വേനല്‍ അവധിക്കാലം. ചിട്ടകള്‍ എല്ലാം മാറ്റിവെച്ച് ദിവസത്തിന്റെ പകുതി നിദ്രയ്ക്കും പകുതി ഫേസ് ബുക്കിനും അതിന്റെ പകുതി മ്യഷ്ടാനത്തിനും മാറ്റിവെച്ചിട്ടുള്ള ദിവസങ്ങള്‍ . അതുകൊണ്ട് തന്നെ എഴുന്നെല്കുന്നത് ചൂടുള്ള സൂര്യ രശ്മികള്‍ ആഴ്ന്നിറങ്ങുമ്പോള് മാത്രം. ആദ്യം വലത്തുകൈ ടീപ്പൊയില്‍ ഇരിക്കുന്ന മൊബൈലിലേക്ക് നീളും. വല്ല മിസ് കോളോ, മെസ്സേജോ ഉണ്ടോ എന്ന് ഒന്ന് തോണ്ടീ നോക്കും. അതുകഴിഞ്ഞ് കറണ്ട് ടൈം..മിക്കവാറും അത് എട്ടിനും ഒമ്പതിനും ഇടയ്ക്ക് ആയിരിക്കും. ജന്നലിന്റെ മറ നീക്കി, സ്ലൈഡിംഗ് തുറന്ന് വെളിയിലേക്ക് നോക്കിയാല്‍, ബില്‍ഡിംഗ് കോമ്പൌണ്ടില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും ട്രെയിന്‍ പിടിക്കാനുള്ള ഓട്ടം പോലെ വയര്‍ ഉള്ളവനും ഇല്ലാത്തവനും ഡയബറ്റിസ് ഉള്ളവരും ഇല്ലാത്തവരും ഓട്ടമോ അതോ നടത്തമോ? അതെങനെ ഓടാതിരിക്കും? ഈ വ്യായാമം കഴിഞ്ഞാലുടന്‍ കാറില്‍ കയറീ ഓഫീസില്‍ എത്തി, വീണ്ടൂം വൈകിട്ട് തിരിച്ച് അതേപോലെ 1 ബെഡ് റൂം 2 ബെഡ് റൂം ഫ്ലാറ്റില്‍ എത്തിയാല്‍ എവിടെ നടക്കാന്‍ സമയം? അപ്പോള്‍ ആ വയര്‍ ഒന്ന് കുറയ്ക്കണമെങ്കില്‍ ഈ നടപ്പ് മാത്രം ശരണം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരുന്നെങ്കില്‍ ലവണ തൈലം ഉണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ പൊടിപോലും കാണാനില്ല.!
ഇടയ്ക്ക് ഓഫീസില്‍ പോകുന്നവര്‍ വണ്ടി സറ്റാര്‍ട്ട് ആക്കുന്നു. അപ്പോഴാണ് പാര്‍ക്കിംഗ് ഏരിയായില്‍ നിന്ന് ‘ ബൈ ഡാഡ്’ എന്ന് ശബ്ദം കേട്ടത്. ഓ..അത് തൊട്ട് എതിര്‍വശത്തുള്ള സൊസൈറ്റിയിലെ വിനോദ് ദേശ് പാണ്ടെ ആയിരുന്നു. ഞങ്ങളുടെ ഏഴാമത്തെ നിലയില്‍ താമസിക്കുന്ന ദേശ്പാണ്ടെയുടെ ഒറ്റ മകന് . കൂടെ താമസിക്കാനുള്ള ബുദ്ധിമുട്ട് കാരണം മകനും ഭാര്യയും താമസിക്കുന്നത് തൊട്ടടുത്ത ബില്‍ഡിംഗില്‍ ആണെങ്കിലും കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഞങ്ങളുടെ പാര്‍ക്കിംഗില്‍ ആണ്. എല്ലാ ദിവസവും മകന് കാര്‍ എടുക്കാന്‍ വരുന്നതും നോക്കി അപ്പന് തന്റെ ബാല്‍ക്കണിയില്‍ കാത്ത് നില്ക്കും. കൈ വീശി ‘ബൈ ഡാഡ് ‘ എന്ന് പറഞ്ഞ് മകനും കാര്‍ സ്റ്റാര്‍ട്ട് ചെയ്യും. വിനോദിന്റെ കാര്‍ കണ്ണില്‍ നിന്നും മറഞ്ഞപ്പോഴാണ് തൊട്ടരികില്‍ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് വന്ന മകന് ‘ ഡാഡീ, ക്യാ ദേഖ് രേ ബാര്‍‘ എന്ന് ചോദിച്ചുകൊണ്ട് കൈക്ക് പിടിച്ച് വലിച്ചത്. എന്റെ അരുമ സന്താനമേ, നീയും ഇതുപോലെ ഒരിക്കല്‍ ബൈ ഡാഡ് എന്ന് പറഞ്ഞ് കൈ വീശിപോകുന്ന ഒരു കാലം അടുത്തുകഴിഞ്ഞു , പോ എന്റെ മുന്പില് നിന്ന്’ എന്ന് അവനോട് പറയണമെന്ന് തോന്നി.
അപ്പോഴാണ് ഇന്നലെ ഫേസ് ബുക്കില്‍ കണ്ട ഒരു വാള് പോസ്റ്റ് ഓര്‍മ്മ വന്നത്. “ ഇന്ന് നീ മക്കളെ ബേബി സിറ്റിംഗില്‍ ആക്കിയിട്ട് ജോലിക്ക് പോകുന്നു. പ്രായമാകുമ്പോള്‍ അവന് നിന്നെ വ്യദ്ധസദനത്തിലാക്കിയിട്ട് ജോലിക്ക് പോകും” .!എത്രയോ അര്‍ത്ഥവത്തായ പോസ്റ്റ്.. ആ പോസ്റ്റില്‍ ഒരു ലൈക്ക് ചെയ്തപ്പോള്‍ മനസ്സില്‍ വന്നത് ബേബി സിറ്റിംഗില്‍ വിടുന്ന എന്റെ മകനെ. ...

2 comments:
തലക്കെട്ട് മാത്രമേ വായിക്കാനാകുന്നുള്ളൂ...
യൂണികോഡ് ഫോണ്ടല്ലേ ഉപയോഗിച്ചിരിയ്ക്കുന്നത്?
ഇതുപയോഗിച്ചു നോക്കൂ
ഇപ്പോ ഫോണ്ട് ശരിയായി :)
ടച്ചിങ്ങ്, പോസ്റ്റ് മാഷേ.
Post a Comment