പ്രോത്സാഹനം കൊടുക്കുക:
പല ഭാര്യമാരും ആഗ്രഹിക്കുന്ന ഒന്നാണ് ഭര്‍ത്താവില്‍ നിന്ന് ലഭിക്കുന്ന പ്രോത്സാഹനം, അവള്‍ ഒരു കറി വെച്ചാല്‍ , അത് എങ്ങനുണ്ട് എന്ന് ആദ്യം ഭര്‍ത്താവിനോട് ചോദിക്കും, കൊള്ളത്തില്ല എങ്കില്‍ പോലും ‘നന്നായിരിക്കുന്നു’ എന്ന് പറഞ്ഞാല്‍ അത് അവള്‍ക്ക് സ്ന്തോഷമാണ്, ഇനി ഉപ്പില്ല എങ്കില്‍ പോലും, ‘ കറി നല്ലതാ, ഇത്തിരി ഉപ്പുകൂടി ഉണ്ടായിരുന്നേല്‍ കൊള്ളായിരുന്നു, കുഴപ്പമില്ല അടുത്ത പ്രാവശ്യം ഒന്ന് നോക്കിയാല്‍ മതി’ എന്ന് പറഞ്ഞാല്‍ ഇലയ്ക്കും മുള്ളിനും കേടില്ലാത് നമ്മുക്ക് ഭാര്യയെ ത്യപ്തിപ്പെടുത്താം, ഇനി ‘ എന്റെ അമ്മ പോലും ഇതുപോലെ വെച്ചു തന്നിട്ടില്ല ‘ എന്ന് ഒന്ന് തട്ടിവിട്ടാല്‍ പിന്നെ പറയുകയും വേണ്ട, ആദ്യമൊക്ക് ഇങ്ങനെ പറയുന്നത് നല്ലതു തന്നെ, കാരണം എന്റെ ഭര്‍ത്താവ് എന്നെ അംഗീകരിക്കുന്നുണ്ട് എന്ന തോന്നല്‍ അവളെ കൂടുതല്‍ കാര്യക്ഷമയോട് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും. എന്നാല്‍ മറിച്ച് എന്തു ചോദിച്ചാലും , ‘നിനക്ക് ഇങ്ങനെയേ ഉണ്ടാക്കാന്‍ അറിയത്തുള്ളോ?, പിന്നെന്തവാ നീ വീട്ടില്‍ നിന്ന് പഠിച്ചത്? പറഞ്ഞിട്ട് കര്യമില്ല, വളര്‍ത്തിയവരെ പറഞ്ഞാല്‍ മതി’ എന്നിങ്ങനെയുള്ള സംസാരം അവളെ ആദ്യം മുതലേ നിരുത്സാഹത്തിന്റെ ഒരു വശത്തേക്ക് തള്ളിയിടും. ഭര്‍ത്താവു പോലും തന്നെ അംഗീകരിക്കുന്നില്ല എന്ന ആ ചിന്ത മനസ്സില്‍ കയറികഴിഞ്ഞാല്‍ പിന്നീട് എന്തു ചെയ്യുമ്പോഴും ആ പേടി, ശരിയാകുംപ്പ് എന്ന ഭയം, ഭര്‍ത്താവ് വഴക്കു പറയും, തുടങ്ങിയ വിചാരങ്ങള്‍ അവളില്‍ ക്രമേണ വളര്‍ന്നുകൊണ്ടിരിക്കും. അതുപോലെ ജോലിയുള്ള ഭാര്യമരെ അവരുടെ കഴിവില്‍, ഓഫീസിലെ ഉയര്‍ച്ചയില്‍ , ശമ്പള വര്‍ദ്ധനയില്‍ ഒക്കെ പ്രോത്സാഹിപ്പിക്ക തന്നെ വേണം. എല്ലാ പുരുഷന്മാര്‍ക്കും നല്ല ജോലിയുള്ള, വിദ്യാഭാസമുള്ള ഭാര്യമാരെ വേണം, എന്നാല്‍ വിവാഹം കഴിഞ്ഞു കഴിഞ്ഞാല്‍ അവളെ പ്രോത്സാഹിപ്പിക്കുവാന്‍ വിമുഖത കാട്ടുന്നു. അവളങ്ങനെ കേമിയാകണ്ട, എന്നെക്കാള്‍ വലിയവള്‍ ആകണ്ടാ എന്ന മനോഭാവമാണ് മിക്ക ഭര്‍ത്താക്കന്മാര്‍ക്കും. ഇവിടെ ഞാനും നീയും ഇല്ലല്ലോ, നമ്മളും ഞങ്ങളും അല്ലേ ഉള്ളൂ,’ നിന്റെ നേട്ടം , എന്റേയും നേട്ടം’ എന്ന് ചിന്തിക്കുക, ജോലികഴിഞ്ഞ് ലേറ്റായി ആണ് ഭാര്യ വരുന്നത് എങ്കില്‍ , നേരത്തേ വരുന്ന ഭര്‍ത്താവിന് അടുകളയില്‍ എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. ഇവിടെയാണ്‍ ‘നമ്മള്‍’ എന്ന വാക്കിന് അര്‍ത്ഥമുണ്ടാകുന്നത്. ഇനി കുട്ടികള്‍ ഉണ്ടായാലും ഈ നമ്മള്‍ എന്ന വാക്കിന് വലിയ അര്‍ത്ഥം ആണ് ഉള്ളത്. മിടുക്കരായ കുട്ടികള്‍ ആണെങ്കില്‍ അത് എന്റെ മിടുക്ക്, അല്ല എങ്കില്‍ നിന്നെപ്പോലെ എന്ന മനോഭാവം ചില ഭര്‍ത്താക്കന്മാര്‍ വിളിച്ചു പറയാറുണ്ട്. ഇതെല്ലാം മോശമായ ചിന്താഗതിയാണ്. ശമ്പളമോ സര്‍ട്ടിഫിക്കറ്റോ എസ്റ്റേറ്റോ ഒന്നുമല്ല അവളെ വലുതാക്കുന്നത്. ഭര്‍ത്താവിന്റേയും മക്കളുടേയും പ്രോത്സാഹനമാണ് അവളെ വളര്‍ത്തുന്നത്.
പുരുഷത്വമുള്ളവനാവുക:
ഏതൊരു സ്ത്രീയുടെയും ആഗ്രഹം തണ്ടേടിയായ, ബലവാനായ, ധീരനായ ഒരു പുരുഷനെ സ്വന്തമാക്കാനാണ്. മറ്റുള്ളവരുടേ മുന്‍പില്‍ തണ്ടേടത്തോട് തലയുയര്‍ത്തി നില്‍ക്കുന്ന ഒരു പുരുഷന്റെ പിറകില്‍ നില്‍ക്കുക ഒരു സുഖമാണ്. അതാണ് റോദില്‍ കൂടി നടന്നുപോകുന്ന സമയത്ത് പല ഭര്യമാരും ഭര്‍ത്താവിന്റെ കൈയില്‍ മുറുകെ പിടിച്ചുകൊണ്ടാവും നടക്കാന്‍ ഇഷ്ടപ്പെടുക, മറ്റുള്ളവരുറ്റെ മുന്‍പില്‍ ഇത് എന്റെ ഭര്‍ത്താവാണ്, എനിക്ക് ധൈര്യമായി നടക്കാം എന്ന ഭീതി ഇതില്‍ കൂടി അവര്‍ വെളിപ്പെടുത്തുന്നു. അതുപോലെ കല്ല്യാണം കഴിച്ചതിനു ശേഷവും വീട്ടുകാരെ ആശ്രയിക്കുന്ന ഒരു ഭര്‍ത്താവിനെ അല്ല അവള്‍ ആഗ്രഹിക്കുന്നത്. അതിനാണ് സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവ് ആര്‍ജ്ജിച്ചതിനു ശേഷമേ വിവാഹം കഴിക്കാവു എന്ന് പറയുന്നത്. അതുപോലെ അമ്മയെ പേടിച്ച് , മൂത്ത പെങ്ങന്മാരെ പേടിച്ച് ഭാര്യയെ ഓടിക്കുന്ന കോന്തന്മാര്‍ ഉണ്ട്, നാലുപേരറിഞ്ഞ് കെട്ടിക്കൊണ്ടുവന്ന പെണ്ണിനെ, വെളിയില്‍ ഒന്ന് കൊണ്ടുപോകാനോ, ഒന്നിച്ചിരുന്ന് ആഹാരം കഴിക്കാനോ ഉള്ള തന്റേടമില്ലാത്തവര്‍ ധാരാളം ഉണ്ട്. ചിലര്‍ തന്റെ പുരുഷത്വം പ്രകടിപ്പിക്കുന്നത് ഭാര്യയെ പീഡിപ്പിച്ചുകൊണ്ടാണ്. അടിയും ഇടിയും കൊടുത്ത് മര്യാദ പഠിപ്പിക്കാനുള്ള ശ്രമവും നല്ലതല്ല. തിരിച്ചടി കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ- ബലവാനായ ഭര്‍ത്താവ് ബലഹീനയായ സ്ത്രീയെ ഇങ്ങനെ ചെയ്യുന്നത്? എന്നാല്‍ ഇന്ന് ഏതാടീ എന്ന് ചോദിച്ചാല്‍ എന്താടാ എന്ന് ചോദിക്കുന്ന ഭാര്യമാരും വിരളമല്ല് !. വേണം, കുറച്ചൊക്കെ തന്റേടം ഭാര്യമാര്‍ക്കും ഉണ്ട്‍ാവേണ്ടത് ഇന്നത്തെ സമൂഹത്തില്‍ ആവശ്യമാണ്. ഭാര്യയെ തല്ലാനും ശിക്ഷിക്കാനും കൊല്ലാനും ഉള്ള അധികാരം ഭര്‍ത്താവിനില്ല. ഭാര്യയോ ഭാര്യയുടെ ബന്ധുക്കളോ കുടുംബ കോടതിയില്‍ കേസു കൊടുത്താല്‍ ഇത്തരക്കാരെ ശിക്ഷിക്കാനുള്ള നിയമം നമ്മുടെ ഇന്‍ഡ്യയില്‍ നിലവിലുണ്ട്. (protection of women from domestic violence act ൨൦൦൫ , റഫ. ബൈ അഡ്വ. അനില്‍ ഐക്കര) എന്നല്‍ മാനഹാനി പേടിച്ച് ആരും പറയുന്നില്ല എന്ന് മാത്രം. താലികെട്ടിയ പുരുഷനെ പേടിക്കണ്ടിയ ആവശ്യമില്ല, ബഹുമാനിക്കുകയാണ് വേണ്ടത്.