Monday, 30 April 2012

തേങ്ങാക്കൊല

ഇന്നലെ വൈകിട്ട് ഞാന്‍ പച്ചക്ക്കറി അരിഞ്ഞുകൊണ്ടിരിക്കേ , മൂന്നരവയസ്സുള്ള പുത്രന്‍ എന്റെ അടുത്ത് വന്ന് എന്നെ ചൊറിഞ്ഞുകൊണ്ടിരുന്നു, എപ്പിഴും അവന്‍ “ യേ ക്യാ ഹേ? “ എന്ന് ചോദിച്ചുകൊണ്ടിരിക്കും, ഓരോ ബാജിയുടെയും പേര് ഞാന്‍ പറഞ്ഞു, പിന്നെയും അവന് “ യേ ക്യാ ഹേ? “ എന്ന് ചോദിച്ചുകൊണ്ടേയിരിക്കും...കുറെ കഴിഞ്ഞ് ഉള്ളി അരിഞ്ഞ് കണ്ണില്‍ വെള്ളം വന്നപ്പോള്‍ , അപ്പോഴും അവന് ഇതേ ചോദ്യം...ഉടന്‍ ഞാന്‍ “ ഇത് തേങ്ങാക്കൊല” എന്ന് പറഞ്ഞു, അപ്പോ അവന്‍ അത് വേണം, “ പിന്നെ എന്റെ പുറകെ “ തെങ്ങാകൊല ക്യാ ഹേ” എന്നായി, ഓരോ പച്ചക്കറി കാണിച്ചപ്പോഴും അവന്‍ അതിന്റ പേരു പറയും, പൊട്ടറ്റോ, റ്റൊമാറ്റോ, കാന്ത( ഉള്ളി) , ഇപ്പൊ അവന് തേങ്ങാക്കൊല കിട്ടിയേ തീരൂ...ഇന്നലെ മുതല്‍ അതിന്റെ പിറകേ നടക്കയാ, അതിനു ഇന്ന് ഞാന്‍ ഗൂഗിലില്‍ നിന്ന് ഒരു തേങ്ങാക്കൊലയുടെ പടം കാണിച്ചു. അപ്പോ അവനു അത് കിട്ടിയേ തീരൂ...ഇനി ഞാന്‍ എന്തു ചെയ്യും????

1 comment:

[[::ധനകൃതി::]] said...

തീരെ കാണുവാന്‍ സാധിക്കുന്നില്ലാല്ലോ പൂച്ച സ്മരണകള്‍