പ്രസവത്തിനു രണ്ടു ദിവസം മുനപാണു അവളെ ഞാൻ ആദ്യമായി കാണുന്നത്. സ്കൂളിൽ നിന്നും വന്ന് കാർപോർച്ചിൽ ഷൂ അഴിച്ചു വെയ്ക്കുമ്പോൾ അവൾ എന്റെ തൊട്ട് അടുത്ത് വന്ന് ഇരുന്നു. നിറവയറുമായി മുൻപിൽ നിന്ന അവളുടെ വയറിലേക്ക് ഞാൻ സ്കൂക്ഷിച്ചു നോക്കി. ശ്വാസത്തിനൊപ്പം കുഞ്ഞ്നിന്റെ അനക്കവും എനിക്ക് ബോധ്യപ്പെട്ടു. ആ കണ്ണുകൾ ദയനീയമായി എന്നെ മാടിവിളിക്കുന്നതുപോലെ ! അതെ, അവൾ എന്തോ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നു. ഒരു അമ്മയുടെ സ്നേഹം, ഭർത്താവിന്റെ സാമിപ്യം..ഒരു നേഴ്സിന്റെ സഹായം..
അവളുടെ ആ നോട്ടത്തിൽ എന്റെ മനസ്സ് ആർദ്രമായി. അവളുടെ വയറിൽ ഞാൻ മ്യദുവായി തലോടി. അവൾ കുറച്ചുകൂടി എന്നോട് മുട്ടിയിരുന്നു. ആ തലയിൽ ഞാൻ വിരലുകൾ ഓടിച്ചു. എന്റെ സാമിപ്യം അവളുടെ രോമങ്ങളെ ഉണർത്തി. ഈ സമയം താമസിക്കുന്ന വീട്ടിലെ ആന്റി വെളിയിലേക്ക് ഇറങ്ങിവന്നു. " ആഹാ , സാർ ഇതുവരെ റൂമിലേക്ക് പോയില്ലേ?" ആ ശബ്ദം എന്നെയും അവളെയും അകറ്റി നിർത്തി. പിറ്റേന്ന് വൈകിട്ട് ഇതേ സമയം സ്കൂളിൽ നിന്നും എത്തിയപ്പോൾ , ആന്റി വെളിയിൽ തന്നെയുണ്ടായിരുന്നു. " സാർ കണ്ടോ,ഇന്നലെ സാറിന്റെ അടുത്തുവന്ന ആ പൂച്ച പ്രസവിച്ചു. മൂന്ന് കുഞ്ഞുങ്ങളുമായി അടുക്കളയുടെ പിറകിൽ ഉണ്ട്." മ്മ്..ഒന്നു മൂളിയിട്ട് ഞാൻ എന്റെ റൂമിലേക്ക് കയറി.

4 comments:
ആശംസകൾ
നന്നായിരിക്കുന്നു
പൂച്ചമ്മ
Thank u all, Sankalpam, Shahid, Ajith
Post a Comment