ഫാനിന്റെ
സീൽക്കാര ശബ്ദത്തിൽ എവിടെയോ ഒരു മെസ്സ്ജ് വന്നതിന്റെ റിംഗ് റ്റോൺ.
തൊട്ടടുത്തിരുന്ന ആൾ മൊബൈൽ നോക്കുന്നു. അതേ പോലെ പോക്കറ്റിലേക്കും വെച്ചു. ഇനി
എന്റെ മൊബൈൽ ആണോ? ആകാൻ വഴിയില്ല, കാരണം റൂമിലേക്ക്
കയറുന്നതിനുമുൻപ് അത് സൈലന്റിൽ വെച്ചതാണല്ലോ. അപ്പൊഴാണു തൊട്ടടുത്ത റൂമിൻറ്റെ ഡോർ
തുറന്ന് ഒരു ചെറുപ്പക്കാരൻ ഷർട്ടിന്റെ ബട്ടണും ഇട്ട് പുഞ്ചിരിക്കുന്ന മുഖവുമായി
ഇറങ്ങി വന്നത്. അയാളുടെ ഊഴം കഴിഞ്ഞു. ആൾ സംത്യപതനാണു. അതാണു ആ മുഖത്ത് കണ്ട ചിരി.
ഉടൻ
ഒരു പയ്യൻ ഡോർ തുറന്ന് എന്നെ നോക്കി പറഞ്ഞു. “ മാഡം വിളിക്കുന്നു..”. ദൈവമെ ! ജീവിതത്തിൽ ആദ്യമായിട്ടാണു ! കാലിൽ ഒരു
തരിപ്പ്.. നെഞ്ചിടിപ്പ് കൂടിയോ എന്നൊരു സംശയം. പതുക്കെ ഡോറ് തള്ളി അകത്തേക്ക്
ചെന്നു. വിളിച്ച പയ്യനെ കാണാനില്ല. മധ്യവയസ്ക്കയായ ഒരു സ്ത്രീ കസേരയിൽ
ഇരിക്കുന്നു. കണ്ടാൽ ആരും ഒന്ന് നോക്കിപോകും.! വശ്യമായ ചിരി.
“
നാണിക്കണ്ടാ, ഇവിട് വന്നിരിക്കൂ” ആ ശബ്ദം കേട്ട് ഞാൻ അടുത്തു ചെന്നു.
കൈയ്യിൽ ഇരുന്ന ബാഗ് താഴെ വെച്ചിട്ട്
അവരുടെ അടുത്ത് കസേരയിൽ ഇരുന്നു. മുൻ പരിചയം ഇല്ലാത്തതിനാൽ ഇനി എന്ത് എന്ന്
എൻറ്റെ മനസ്സ് ചോദിച്ചുകൊണ്ടിരുന്നു. മാഡം എന്തൊക്കെയോ ഫയൽ നോക്കുകയും അതിൽ
കുറിക്കുകയും ചെയ്യുന്നു.
“ആദ്യം
ബി.പി ഒന്ന് നോക്കട്ടെ, കൈ ഇങ്ങോട്ട് വെയ്ക്കൂ..”
മാഡത്തിന്റെ സ്വരം. ഫുൾ ശ്ലീവ് ടീഷർട്ടായിരുന്നതിനാൽ അത് ഊരണ്ടീ വന്നു. ബിപി
നോക്കി. എല്ലാം നോർമ്മൽ ആണു എന്ന് പറഞ്ഞുകൊണ്ട് മാഡം ഫയലിൽ എന്തോ എഴുതി. ടീ
ഷർട്ടും കൈയ്യിൽ പിടിച്ചുകൊണ്ടിരുന്ന എന്നോട്, എഴുന്നേറ്റ്
നിൽക്കാൻ ആവശ്യപ്പെട്ടു. മുട്ടുകൾ
വിറയ്ക്കുന്നു എങ്കിലും അത് പുറത്ത് കാണിക്കാത് ഞാൻ എഴുന്നേറ്റു.
“ഇന്നർ
വെയർ മാത്രം ഇട്ട് അങ്ങോട്ട് മാറി നിൽക്കുക”
ങേ...ഞാൻ
നിന്ന് പരുങ്ങി.
“എന്തേ, ബനിയൻ
ഊരുക. പാന്റും ഊരി ഷഡ്ഡി മാത്രം ഇട്ട് കണ്ണടച്ച് എന്റെ മുൻപിൽ നില്ല്കുക. ഞാൻ
നോക്കട്ടെ ! സ്കിൻ ഡിസീസ് ഉണ്ടോ എന്നറിയാനാ..” വളരെ സോസ്ഫ്റ്റായി മാഡത്തിന്റെ
സ്വരം.
ഉള്ളിൽ
ഒരു തീയാളി..ദൈവമേ ഷഡ്ഡി മാത്രം ഇട്ട് ഒരു സ്ത്രീയുടെ മുൻപിൽ കണ്ണടച്ച് നിൽക്കുക
!! പക്ഷേ അനുസരിക്കാതിരിക്കാൻ വഴിയില്ലല്ലൊ. വിസയ്ക്കുവേണ്ടീയുള്ള മെഡിക്കലിന്റെ
അവസാനത്ത് റൌണ്ട് അല്ലേ? ഇതും കൂടി കഴിഞ്ഞെങ്കിലേ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ്
കിട്ടുകയുള്ളൂ..അങ്ങനെ ഫുൾ ബോഡി ചെക്കപ്പും കഴിഞ്ഞ് പാന്റും ടീ ഷർട്ടും ഇട്ട്
സുസ്മേരവദനനായി വെളിയിലേക്ക് വരുമ്പോൾ ക്യൂവിൽ ഉണ്ടായിരുന്ന അടുത്തയാൾ എന്നെ
നോക്കി ഒന്ന് പുഞ്ചിരിച്ചു. ഇനി അയാളുടെ ഊഴം..