Thursday 16 October 2008

ജന്മ ദേ സകി, ജിംന്തകി നഹി

ജോലിക്കു പോകുന്ന സമയത്ത് ദാദറിൽ നിന്ന് ട്രെയിൻ മാറി കയറുന്ന സമയത്ത് വെറുതെ ഒരു ദിവസം അവിടെ ഫ്ലാറ്റ് ഫോമിൽ വെച്ചിരുന്ന ഒരു റ്റി.വി. സീരിയലിന്റെ പരസ്യം കണ്ണില്പെട്ടു. അതിന്റെ തലക്കെട്ട് ഒന്ന് വായിച്ചപ്പോൾ എന്തോ അത് മനസ്സിൽ ഒന്ന് കൊണ്ടു, വീണ്ടും യാത്ര ചെയ്യുന്ന സമയത്ത് അതേ കുറിച്ച് വളരെ ചിന്തിച്ചു. അതേ, ജന്മ ദേ സകി, ജിംന്തകി നഹി…അപ്പോൾ പല ചിന്തകൾ എന്റെ മനസ്സിലേക്ക് കയറിവന്നു. അതേ, ആ സീരിയൽ ആരെ കുറിച്ചുമായിക്കൊള്ളട്ടെ, അത് ഞാൻ കണ്ടില്ല, കഥയൊട്ട് അറിയുകയുമില്ല, പക്ഷേ , ആ തലക്കെട്ട്, അത് ധാരാളം കാര്യങ്ങൾ വിളിച്ചുപറയുന്നതായി എനിക്കു തോന്നി.
ഇന്നത്തെ പല കുടുംബങ്ങൾ എടുത്തു നോക്കിയാലും , പല പെൺകുട്ടികളേപറ്റി ചിന്തിച്ചാലും , പല അമ്മമാരെപറ്റി ഓർത്താലും ഈ തലക്കെട്ടിന്റെ വ്യാപ്തി അവിടെ നമ്മുക്ക് കാണാൻ സാധിക്കും. ജന്മം കൊടുത്തതുകൊണ്ട് മാത്രം ഒരു അമ്മ അമ്മയാകണമെന്നില്ല, ജീവിതം കൊടുക്കുവാൻ ഇന്നത്തെ പല അമ്മമാർക്കും സാധിക്കുന്നില്ല. ഒരു കടമ അല്ലെങ്കിൽ, വിവാഹം കഴിച്ചില്ലേ, ഒരു കുട്ടിയില്ലെങ്കിൽ പിന്നെ ആളുകൾ എന്തു പറയും, എന്ന ചിന്ത, അല്ലെങ്കിൽ ഭർത്താവിന്റെ നിർബന്ധം. സെക്സ് ആസ്വദിക്കാൻ ധാരാളം സമയം, സാഹചര്യങ്ങൾ, ഗർഭം ധരിക്കാതിരിക്കാൻ ധാരാളം പോംവഴികൾ…ഇതെല്ലാം ഇന്ന് വീട്ടുപടിക്കൽ ലഭ്യമായിരിക്കുന്ന ഒരു സാഹചര്യത്തിൽ, ഒരു കുട്ടി എന്ന് പറയുന്നത്, അല്ലെങ്കിൽ ഒരു കുഞ്ഞിനെ വളർത്തുക എന്ന് പറയുന്നത്, ഇന്നത്തെ സമൂഹത്തിലെ ഒരു നല്ല ശതമാനം സ്ത്രീകളും ഇഷ്ടപ്പെടാത്ത ഒന്നു തന്നെയാണു. ഇന്നത്തെ ലൈഫ് സ്റ്റൈൽ, അല്ലെങ്കിൽ സാമൂഹിക ജീവിതം, സ്റ്റാറ്റസ്, ശരീര സൌന്ദര്യം ഇവയൊക്കെ ഇതിൻ കാരണമാകാം. എന്നാൽ ഇതിനു വിപരീതമായി പല അമ്മമ്മാർ ചമയുന്നവരും മക്കളേ അവരുടെ ഇഷ്ടത്തിൻ വിടുകയോ, അല്ലെങ്കിൽ അപ്പനും അമ്മയും ഇല്ല എങ്കിൽ വല്ല്യമ്മയോ, പേരമ്മയോ വളർത്തുകയാണെങ്കിൽ, മക്കളേ നിലത്ത് തൊടാതെ വളർത്തുന്ന ഒരു സാഹചര്യവും നമ്മുടെ ഇടയിൽ ഉണ്ട് പറയുന്നതിൽ എനിക്ക് സംശയമില്ല. ഒരു പെൺകുട്ടിയാണെങ്കിലും ആൺകുട്ടിയാണെങ്കിലും അവനെ അല്ലെങ്കിൽ അവളെ വളർത്തുക എന്ന് പറയുന്നത് വളരെ വിഷമം പിടിച്ച് ഒന്ന് തന്നെയാണു. പ്രത്യേകിച്ച് ഒരു പെൺകുട്ടിയെ വളർത്തുമ്പോൾ അതിന്റേതായ റിസ്ക് എടുക്കേണ്ടിയിരിക്കുന്നു. ഇതിൽ പ്രത്യേക പങ്കു വഹിക്കുന്നത് മുകളിൽ പറഞ്ഞ ജന്മം കൊടുത്ത അമ്മ തന്നെയാൺ. ഒരു പേരിനു വേണ്ടി ഒരു കുഞ്ഞിനെ വളർത്തിയതു കൊണ്ട് കാര്യമായില്ല. ആ കുഞ്ഞിനെ വളർത്തണ്ടിയ രീതിയിൽ വളർത്തണം. പ്രത്യേകിച്ച് പെൺകുട്ടികൾ പ്രായമായി , മറ്റൊരു വീട്ടിൽ പോയി നിൽക്കണ്ടിയതാൺ, മറ്റൊരു വ്യതസ്ത കുടുംബത്തിലെ ആളുകളുമായി ഇടപെഴകണ്ടിയാതാൺ എന്ന വസ്തുത ഇന്ന് പല അമ്മമാരും മറന്നുപോകുന്നു. കുറച്ചു കഴിഞ്ഞ അവൾ എല്ലാം പഠിച്ചുകൊള്ളും, അല്ലെങ്കിൽ കല്ല്യാണം ഒക്കെ കഴിഞ്ഞ് അവൾ ശരിയായിക്കൊള്ളും എന്ന ചിന്ത വെറും ബാലിശമാൺ. സ്വന്തം വീട്ടിൽ വെച്ച് പഠിക്കാത്തത്, അല്ലെങ്കിൽ ചെയ്യാത്തത്, ഒരിക്കലും മറ്റൊരു വീട്ടിൽ ചെന്നതിനു ശേഷം ചെയ്യില്ല. അത് സ്വന്തം അമ്മയിൽ നിന്ന് കണ്ടു പഠിക്കണ്ടിയത്, കേട്ടു പഠിക്കണ്ടിയത്, ചോദിച്ചറിയണ്ടിയത്, അത് ഭർത്താവിൽ നിന്നോ അമ്മായി അമ്മയിൽ നിന്നോ ലഭിക്കില്ല, അഥവാ പറഞ്ഞുകൊടുത്താൽ അത് ഉൾകൊള്ളാൻ അവൾക്ക് കഴിഞ്ഞു എന്ന് വരില്ല. കാരണം വളർന്നുവന്ന ആ സാഹചര്യം, ആ തലച്ചോറിൽ എന്ത് ചെറുപ്പത്തിൽ കയറിയോ, അത് മാറ്റാൻ വല്ല്യ പാടാണു. ചില അമ്മമ്മാർ പറഞ്ഞു കേട്ടിട്ടുണ്ട്, അവൾ അങ്ങനെയാ, കല്ല്യാണം ഒക്കെ കഴിഞ്ഞ് ഭർത്താവിന്റെ കൂടെ ജീവിക്കുമ്പോൾ അതൊക്കെ ശരിയായിക്കൊള്ളും എന്ന്. ഇനിയും കല്ല്യാണം കഴിഞ്ഞിട്ടും ഇതേ അമ്മമാർ പറയാറുണ്ട്, ‘ ഓ, കല്ല്യാണം അങ്ങട് കഴിഞ്ഞതല്ലേ ഉള്ളൊ, ഒരു കുഞ്ഞ് ഒക്കെ ആയി കഴിയുമ്പം എല്ലാം മാറും’ എന്ന്. ഇവിടെയാണ് ആ അമ്മയ്ക്ക് തെറ്റിയത്. തന്റെ ഭാഗം തിരുത്തികൊണ്ട്, തന്റെ മകളെ കുറ്റം പറയാതെ തനിക്കാൺ തെറ്റ് പറ്റിയത് എന്ന് മനസ്സിലാക്കത് ആ അമ്മ വെറുതെ പുലമ്പുന്നു. ഇവിടേ ആർക്കാണു തെറ്റു പറ്റിയത്? നൂറു ശതമാനവും ആ അമ്മയ്ക്കാണെന്നു ഞാൻ പറയും. കാരണം നമ്മുടെ തലക്കെട്ട് ‘ജന്മ ദേ സകി, ജിംന്തകി നഹി…’
അമ്മ എന്ന പേരു തന്നെ ഇന്ന് സമൂഹത്തിൽ നിന്ന് മാഞ്ഞുപോയിരിക്കുന്നു. ഇന്നത്തെ അമ്മമ്മാർ ‘ അമ്മ’ അല്ല എന്ന് ഞാൻ പറയും. കാരണം പ്രസവിക്കുന്ന സ്ത്രീകൾക്കാണു അമ്മ എന്ന് പറയുന്നത്. ഇന്ന് എത്ര സ്തീകൾ പ്രസവിക്കുന്നു? വിരലിൽ എണ്ണാൻ മാത്രം. ബാക്കി ഒക്കെ കീറി മുറിക്കയല്ലേ? ഈശ്വരൻ തന്ന ആ കഴിവ്, വേദനയോടുകൂടി ഒരു കുഞ്ഞിനു ജന്മം കൊടുക്കാൻ ഇന്ന് എത്ര സ്ത്രീകൾ തയ്യാറാണു? സിസേറിയൻ എന്ന വാക്ക് ഇന്ന് പെൺകുട്ടികൾക്ക് ഒരു ആശ്വാസമാൺ. ( ഹോസ്പിറ്റലുകാരും ഇഷ്ടപ്പെടുന്ന ഒന്നാൺ സിസേറിയൻ, അതുകൊണ്ട് പെൺകുട്ടിയുടെയോ , വീട്ടുകാരുടെയോ ആ സജ്ജക്ഷൻ അവർ സന്തോഷത്തോട് കൂട് അംഗീകരിക്കും. ) വേദന മാത്രമല്ല, അവരുടെ സൌന്ദര്യവും ഒരു പ്രശനമല്ലേ..പിന്നെ പണത്തിനു ബുദ്ധിമുട്ടും ഇല്ലല്ലോ. ഇന്നു പിന്നെ ‘ഒന്ന് ‘ എന്ന തത്വം എല്ലാവരും അംഗീകരിച്ചിരിക്കുന്നതുകൊണ്ട് , ഒരു സിസേറിയൻ നടത്തിയതുകൊണ്ട് ഒന്നും ഒരു കുഴപ്പവുമില്ല..ഏതായാലും വേദനയോട് ഒരു കുഞ്ഞിനെ പ്രസവിച്ച് അതിനെ വളർത്തുന്ന ഒരമ്മയ്ക്ക് ആ കുഞ്നിനോടുള്ള സ്നേഹവും കടപ്പാടും ഒന്ന് വേറെ തന്നെയായിരിക്കും.
ഇനിയും പ്രസവം കഴിഞ്ഞ് അടുത്ത സീൻ എന്ന് പറയുന്നത് മുലപ്പാൽ കുടിക്കുന്ന രംഗം ആണു. ഒരു കുഞ്ഞിനു അവന്റെ ആഹാരം എന്ന് പറയുന്നത് ഏതാണ്ട് ആറു മാസം വരെ.അമ്മയുടെ മുലപ്പാൽ ആൺ അതിനു ശേഷമാണു ചെറിയ രീതിയിൽ മറ്റ് ആഹാരപദാർത്ഥങ്ങൾ ഡോക്ടേഴ്സ് സജ്ജസ്റ്റ് ചെയ്യുക. ഇന്ന് എത്ര ‘അമ്മ’ മാർ ഉണ്ട് കുഞ്ഞിനു മുലപ്പാൽ കൊടുക്കുന്നത്? ഫാരെക്സും സെറിലാക്കും ബേബി ഫുഡും ഇന്ന് നമ്മുടെ അടുക്കളയിൽ സ്റ്റോക്ക് ഇരിക്കുമ്പോൾ ആരാൺ ഇതിനൊക്കെ മിനക്കെടുക്ക..ജോലിക്കു പോകുന്നവർ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട, സമയത്തിനു കുഞ്ഞിനു പാലുകൊടുക്കാൻ സമയം ഇല്ലല്ലോ…ഒന്നുകിൽ ആയ, അല്ലെങ്കിൽ സെർവെന്റ്, അല്ലെങ്കിൽ ഈ പ്രസവസമയത്ത് കൂട് കൊണ്ട് നിർത്തുന്ന സ്വന്തം അമ്മയോ ഭർത്താവിന്റെ അമ്മയോ. അവരാകുമ്പൊൾ കുഞ്ഞിനു സമയത്ത് ഈ ‘പാൽ’ കൊടുക്കുമല്ലോ. രണ്ടാമത് മുലപ്പാൽ കൊടുത്താൽ സ്തനത്തിന്റെ വളർച്ച കൂടുകയും അത് പുറമേ നോക്കിയാൽ വ്യത്തികേടായി തോന്നുകയും ചെയ്യും, പിന്നെ എപ്പോഴും മാസികകളിൽ വായിക്കുന്നത് അല്ലേ, മുലകുടിക്കുന്ന സമയത്ത് സൌന്ദര്യം കുറയും എന്ന്. ഇതൊക്കെയാൺ ഇന്നത്തെ സമൂഹത്തിൽ നമ്മുടെ കുടുബങ്ങളിൽ കാണുന്നത്.
മൂന്നാമത്തെ സീൻ എന്നു പറയുന്നതാണു എറ്റവും പ്രധാനം. ബേബി സിറ്റിംഗ്. ഇന്ന് കൂണുപോലെ ബേബി സിറ്റിഗുകൾ നമ്മുടെ മുക്കിനും മൂലയുക്കും കോമ്പ്ലസ്സുകലിലും ലഭ്യമാൺ. ജോലിക്കു പോകുന്ന ഭാര്യയ്ക്കും ഭർത്താവിനും, പിന്നെ അതല്ലാതെ എന്തു ശരണം, രാവിലെ ഒരു കുപ്പി പാലും ഒരു കവർ ബിസ്ക്കറ്റും രണ്ടു ജോടി ഉടുപ്പും കൂടി ഒരു ബാഗിലിട്ട് കുഞ്നിനേയും കൂടി കൊടുത്താൽ മതി, വൈകുന്നതുവരെ സ്വസ്ഥം .ഇത് തുടർന്ന് തുടർന്ന് ഏതാണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്തുപോലും ആ കുഞ്ഞിനു തന്റെ സ്വന്തം അമ്മയെയോ അപ്പനെയോ ഒന്ന് കൺനിറയെ കാണാനോ, ആ മടിയിൽ ഇരുന്ന് ഒരു കഥ കേൾക്കാനോ സാധിക്കുകയില്ല. കാരണം സമയം ഇല്ലല്ലോ..പിന്നെ അവനു ഏക ആശ്രയം എന്ന് പറയുന്നത് അവന്റെ കൂട്ടുകാർ. അപ്പൊ പിന്നെ അവന്റെ കൂട്ടുകാർ അല്ലേ അവനു കൺകണ്ട ദൈവം. അവർ പറയുന്നതായിരിക്കും അവനു ശരിയെന്ന് തോന്നുക. ഇങ്ങനെ വളർന്നുവരുന്ന യുവതീ യുവാക്കൾ ആൺ, ഭാവിയിൽ സ്വന്തം അപ്പനും അമ്മയ്ക്കും കണ്ണിരിനു കാരണം എന്ന് പറയുമ്പോൾ, അത് അവർ അർഹിക്കുന്നത് തന്നെയാണെ എന്ന് ഞാൻ പറയും. കാരണം നമ്മുടെ തലക്കെട്ട്..‘ജന്മ ദേ സകി, ജിംന്തകി നഹി…’

1 comment:

krishnaa said...

സത്യമാണ് ഇതെല്ലാം. നൂറ് ശതമാനവും ഞാനിതേ അഭിപ്രായക്കാരിയാണ്.
അവസാനം കുട്ടികള്‍ ചീത്തയാവുന്നു, വഴിതെറ്റി പോകുന്നൂ എന്ന പരാതി...!ആദ്യം മാതാപിതാക്കള്‍ നന്നാവണം.അതിലും അമ്മയാണ്
കൂടുതല്‍ ശ്രദ്ധിക്കേണ്ടത്..!