Tuesday, 17 April 2007

ബാച്ചി ക്ലബ്ബ്- ഒന്നു നില്‍ക്കൂ..

“ ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ച” എന്താ കേട്ടിട്ടില്ലേ?? ഉണ്ട്, പതിനെട്ടാകുമ്പോള്‍ മുതല്‍ ആലോചനയാണ്, പ്രേമം , ലൈനടി, വിവാഹഭ്യര്‍ത്ഥന, അങ്ങനെ കൂട്ടുകാരൊക്കെ കുരുങ്ങുമ്പോള്‍ , എണ്ണിയെണ്ണി ഇരിക്കും, ‘ എല്ലാ പട്ടിക്കും ഉണ്ട് ഒരു ദിവസം’ എന്ന പഴഞ്ചൊല്ല് ഒര്‍മ്മ വരുന്നു। ഏതായാലും കെട്ടുന്നതിനു മുന്‍പ് കെട്ടിയവ്നോട് ഒന്നു ചോദിക്കുക, ( പക്ഷേ മലയാളിക്കൊരു സ്വഭാവമുണ്ട്, കുരുക്കുക। എല്ലാവരും അല്ല ട്ടോ॥) , എങനുണ്ട് മാഷേ പുതിയ ജീവിതം? എന്തായിരിക്കും ഭൂരിപക്ഷത്തിന്റേയും മറുപടി? കുഴപ്പമില്ല അനിയാ, അങ്ങനെ തട്ടിയും മുട്ടിയും ഒക്കെ പോകുന്നു। ഏതെങ്കിലും കക്ഷികള്‍ പറയുമോ , തന്റെ ദാമ്പത്യത്തിലെ കല്ലും മണ്ണും കടി? ഇല്ല। പുറമേ നല്ല ഒന്നാം തരം ജോഡികള്‍... ഹോ॥എന്തു ചേര്‍ച്ചയായിരിക്കുന്നു!!!। ഇതു കേള്‍ക്കുമ്പോള്‍ അകത്തു ചിരി വരും। ഞാന്‍ ഇതു പറയുമ്പോള്‍ “ പിന്നെ സന്ന്യസിക്കാനണോ പറഞ്ഞുവരുന്നത്” എന്ന് വിചാരിക്കരുത്। ഒറ്റത്തടിയായി സുഖമായി കഴിയുന്ന ധാരാളം പേരെ എനിക്കറിയാം... പിന്നെ പ്രായമാകുമ്പോള്‍ ആര് നോക്കാനുണ്ടാവും എന്ന ചിന്തയാവും। ഇന്നത്തെ കാലത്തെ അതിനും ധാരാ‍ളം വഴികള്‍ ഉണ്ട്। പിന്നെ തരക്കേടില്ലാത്ത ഒരു ജോലിയുണ്ട്ങ്കില്‍ ...
എന്താ മാഷേ॥ആലോചിക്കുന്നത്? അഥവാ ഇനിയും ദാമ്പത്യം അനുഭവിച്ചേ അടങ്ങൂ എങ്കില്‍ , ആദ്യമായി ഒരു പെണ്‍കുട്ടിയെ കണ്ടുപിടിക്കുക। പിന്നീട് അവളെ ഇഷ്ടപ്പെടുക। ( തിരിച്ചും വേണം ട്ടോ ... ) പിന്നീട് അവളുമായി നല്ലവണ്ണം ഇടപെടുക। ര‍ണ്ടുപേരും പരസ്പരം മനസ്സിലാക്കുക। അതിനും ശേഷം ഒന്നു ചിന്തിക്കുക... ( കാര്യമായി തന്നെ) ... തനിക്ക് യോജിച്ചതാണ് എന്നു പൂര്‍ണ്ണമായി മനസ്സിലായതിനു ശേഷം വിവാഹത്തിനു ശ്രമിക്കുക... എങ്കില്‍ ആ ദാമ്പത്യം ഏറെക്കുറെ വിജയമായിരിക്കും എന്നു പറയാം। ( പിന്നെ ഒരുകാര്യം പറഞ്ഞേക്കാം... ഹോട്ടലില്‍ കയറി ഇഷ്ടപ്പെട്ടത് ഓര്‍ഡര്‍ കൊടുത്തതിനു ശേഷം അടുത്തിരിക്കൂന്നവന്റെ പാത്രത്തില്‍ നോക്കി അതുമതിയായിരുന്നു എന്ന് വല്ലതും പറഞ്ഞാല്‍ ... അപ്പോ അവന്റെ ചെവികുറ്റിക്ക് ഒന്നു കൊടുക്കണം... )
ഓരോരുത്തരും ഒന്നു ചിന്തിച്ചു നോക്കിക്കേ, പഠിക്കുന്ന സമയത്ത് നമ്മുടെ മനസ്സില്‍ എന്തായിരിക്കും? എങ്ങനെയും ഈ പ്രായം ഒന്നു കഴിഞ്ഞാ മതി, കോളജില്‍ ആകുമ്പോ എന്തു സുഖമാണ്, പക്ഷേ കോളജില്‍ ആകുമ്പോ ചിന്തിക്കും ഒരു ജോലി കിട്ടിയാല്‍ മതിയായിരുന്ന്, എന്തു സുഖമാണ് എന്ന്. എന്നാലിപ്പഴോ, ആ പഴയ ബാല്യകാലം, സ്കൂളിലെ കൂട്ടുകെട്ട്, തമാശ, ഇതൊക്കെ ഓര്‍ക്കുമ്പോള്‍ വീണ്ടും ആ പഴയതിലേക്ക് തിരിച്ചു പോകുവാനാഗ്രഹമില്ലേ? തീര്‍ച്ചയായും ഉണ്ട്. അപ്പൊ ഏറ്റവും നല്ല പ്രായം ആ ബാല്യ, കൌമാ‍രമല്ലേ?? . ഇതു തന്നെയാണ് ദാമ്പത്യത്തിലും കടന്നു കഴിഞ്ഞാല്‍. പക്ഷേ ഇതൊക്കെ അറിയാവുന്നവരാണ് മിക്ക ബാച്ചികളും. പിന്നെ സമൂഹത്തില്‍ പറയാനും പ്രവര്‍ത്തിക്കാനും പറ്റാത്തസഹചര്യം കൊണ്ട് മറ്റുള്ളവരെ കാണിക്കാനായ് ഇതൊക്ക് അങ്ങു ചെയ്യുന്നു. പലരുടെയും മനസ്സില്‍ ഇതൊക്കെതന്നെയാണെന്ന് എനിക്കു നന്നായി അറിയാം. ഈ കൊക്ക് എത്ര കുളം കണ്ടിരിക്കുന്നു????. ( ഈ പൂച്ച എത്ര എലിയെ കണ്ടിരിക്കുന്നു?)
ഇനിയും നിങ്ങളുടെ അഭിപ്രായം കമന്റുക, ( പറഞ്ഞോ മാഷേ..മുമ്പും പിമ്പും ഒന്നും നോക്കണ്ടാ....) . അതിനുശേഷം ഞാന്‍ തുടരാം.

5 comments:

സാജന്‍| SAJAN said...

സുഹൃത്തേ സ്വാഗതം!!
ബച്ചിക്ലബ്ബില്‍ ചേര്‍ന്നിട്ട് പോരായോ.. ഇതൊക്കെ:)
ഹ ഹ ഹ

സാജന്‍| SAJAN said...

കമന്റൊക്കെ പിന്മൊഴിയില്‍ വരാനുള്ള സവിധാനമൊക്കെ ചെയ്തിട്ടുണ്ടല്ലൊ അല്ലെ?
qw_er_ty

sajan said...

nannayittundu

പൂച്ച സന്ന്യാസി said...

ഹ്യദയത്തിന്റെ ഉള്ളില്‍ നിന്നു വരുന്നതാണല്ലോ മാഷേ അധരം സംസാരീക്കുന്നത് !പച്ചവെള്ളം ചേര്‍ക്കാത്തതിന് എപ്പോഴും സ്വാദുകൂടുതലായിരിക്കും.

വിപിന്‍ said...

എങ്ങിനെ ഉണ്ട് പുതിയ ജീവിതം എന്നതിന്.... പണി കിട്ടി മക്കളേ എന്ന ഉത്തരം ആണ് ഉദ്ദേശിച്ചത് അല്ലേ... സിനിമ കണ്ട് പണി കിട്ടിയവന്‍ മിണ്ടില്ല പോയി കാണെടാ എന്ന് പറയും. പിന്നെയാ ജീവിതത്തില്‍ പണി കിട്ടിയവന്‍.... അല്ലാ ബൈ ദ ബൈ... ഒരു കാര്യം ചോദിക്കാന്‍ വിട്ടു പോയി. പണി കിട്ടി അല്ലേ..... ഹി ഹി ഹി

“ബാച്ചീ.. ബാച്ചീ... സിന്താവാ.....”