Friday 29 April 2016

ദൈവവും ദൈവ വിശ്വാസികളും.

പത്തു ദിവസത്തെ പ്രൊഫഷനൽ ട്രെയിനിംഗ് . ദിവസവും പോയി വരാൻ പറ്റാത്ത ദൂരം . അതുകൊണ്ട് തലേ ദിവസം റൂം അന്വേഷിക്കാനായി അവിടെ എത്തി. . അടുത്തെങ്ങും ലോഡ്ജുകളോ താമസിക്കാൻ സൗകര്യമോ കിട്ടിയില്ല. എങ്കിലും സ്വല്പം അകലെയുള്ള ഒരു മലങ്കര പള്ളിയിൽ ചെന്ന് അച്ചനെ ഒന്ന് കാണാം, അടുത്തെങ്ങാനം വല്ല വീടുകൾ ഉണ്ടെങ്കിൽ ചോദിക്കാം എന്ന് കരുതി അടുത്തു കണ്ട ഒരു വീട്ടിൽ തന്നെ തിരക്കി. അത് ആ പള്ളിയിലെ തന്നെ ഒരാളുടെ വീടായിരുന്നു. അച്ചൻ അപ്പോൾ അവിടെ ഇല്ല എന്നും , അടുത്ത് എവിടെയെങ്കിലും സൗകര്യം ഉണ്ടു എങ്കിൽ ചോദിച്ചിട്ട് വൈകിട്ട് അറിയിക്കാം എന്നും പരഞ്ഞ് എന്റെ നമ്പരും ആ വീട്ടുകാർ വാങ്ങി. രാത്രി വരെ ഫോൺ വന്നില്ല. ട്രെയിനിങ്ങിന്റെ ആദ്യ ദിവസം രാവിലെ തന്നെ ലഗേജുമായി ഞാൻ സ്ഥലത്തെത്തി. പകൽ മുഴുവൻ ക്ലാസ്സിൽ കഴിഞ്ഞു. അപ്പോൾ അവിടെയുണ്ടായിരുന്ന പലരോടും ഞാൻ അക്കോമഡേഷനെകുരിച്ച് പരഞ്ഞു. വൈകിട്ട് ക്ലാസ്സ് കഴിഞ്ഞപ്പോൾ ഒരു ആന്റി വന്നു പരഞ്ഞു, ഇവിടെ തൊട്ടടുത്ത് ഒരു ഹിന്ദു ഫാമിലി ഉണ്ടു. അവിടുത്ത് ചേച്ചിയും, ചേട്ടനും മകളുടെ പാല കാച്ച്ചലിനു എരണാകുളത്തു പോകയാണ്. ആറു ദിവസം കഴിഞ്ഞേ വരൂ, സാറിനു താല്പര്യമാണെങ്കിൽ അവിടെ കഴിയാം എന്ന്. അതെ എന്ന് സന്തോഷത്തോട് ഞാൻ പറഞ്ഞു. ഞാൻ അപ്പോൾ തന്നെ ആ ചേച്ചിയെ കാണാൻ ചെന്നു. മനോഹരമായ ഒരു വീടു. മുറ്റത്തു നിരയെ ചെടികളും പൂക്കളും. വീടിനു ചുറ്റും പച്ചക്കറി ക്ര്യഷി. വിവിധ തരത്തിലുള്ള പച്ചക്കരികൾ കായ്ച്ചു നില്ക്കുന്നു. കിണറ, മാവ്, പ്ലാവ്, പുളി, എല്ലാം കൊണ്ടും ഒരു ഗ്രാമീണ ഭംഗി. മനോഹരമായ ഹാളിൽ ശ്രീക്യഷ്ണന്റെ ഒരു വലിയ ബിംബം. സാമ്പ്രാണിയുടെ സൌരഭ്യം മുറിയിലെങ്ങും ..
എന്നെ കണ്ടു ചേച്ചി പരഞ്ഞു, സാറിനു ഇവിടെ പത്തു ദിവസവും താമസിക്കാം, എല്ലാ സൌകര്യവും ഉപയോഗിക്കാം. സാറിന്റെ വീടുപോലെ നോക്കിയാല മതി, പത്തു ദിവസം ഞങ്ങൾ മോളുടെ കൂടെ അവിടെ നിന്നോളാം. പിന്നെ സാറിനു ബുദ്ധിമുട്ടു ഇല്ലാ എങ്കിൽ എല്ലാ ദിവസവും വൈകിട്ട് വിളക്ക് കത്തിക്കണം. ഞങ്ങൾ അത് മുടക്കാറില്ല. അതെ എന്ന് ഞാൻ തലയാട്ടി. അങ്ങനെ അപ്പോ തന്നേ ഞാൻ എന്റെ ബാഗുമായി ആ വീട്ടിൽ എത്തി. രാത്രി ആയപ്പോൾ ഞാൻ കഴിക്കാനായി വെളിയിൽ പോകാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. അപ്പോൾ ചേച്ചി വന്നിട്ട് , ഭക്ഷണം കഴിക്കാനാണേൽ ഇന്ന് പോകണ്ടാ, സാറിനും കൂടിയാ ഞാൻ ഇന്ന് ചപ്പാത്തി ഉണ്ടാക്കിയിരിക്കുന്നത് എന്ന് പരഞ്ഞപ്പോൾ , മറുപിടി ഇല്ലാതെ ഞാൻ വീണ്ടും അകത്തേക്ക് കയറി. ഭക്ഷണം എല്ലാം കഴിഞ്ഞ് ഞാൻ എനിക്ക് തന്ന മുറിയില കയറി , പിറ്റേ ദിവസത്തേക്കുള്ള അസിന്മേന്റ്റ് തയ്യാറാക്കാൻ തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ വാതിലിനു ഒരു മുട്ട്, ഞാൻ നോക്കിയപ്പോൾ ചേച്ചി ഒരു ഗ്ലാസ് പാലുമായി വന്നു നില്ക്കുന്നു. സാറ് പഠിക്കാൻ ഇരിക്കുവല്ലേ , ഇത് കുടിച്ചിട്ടു ഇനി ഇരുന്നോളൂ, എന്ന് പരഞ്ഞപ്പോൾ വീണ്ടും എനിക്ക് മറുപിടി ഇല്ലാതായി. പിറ്റേ ദിവസം രാവിലെ തന്നെ താക്കോൽ എന്നെ ഏല്പിച്ചിട്ട് അവർ എരണാകുളത്തേക്ക് പോയി. വൈകിട്ട് കുളി കഴിഞ്ഞു തൊടിയിൽ നിന്ന് കുറെ പൂക്കളും പറിച്ചു ശ്രീകഷ്ണറ്റെ മുൻപിൽ തളികയിൽ വെച്ച് നിലവിളക്കും കൊളുത്തി, സാമ്പ്രാണിയും കത്തിച്ച് , 'സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ...' എന്ന പ്രാർത്ഥന ചൊല്ലിയപ്പോൾ ആദ്യം മനസ്സില് കണ്ടു പ്രാർഥിച്ചതു ആ ചേച്ചിക്കും കുടുംബത്തിനും വേണ്ടിയായിരുന്നു.

                                                   



No comments: