Wednesday, 23 January 2019

കനകക്കുന്നിൻ കാഞ്ചന സന്ധ്യയിൽ


അനന്തപുരിയുടെ ഹ്യദയഭാഗത്തുള്ള കനകക്കുന്നിലെ അരമതിലിൽ ഇരുന്ന്  ലൈബ്രറി പുസ്തകം വായിച്ചുകൊണ്ടീരിക്കുമ്പോഴാണു അവളുടെ വരവ് ! മുഖത്തു ഒന്ന് തലോടി അടുത്തുകൂടി മുന്നോട്ട് പോയപ്പോൾ ആണു ഇവളുടെ യഥാർത്ഥ സ്വഭാവത്തേപറ്റി ഇന്നലെ ദീപു പറഞ്ഞത് ഓർമ്മ വന്നത്. എവിടെയൊക്കെ കറങ്ങി നടന്നിട്ടാണു ഇവൾ കനകകുന്നിൽ വരുന്നത്. എത്രയോ പേരുമായി ബന്ധപ്പെട്ട് , കാണുന്നവരെയെല്ലാം തഴുകി, തലോടി നടക്കുന്ന ഇവളുടെ ആ സൌരഭ്യം ..അത് ഒരിക്കലും മറക്കാൻ പറ്റുകയില്ല. എന്നാലും നിന്നെ ഒന്ന് കാണാതിരിക്കാൻ, നിന്റെ ആ തലോടൽ ഒന്ന് ആസ്വദിക്കാതിരിക്കാൻ കഴിയില്ല സോദരീ...നിന്നെ അത്രമാത്രം നെഞ്ചിലേറ്റിപ്പോയി..മന്ദമായി നീ കടന്നുപോകുമ്പോൾ , ആ സീൽക്കാരശബ്ദവും കുളിർമ്മയും എന്നിലേക്ക് ആവാഹിക്കാൻ എന്റെ ഹ്യദയവും മനസ്സും വെമ്പുന്നു പ്രിയേ..വൈകിട്ടത്തേ നിന്റെ വരവിനെ കാത്ത് എത്രയോ പേരാണു ഇവിടെ ചുറ്റി നടക്കുന്നത് ! എന്തൊക്കെയാണേലും ഇവിടെ വന്ന് നിന്റെ ആ തഴുകൽ ഏറ്റുവാങ്ങുമ്പോൾ കിട്ടുന്ന ആ സുഖം വേറെ ഒരിടത്തും കിട്ടില്ല പ്രിയ ഇളം കാറ്റേ .. കാത്തിരിക്കുന്നു നിനക്കായ് കനകക്കുന്നിൻ കാഞ്ചന സന്ധ്യയിൽ ....