ഞാൻ കുടിയനാണു, എന്നെപ്പോലെ എത്രയോ കുടിയന്മാർ നിങ്ങളുടെയിടയിൽ ഉണ്ടായിരിക്കും? എന്റെ കുടി രാത്രിയുടെ യാമങ്ങളിലാണു. എന്റെ കുടിക്ക് കാരണങ്ങൾ ...അത് പലതാണു. ജീവിതത്തിലെ നിരാശനിറഞ്ഞ ദിനങ്ങൾ ...അറിവു വെച്ചപ്പോൾ മുതൽ തുടങ്ങിയ കുടി. ഇനിയും എന്റെ കുടിക്ക് ഒരന്തം കാണാൻ എന്ന് കഴിയും? ആരോടും പങ്കുവെച്ചിട്ടില്ലാത്ത കഥകൾ, ഓർക്കുമ്പോൾ എല്ലാം മായ എന്ന് തോന്നുന്ന നിമിഷങ്ങൾ. എന്റെ കുടി നിർത്താൻ ഇനി ഒരാൾക്കു മാത്രമേ കഴിയു. സാക്ഷാൽ ഈശ്വരൻ!. ഓരോ ദിവസത്തേയും കുടിക്ക് ഓരോ കാരണങ്ങൾ. മനുഷ്യനായി പിറന്ന ഏതൊരുവനും അനുഭവിക്കുന്ന വേദനയുടെ ആണികൾ തുളച്ചുകയറുമ്പോൾ, എന്റെ തലയിണയുടെ നനവിന്റെ കാരണം ഈ കുടിയല്ലേ? അതേ,ഞാൻ കുടിച്ച കണ്ണുനീർ ... ഞാൻ കുടിച്ച കണ്ണൂനീരിന്റെ നനവ് !!. സമൂഹമേ, എന്നെ കുടിയനെന്ന് വിളിക്കരുതേ...
1 comment:
:)
Post a Comment