്ങി നില്‍ക്കുന്ന തരുണികളോ‍ട് എനിക്ക് പറയാനുള്ളത്, ഇതാണ്. യാതൊരു കാര്യവും മറച്ചുവെയ്ക്കാത് തന്നെ കാണാന്‍ വരുന്ന ചെക്കനോട് എല്ലാം തുറന്നു പറയുക. ( എന്നു വെച്ച് ചെറുപ്പത്തില്‍ / കൌമാരത്തില്‍ നടന്ന പ്രേമമോ മറ്റു കാര്യങ്ങളോ പറയണം എന്നല്ല ഉദ്ധേശിച്ചത്. അത് ഒരിക്കലും പറയുകയും ചെയ്യരുത്, കാരണം വിവാഹത്തിനു ശേഷമാണ് പുരുഷനും സ്ത്രീയും ഒന്നാകുന്നത്. അതിനുമുന്‍പ് രണ്ടുപേരും രണ്ടു വ്യത്സ്ത വ്യക്തികളായിരുന്നു. അതിനെക്കുറിച്ച് രണ്ടുപേര്‍ക്കും അറിയാന്‍ യാതൊരു അവകാശവുമില്ല. ) തന്റെ വിദ്യാഭാസം, ജോലി, തുടങ്ങിയ കാര്യങ്ങള്‍. അതുപോലെ പെണ്ണുകാണാന്‍ വരുന്ന ദിവസം അധികം ഒരുങ്ങാത്, സാധാരണ വേഷത്തില്‍ നില്‍ക്കുക, ഉണ്ടെങ്കിലും ആഭരണങ്ങള്‍ അണിയാതിരിക്കുകയാണ് ഉത്തമം. അങ്ങനെ കണ്ട് ഇഷ്ടപ്പെടുന്ന പുരുഷനാണ് എറ്റവും യോജിച്ചത്.

എന്റെ ഒരു സുഹ്യത്തിന് വന്ന അനുഭവം കൂടി എഴുതുന്നത് അഭിക്കാമ്യമാണ് എന്ന് തോന്നുന്നു.. നെഴ്സായി ജൊലി ചെയ്യുന്ന എന്റെ സുഹ്യത്തിന് കാലിലും കയ്യിലും എല്ലാം സാധാരണ സ്ത്രീകളില്‍ കാണുന്നതിലും അധികമായി രോമവളര്‍ച്ചയുണ്ട്. പെണ്ണു കാണാന്‍ ചെറുക്കന്‍ വരുന്നതിന് തലെന്ന് അവള്‍ പാര്‍ലറില്‍ പൊയി മുഖം വാക്സ് ചെയ്യുകയും ചെറുക്കന്‍ കൂട്ടരുടെ മുന്‍പില്‍ നീണ്ട കൈയ്യുള്ള ചുരിദാറിട്ട് ഒരുങ്ങ്ങി നില്‍ക്കുകയും ചെയ്തു. അവന് ഇഷ്ടപ്പെട്ടു. വീട്ടുകാര്‍ ആലോചിച്ചു. ഉറയ്ക്കാനുള്ള തീയതി നിശ്ചയിച്ച് ഒരുക്കങ്ങള്‍ ഒക്കെ പൂര്‍ത്തീയായി.. ഉറയ്ക്കുന്നതിന് രണ്ടുദിവസം മുന്‍പ് ചെറുക്കന്‍ അവളെ ഹോസ്പിറ്റലില്‍ പോയി കണ്ടു. രണ്ടുപേരൂം കുടി കുറച്ച് സ്വസ്ഥമായി സംസാരിക്കാനായി അടുത്ത പാര്‍ക്കിലേക്ക് നീങ്ങി. ആ സമയത്ത് അവന്‍ അവളുടെ മുഖത്തേയും കൈകാലുകളിലേയും രോമം ശ്രദ്ധിച്ചു. ( തമാശയായി, ’നീ കരടിലേഹ്യം ഉപയോഗിiക്കാറുണ്ടോ ?’ എന്ന് ചോദിക്കുകയും ചെയ്തു.). അന്നു വൈകിട്ട് ചെറുക്കന്റെ വീട്ടില്‍ നിന്നും ഫോണ്‍ വന്നു, അവന് ഇതില്‍ താല്പര്യം ഇല്ല എന്ന്. നോക്കണേ, അവളുടെ മാനസീക അവ്സഥ !.

ഇതിന്റെ കാരണം ഞാന്‍ ആദ്യം പറഞ്ഞ വസ്തുതയാണ്. ഇവിടെയാണ് പ്രേമ വിവാഹത്തിന് പ്രസക്ത്തിയൂള്ളത്. രണ്ടുപേരും കണ്ട് , ഇടപെഴുകി തുറന്ന മനസ്സോടെയുള്ള കുറെ മുഹൂര്‍ത്തങ്ങള്‍ കഴിയുമ്പോള്‍ രണ്ടുപേരും പരസ്പരം തങ്ങളുടെ കുറ്റങ്ങളും കുറവുകളും കുറെ മനസ്സിലാക്കിയിരിക്കും. ഇതിനെ സ്വീകരിച്ചുകൊണ്ട് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഈ പറഞ്ഞ കാര്യങ്ങള്‍ അവിടെ പകല്‍ പോലെ വ്യക്തമാണല്ലോ. അപ്പൊ പിന്നെ ദാമ്പത്യ തകര്‍ച്ചയ്ക്ക് അവിടെ ഇടം കിട്ടുന്നില്ല. പരസ്പരം ഉള്ള ധാരണകളും വിശ്വാസവും അറിവും അഡ്ജസ്റ്റുമെന്റുമാണ് ഒരു നല്ല കുടുംബത്തെ വാര്‍ത്തെടുക്കുന്നത്. ഇന്ന് കേരളത്തില്‍ പെണ്‍കുട്ടികള്‍ കുറച്ചുകൂടി പക്വമതിയും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ശ്രദ്ധാലുക്കളും ആണ്. കാരണം കൂടുതല്‍ പേരും കേരളത്തിനു വെളിയില്‍ പഠിച്ച , അല്ലെങ്കില്‍ ജോലി ചെയ്യുന്നവര്‍ ആണ്. പലരുമായും ഇടപെട്ട് , പല സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍. എന്നാല്‍ വീട്ടില്‍ കെട്ടിയിട്ട് വളര്‍ത്തുന്ന അമ്മമാര്‍, വല്ല്യമ്മമാര്‍ ഒന്നുകൂടി പെണ്‍കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. പരസ്പരം അറിഞ്ഞിരിക്കുക, മനസ്സിലാക്കുക എന്നിവ വളരെ പ്രധാനപ്പെട്ടതാണ് ദാമ്പത്യത്തില്‍.

എല്ലാം തികഞ്ഞ ഒരു പങ്കാളിയെ കിട്ടുക അസാധ്യം തന്നെ. പ്രശ്നങ്ങള്‍ നിറഞ്ഞ ഒരു ജീവിതത്തിലേക്ക് കടന്നുവരാന്‍ ആരും ആഗ്രഹിക്കുന്നില്ല. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പലരും തളര്‍ന്നുപോകുന്നതിനു കാരണം , വിവാഹ ജീവിതത്തേക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതാണ്. ഒരു പുരുഷനും സ്ത്രീയും ഒരിക്കലും ഒരേ വ്യക്തിത്വൊത്തിന്റെ ഉടമകളല്ല. വ്യതസ്ത സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന്, വ്യതസ്ത വ്യക്തികളുടെ ഉടംകളായ അവര്‍ , പെട്ടന്നൊരു ദിവസം, മരണം വരെ നീണ്ടുനില്‍ക്കുന്ന ഒരു ബന്ധത്തിലേക്ക് കടന്നുവരികയാണ്. ഇവിടെയാണ് പരസ്പര വിശ്വാസത്തിന്റേയും, അഡ്ജസ്റ്റുമെന്റുകളുടെയും , ലൈഗീകതയെകുറിച്ചുള്ള പക്വമായ അറിവിന്റേയും പ്രാധാന്യം.

ദാമ്പത്യത്തില്‍ ഭാര്യക്കാണ് മുഖ്യമായ പങ്കുവഹിക്കേണ്ടി വരുന്നത്. അവള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെങ്കില്‍ ആ കുടുബം ഒരു സകുടുബം ആയി മാറും. ഉത്തമയായ ഭാര്യമാര്‍ എങ്ങനെയുള്ളവരായിരിക്കണം എന്ന് ഭാരതീയ മഹര്‍ഷിമാര്‍ നേരത്തേ എഴുതിവച്ചിട്ടുണ്ട്.
‘ കാര്യേഷു മന്ത്രി , കരുണേഷു ദാസി
രൂപേഷു ലക്ഷ്മി, ക്ഷമയാ ധരിത്രി
സ്നേഹേഷു മാതാ, ശയനേശു വേശ്യ
ഷഡ്കര്‍മ്മ നാരി, കുല ധര്‍മ്മ പത്നി.’
ഇതു തന്നെ വി. ബൈബിളിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ‘ പുരുഷന്‍ ഏകനായിരിക്കുന്നത് നന്നല്ലാത്തതുകൊണ്ട് അവനു ചേര്‍ന്ന തുണയെ നല്‍കാനാണ് സ്ത്രീയെ സ്യഷ്ടിച്ചത്. (ഉല്പത്തി 2:18 ) , അതുപൊലെ വി. പൌലോസ് ഉത്തമയാ‍യ ഭാര്യ എങ്ങനെയായിരിക്കണം എന്ന് തന്റെ ലേഖനങ്ങളിലൂടെ നമ്മെ പഠിപ്പിക്കുന്നു. ( എഫേസോസ് -- 5;22-23, കൊളൊസൊസ് -3;18, സുഭാഷിതങ്ങള്‍ 31;10 )

അതിനാല്‍ ബുദ്ധിയുള്ള പെണ്‍കൊടികള്‍ ഈ വക കാര്യങ്ങള്‍ ശരിയായ് മനസ്സിലാക്കി, വ്ഇവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചാല്‍ , നിങ്ങളുടെ ദാമ്പത്യം മധുരമായി മുന്നൊട്ട് കൊണ്ടുപോകാ‍ന്‍ സാധിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതു എന്റെ അഭിപ്രായം. നിങ്ങള്‍ക്കും നിങ്ങളുടേതായ ചിന്തകള്‍ കാണില്ലേ ? പങ്കുവെയ്യ്ക്കുക......

4 comments:

G.manu said...

swagatham

വിപിന്‍ said...

യെന്തോ എനിക്കത്ര മനസ്സിലായില്ല! സ്ത്രീകള്‍ മാത്രമേ കല്യാണക്കാ‍രയത്തില്‍ നുണ പറയുന്നുള്ളൂ?? കുറേയേറെ നാള്‍ ചായകുടിച്ച് നടന്ന് ബോറടിക്കുമ്പോ ഇല്ലാത്തെ ജോലിയേയും ഉള്ള ജോലിയേയും പറ്റി എത്രയോ പുരുഷകേസരികള്‍ നുണ പറയുന്നു. എത്രയോ നുണകള്‍ പറയുന്നു, എത്രയോ അപ്രിയ സത്യങ്ങള്‍ മറച്ച് വെക്കുന്നു. മുഴുവന്‍ സമയ മദ്യപാനിയും നാട്ടിലെ ഏറ്റവും നല്ല സ്വഭാവമുള്ള പയ്യനാണ് എന്ന് പറയുന്നു. വയസ്സ് 34 കഴിഞ്ഞവന്‍ അടുത്ത ജൂണില്‍ 29 ആകും എന്ന് പറയുന്നു. അതും ഒക്കെ എഴുതൂ, പിന്നെ സ്ത്രീ ലക്ഷണമൊത്തവളായാല്‍ ദാമ്പത്യം നന്നാവുമോ? അതിനു പുരുഷനും സ്ത്രീയും അവരുടെ തൊട്ടടുത്ത ബന്ധുക്കളും എല്ലാം തമ്മില്‍ നല്ല ചേര്‍ച്ച വേണ്ടേ. രണ്ടാള്‍ക്കും തമ്മില്‍ വലിയ സ്നേഹവും രണ്ട് പേര്‍ക്കും അവരവരുടേ അമ്മായിയമ്മയോട് ‘സ്നേഹം’ വളരെ കൂടുതലും അണെങ്കില്‍ ആ ദാമ്പത്യം അത്ര രസകരമായിരിക്കും എന്ന് എനിക്ക് തോന്നുന്നില്ല.

പിന്നെ ഈ ടോപിക്കില്‍ എന്റെ അഭിപ്രായത്തിന് വലിയ വിലയൊന്നും കല്‍പ്പിക്കണ്ട. ഞാന്‍ കളത്തിന് പുറത്ത് നിന്നാണല്ലോ കളിക്കുന്നത്. മാതൃകാ ദാമ്പത്യ ത്തിന്റെ കണക്ക് ചെറുതായിട്ട് തെറ്റിയോ എന്നൊരു സംശയം. ഞാന്‍ നോക്കിയിട്ട് അവര്‍ ഏറിയാല്‍ 5% അതിന് മുകളില്‍ വരില്ല. അറേഞ്ച് ചെയ്ത് കെട്ടിയതായാലും പ്രേമിച്ച് കെട്ടിയതായാലും.
ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം

വിപിന്‍

PoochaSannyasi said...

വിപിനേ മനസ്സു കുറച്ചു തുറന്നതിന് നന്ദി...
വിപിന്റെ ആദ്യത്തെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍ ഇവിടെ തലക്കെട്ട് നോക്കിയാല്‍ ‘തരുണികളോടാണ് ‘ ഞാന്‍ പറയുന്നത്.
യുവാക്കളോട് പറയാം. ഷമിക്കണ്ടാ..പുറകാലെ വരുന്നുണ്ട്.

മാത്യകാ ദാമ്പത്യം 5% ശരിയാകാം. ഏതായാലും ന്യൂനപക്ഷം ആണെന്നുള്ളതിന് സംശയമില്ല..

വിന്‍സ് said...

sangathi okkey kollaam.. pakshe vaayichedukkaan aanu budhi muttu. font maatti pidiyannaaa.