Showing posts with label പൂച്ച ദാമ്പത്യം... Show all posts
Showing posts with label പൂച്ച ദാമ്പത്യം... Show all posts

Monday, 9 May 2011

പ്രസവിക്കാത്തവള്‍ അമ്മയോ?

കാഴ്ചപ്പാട് : പ്രസവിക്കാത്തവള്‍ അമ്മയോ?
ഏഷ്യ നെറ്റിലെ നമ്മള്‍ തമ്മില്‍ പരിപാടിയില്‍ ഈ ആഴ്ച പ്രസവവും സിസേരിയനും എന്നാ വിഷയത്ത്തെക്കുരിചായിരുന്നു . അതില്‍ പങ്കെടുത്തു സംസാരിച്ച മുഴുവന്‍ സ്ത്രികളും ഒരുകാര്യത്തില്‍ ഉറച്ചു നിന്നു. പ്രസവം ഈശ്വരന്റെ ദാനമാണ് , അത് പ്രക്യത്യാ ഉള്ള ഒരു പ്രക്ര്യ ആണ് , ഏറ്റവും ആപത്ഘട്ടങ്ങളില്‍ മാത്രമേ സിസേറിയനേ ആശ്രയിക്കാവു എന്ന്. എന്നാല്‍ ഇന്നത്തെ പുതു തലമുറയ്ക്ക് പ്രസവം എന്ന് പറയുന്നത് ഒരു നാണക്കേട്, അല്ലെങ്കില്‍ സഹിക്കാന്‍ പറ്റാത്ത വേദന, പിന്നെ നക്ഷത്രം, സമയം, ഇതെല്ലാം ഒരു കാരണമാക്കി അവര്‍ ദിവസങ്ങള്‍ക്ക് മുന്‍പേ ആശുപത്രിയില്‍ അഭയം തേടുന്നു. അതോടൊപ്പം ഒരു മുക്കാല്‍ പങ്കും ആശുപത്രികളും ഡോക്ടര്‍മാരും പണം വാരാനുള്ള ഒരു ഉപാധിയുമായും ഇതിനെ പ്രോത്സാഹിപ്പിക്കുന്നു. ഇതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ഡോകടര്‍മാരെയോ അതോ രോഗി എന്ന് മുദ്രകുത്തിപോകുന്ന ഗര്‍ഭിണികളേയോ? തീര്‍ച്ചയായും ഞാന്‍ പറയും , പെണ്മക്കളേയും അവരുടെ മാതാപിതാക്കളേയും.. ഇന്ന് ഇരുപത് അല്ലെങ്കില്‍ ഇരുപത്തി രണ്ട് വയസ്സോടുകൂടി മകളേ കെട്ടിച്ചുവിടും മാതാപിതാക്കള്‍, അവള്‍ ഈ ആധുനീക ലോകത്തിലെ ചുറ്റുപാടില്‍ ജീവിച്ച് , നാലു നേരവും മാഗിയും, പൊട്ടറ്റോ ചിപ്സും കഴിച്ച്, ഫെയ്സ് പാകൂം ഫെയര്‍ ആന്‍ഡ് ലൌലിയും മാറി ഇട്ട് തന്റെ ശരീരം സ്ലിം ആന്‍ഡ് ബ്യൂട്ടിയായി കൊണ്ട് നടക്കുമ്പോള്‍ , എവിടെ വ്യായാമം ചെയ്യാനും, കുറുത്തോട്ടി കഷായം കുടിക്കാനും, പച്ചക്കറിയും പാവയ്ക്കയും കഴിച്ച് , വെളിച്ചെണ്ണ തേച്ച് കുളിക്കാനും സമയം? നാല് മാസം കഴിഞ്ഞാല്‍ പിന്നെ മകളെ മുറിക്ക് വെളിയിലേക്ക് ഇറക്കാതെ, സോഫയില്‍ കാലും കയറ്റി വെച്ച് റ്റി.വി യുടെ മുന്‍പില്‍ ഇരുന്നാല്‍ , ആ കുഞ്ഞ് എങ്ങനെ തലെ ഉള്ളിലാക്കി വയറ്റില്‍ കിടക്കാതിരിക്കും? എങ്ങനെ ആ കുഞ്ഞ് ചലിക്കും? എങ്ങനെ ആ കുഞ്ന്നിന്റെ പൊസിഷന്‍ പ്രസവ സമയത്ത് താഴേക്ക് വരും? ഇത് കാണുമ്പോള്‍ ഡോകടര്‍മ്മര്‍ക്കും വേറെ വഴിയില്ല...കാരണം സമയം കഴിഞ്ഞിട്ടും കുഞ്ഞ് താഴേക്ക് വരുന്നില്ല..പ്ലാസ്മ എല്ലാം പോയി, ഇനി വെച്ചോണ്ടിരുന്നാല്‍ കുഞ്നിന്റെ ജീവന്‍ അപകടത്തിലാണ്, അപ്പോ പിന്നെ കീറി മുറിക്കാതെ എന്തു ചെയ്യും?? ഇവിടെ ആരാണ് ഇതിന് ഉത്തരവാദി? പ്രസവിച്ചിട്ടുള്ളവര്‍ക്കേ അതിന്റെ വേദന അറിയൂ, ശരിയാണ് , എനിക്ക് അതേ പറ്റി എഴുതാന്‍ ആധികാരികത കാണില്ല, പക്ഷേ , വേദനയോട് പ്രസവിക്കുന്ന ഒരു സ്ത്രീക്കു മാത്രമേ തന്റെ കുഞ്ഞിനെ സ്നേഹത്തോടും വാത്സല്ല്യത്തോടും ഒരു അമ്മ എന്ന വാക്കിന് അര്‍ത്ഥം നല്‍കി വളര്‍ത്തുവാന്‍ സാധിക്കയുള്ളൂ. തന്റെ മാറില്‍ ചേര്‍ത്തുകിടത്തി, വയറു നിറയുവോളം മുലപ്പാല്‍ കുടിച്ച് , തന്റെ ശരീരത്തെ ചൂട് ഏറ്റ് ഉറങ്ങുന്ന കുഞ്ഞ്, അവിടെയാണ് ആ അമ്മയുടെ സ്നേഹം കുഞ്ഞില്‍ പ്രകടമാകുക. അവന്‍ മുലയില്‍ കടിച്ചാലും ആ അമ്മയ്ക്ക് വേദനിക്കില്ല.. അവന്‍ മടിയില്‍ അപ്പിയിട്ടാലും ആ അമ്മയ്ക്ക് അത് നാറത്തില്ല. താന്‍ പട്ടിണി കിടന്നാലും ആ മകന്റെ വിശപ്പിന്റെ കരച്ചില്‍ കേള്‍ക്കാന്‍ ആ അമ്മയ്ക്ക് കഴിയില്ല. അവിടെയാണ് അമ്മ എന്ന വാക്കിന് വില കല്പിക്കുക. മുല വലിക്കുമ്പോള്‍ വേദന വരാതിരിക്കാനോ, സ്തനം വലുതായി അത് നാണക്കേടായിരിക്കാനോ ആണോ ഇന്ന് മൂന്നുമാസം മുതല്‍ കവര്‍ പാല്‍ ചുരത്തികൊടുക്കുന്നത്? ഇതിന്റെയൊക്കെ ഫലമാണ് ഇന്ന് നാം കാണുന്ന , യുവാക്കളിലെ കാമ കേളികള്‍, നമ്മുടെ സിറ്റികളിലും , നമ്മുടെ കോളജുകളിലും എന്തിനു വീട്ടില്‍ പോലും ഇന്ന് സഹോദരനും സഹോദരിക്കും ഒന്നിച്ച് തനിയെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ. അപ്പനും മകള്‍ക്കും ജീവിക്കന്‍ പറ്റുന്നില്ല. നമ്മുടെ നാട് ഇന്ന് സ്ത്രീകള്‍ക്ക് ഒരു പേടി സ്വപ്നമാണ്. ഇതിനെല്ലാം കാരണക്കാര്‍ നാം തന്നെ. നമ്മുടെ മക്കളെ , മൂല്യങ്ങള്‍ പഠിപ്പിച്ച്, നമ്മുടെ സംസ്ക്കാരം പഠിപ്പിച്ച്, കുടുമ്പത്തില്‍ വളര്‍ത്തിയാല്‍ , അവര്‍ പ്രായമായാലും നമ്മുക്കും നമ്മുടെ നാടിനും ഒരു മുതല്‍കൂട്ട് ആയിരിക്കും.

Thursday, 16 October 2008

ജന്മ ദേ സകി, ജിംന്തകി നഹി

ജോലിക്കു പോകുന്ന സമയത്ത് ദാദറിൽ നിന്ന് ട്രെയിൻ മാറി കയറുന്ന സമയത്ത് വെറുതെ ഒരു ദിവസം അവിടെ ഫ്ലാറ്റ് ഫോമിൽ വെച്ചിരുന്ന ഒരു റ്റി.വി. സീരിയലിന്റെ പരസ്യം കണ്ണില്പെട്ടു. അതിന്റെ തലക്കെട്ട് ഒന്ന് വായിച്ചപ്പോൾ എന്തോ അത് മനസ്സിൽ ഒന്ന് കൊണ്ടു, വീണ്ടും യാത്ര ചെയ്യുന്ന സമയത്ത് അതേ കുറിച്ച് വളരെ ചിന്തിച്ചു. അതേ, ജന്മ ദേ സകി, ജിംന്തകി നഹി…അപ്പോൾ പല ചിന്തകൾ എന്റെ മനസ്സിലേക്ക് കയറിവന്നു. അതേ, ആ സീരിയൽ ആരെ കുറിച്ചുമായിക്കൊള്ളട്ടെ, അത് ഞാൻ കണ്ടില്ല, കഥയൊട്ട് അറിയുകയുമില്ല, പക്ഷേ , ആ തലക്കെട്ട്, അത് ധാരാളം കാര്യങ്ങൾ വിളിച്ചുപറയുന്നതായി എനിക്കു തോന്നി.
ഇന്നത്തെ പല കുടുംബങ്ങൾ എടുത്തു നോക്കിയാലും , പല പെൺകുട്ടികളേപറ്റി ചിന്തിച്ചാലും , പല അമ്മമാരെപറ്റി ഓർത്താലും ഈ തലക്കെട്ടിന്റെ വ്യാപ്തി അവിടെ നമ്മുക്ക് കാണാൻ സാധിക്കും. ജന്മം കൊടുത്തതുകൊണ്ട് മാത്രം ഒരു അമ്മ അമ്മയാകണമെന്നില്ല, ജീവിതം കൊടുക്കുവാൻ ഇന്നത്തെ പല അമ്മമാർക്കും സാധിക്കുന്നില്ല. ഒരു കടമ അല്ലെങ്കിൽ, വിവാഹം കഴിച്ചില്ലേ, ഒരു കുട്ടിയില്ലെങ്കിൽ പിന്നെ ആളുകൾ എന്തു പറയും, എന്ന ചിന്ത, അല്ലെങ്കിൽ ഭർത്താവിന്റെ നിർബന്ധം. സെക്സ് ആസ്വദിക്കാൻ ധാരാളം സമയം, സാഹചര്യങ്ങൾ, ഗർഭം ധരിക്കാതിരിക്കാൻ ധാരാളം പോംവഴികൾ…ഇതെല്ലാം ഇന്ന് വീട്ടുപടിക്കൽ ലഭ്യമായിരിക്കുന്ന ഒരു സാഹചര്യത്തിൽ, ഒരു കുട്ടി എന്ന് പറയുന്നത്, അല്ലെങ്കിൽ ഒരു കുഞ്ഞിനെ വളർത്തുക എന്ന് പറയുന്നത്, ഇന്നത്തെ സമൂഹത്തിലെ ഒരു നല്ല ശതമാനം സ്ത്രീകളും ഇഷ്ടപ്പെടാത്ത ഒന്നു തന്നെയാണു. ഇന്നത്തെ ലൈഫ് സ്റ്റൈൽ, അല്ലെങ്കിൽ സാമൂഹിക ജീവിതം, സ്റ്റാറ്റസ്, ശരീര സൌന്ദര്യം ഇവയൊക്കെ ഇതിൻ കാരണമാകാം. എന്നാൽ ഇതിനു വിപരീതമായി പല അമ്മമ്മാർ ചമയുന്നവരും മക്കളേ അവരുടെ ഇഷ്ടത്തിൻ വിടുകയോ, അല്ലെങ്കിൽ അപ്പനും അമ്മയും ഇല്ല എങ്കിൽ വല്ല്യമ്മയോ, പേരമ്മയോ വളർത്തുകയാണെങ്കിൽ, മക്കളേ നിലത്ത് തൊടാതെ വളർത്തുന്ന ഒരു സാഹചര്യവും നമ്മുടെ ഇടയിൽ ഉണ്ട് പറയുന്നതിൽ എനിക്ക് സംശയമില്ല. ഒരു പെൺകുട്ടിയാണെങ്കിലും ആൺകുട്ടിയാണെങ്കിലും അവനെ അല്ലെങ്കിൽ അവളെ വളർത്തുക എന്ന് പറയുന്നത് വളരെ വിഷമം പിടിച്ച് ഒന്ന് തന്നെയാണു. പ്രത്യേകിച്ച് ഒരു പെൺകുട്ടിയെ വളർത്തുമ്പോൾ അതിന്റേതായ റിസ്ക് എടുക്കേണ്ടിയിരിക്കുന്നു. ഇതിൽ പ്രത്യേക പങ്കു വഹിക്കുന്നത് മുകളിൽ പറഞ്ഞ ജന്മം കൊടുത്ത അമ്മ തന്നെയാൺ. ഒരു പേരിനു വേണ്ടി ഒരു കുഞ്ഞിനെ വളർത്തിയതു കൊണ്ട് കാര്യമായില്ല. ആ കുഞ്ഞിനെ വളർത്തണ്ടിയ രീതിയിൽ വളർത്തണം. പ്രത്യേകിച്ച് പെൺകുട്ടികൾ പ്രായമായി , മറ്റൊരു വീട്ടിൽ പോയി നിൽക്കണ്ടിയതാൺ, മറ്റൊരു വ്യതസ്ത കുടുംബത്തിലെ ആളുകളുമായി ഇടപെഴകണ്ടിയാതാൺ എന്ന വസ്തുത ഇന്ന് പല അമ്മമാരും മറന്നുപോകുന്നു. കുറച്ചു കഴിഞ്ഞ അവൾ എല്ലാം പഠിച്ചുകൊള്ളും, അല്ലെങ്കിൽ കല്ല്യാണം ഒക്കെ കഴിഞ്ഞ് അവൾ ശരിയായിക്കൊള്ളും എന്ന ചിന്ത വെറും ബാലിശമാൺ. സ്വന്തം വീട്ടിൽ വെച്ച് പഠിക്കാത്തത്, അല്ലെങ്കിൽ ചെയ്യാത്തത്, ഒരിക്കലും മറ്റൊരു വീട്ടിൽ ചെന്നതിനു ശേഷം ചെയ്യില്ല. അത് സ്വന്തം അമ്മയിൽ നിന്ന് കണ്ടു പഠിക്കണ്ടിയത്, കേട്ടു പഠിക്കണ്ടിയത്, ചോദിച്ചറിയണ്ടിയത്, അത് ഭർത്താവിൽ നിന്നോ അമ്മായി അമ്മയിൽ നിന്നോ ലഭിക്കില്ല, അഥവാ പറഞ്ഞുകൊടുത്താൽ അത് ഉൾകൊള്ളാൻ അവൾക്ക് കഴിഞ്ഞു എന്ന് വരില്ല. കാരണം വളർന്നുവന്ന ആ സാഹചര്യം, ആ തലച്ചോറിൽ എന്ത് ചെറുപ്പത്തിൽ കയറിയോ, അത് മാറ്റാൻ വല്ല്യ പാടാണു. ചില അമ്മമ്മാർ പറഞ്ഞു കേട്ടിട്ടുണ്ട്, അവൾ അങ്ങനെയാ, കല്ല്യാണം ഒക്കെ കഴിഞ്ഞ് ഭർത്താവിന്റെ കൂടെ ജീവിക്കുമ്പോൾ അതൊക്കെ ശരിയായിക്കൊള്ളും എന്ന്. ഇനിയും കല്ല്യാണം കഴിഞ്ഞിട്ടും ഇതേ അമ്മമാർ പറയാറുണ്ട്, ‘ ഓ, കല്ല്യാണം അങ്ങട് കഴിഞ്ഞതല്ലേ ഉള്ളൊ, ഒരു കുഞ്ഞ് ഒക്കെ ആയി കഴിയുമ്പം എല്ലാം മാറും’ എന്ന്. ഇവിടെയാണ് ആ അമ്മയ്ക്ക് തെറ്റിയത്. തന്റെ ഭാഗം തിരുത്തികൊണ്ട്, തന്റെ മകളെ കുറ്റം പറയാതെ തനിക്കാൺ തെറ്റ് പറ്റിയത് എന്ന് മനസ്സിലാക്കത് ആ അമ്മ വെറുതെ പുലമ്പുന്നു. ഇവിടേ ആർക്കാണു തെറ്റു പറ്റിയത്? നൂറു ശതമാനവും ആ അമ്മയ്ക്കാണെന്നു ഞാൻ പറയും. കാരണം നമ്മുടെ തലക്കെട്ട് ‘ജന്മ ദേ സകി, ജിംന്തകി നഹി…’
അമ്മ എന്ന പേരു തന്നെ ഇന്ന് സമൂഹത്തിൽ നിന്ന് മാഞ്ഞുപോയിരിക്കുന്നു. ഇന്നത്തെ അമ്മമ്മാർ ‘ അമ്മ’ അല്ല എന്ന് ഞാൻ പറയും. കാരണം പ്രസവിക്കുന്ന സ്ത്രീകൾക്കാണു അമ്മ എന്ന് പറയുന്നത്. ഇന്ന് എത്ര സ്തീകൾ പ്രസവിക്കുന്നു? വിരലിൽ എണ്ണാൻ മാത്രം. ബാക്കി ഒക്കെ കീറി മുറിക്കയല്ലേ? ഈശ്വരൻ തന്ന ആ കഴിവ്, വേദനയോടുകൂടി ഒരു കുഞ്ഞിനു ജന്മം കൊടുക്കാൻ ഇന്ന് എത്ര സ്ത്രീകൾ തയ്യാറാണു? സിസേറിയൻ എന്ന വാക്ക് ഇന്ന് പെൺകുട്ടികൾക്ക് ഒരു ആശ്വാസമാൺ. ( ഹോസ്പിറ്റലുകാരും ഇഷ്ടപ്പെടുന്ന ഒന്നാൺ സിസേറിയൻ, അതുകൊണ്ട് പെൺകുട്ടിയുടെയോ , വീട്ടുകാരുടെയോ ആ സജ്ജക്ഷൻ അവർ സന്തോഷത്തോട് കൂട് അംഗീകരിക്കും. ) വേദന മാത്രമല്ല, അവരുടെ സൌന്ദര്യവും ഒരു പ്രശനമല്ലേ..പിന്നെ പണത്തിനു ബുദ്ധിമുട്ടും ഇല്ലല്ലോ. ഇന്നു പിന്നെ ‘ഒന്ന് ‘ എന്ന തത്വം എല്ലാവരും അംഗീകരിച്ചിരിക്കുന്നതുകൊണ്ട് , ഒരു സിസേറിയൻ നടത്തിയതുകൊണ്ട് ഒന്നും ഒരു കുഴപ്പവുമില്ല..ഏതായാലും വേദനയോട് ഒരു കുഞ്ഞിനെ പ്രസവിച്ച് അതിനെ വളർത്തുന്ന ഒരമ്മയ്ക്ക് ആ കുഞ്നിനോടുള്ള സ്നേഹവും കടപ്പാടും ഒന്ന് വേറെ തന്നെയായിരിക്കും.
ഇനിയും പ്രസവം കഴിഞ്ഞ് അടുത്ത സീൻ എന്ന് പറയുന്നത് മുലപ്പാൽ കുടിക്കുന്ന രംഗം ആണു. ഒരു കുഞ്ഞിനു അവന്റെ ആഹാരം എന്ന് പറയുന്നത് ഏതാണ്ട് ആറു മാസം വരെ.അമ്മയുടെ മുലപ്പാൽ ആൺ അതിനു ശേഷമാണു ചെറിയ രീതിയിൽ മറ്റ് ആഹാരപദാർത്ഥങ്ങൾ ഡോക്ടേഴ്സ് സജ്ജസ്റ്റ് ചെയ്യുക. ഇന്ന് എത്ര ‘അമ്മ’ മാർ ഉണ്ട് കുഞ്ഞിനു മുലപ്പാൽ കൊടുക്കുന്നത്? ഫാരെക്സും സെറിലാക്കും ബേബി ഫുഡും ഇന്ന് നമ്മുടെ അടുക്കളയിൽ സ്റ്റോക്ക് ഇരിക്കുമ്പോൾ ആരാൺ ഇതിനൊക്കെ മിനക്കെടുക്ക..ജോലിക്കു പോകുന്നവർ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട, സമയത്തിനു കുഞ്ഞിനു പാലുകൊടുക്കാൻ സമയം ഇല്ലല്ലോ…ഒന്നുകിൽ ആയ, അല്ലെങ്കിൽ സെർവെന്റ്, അല്ലെങ്കിൽ ഈ പ്രസവസമയത്ത് കൂട് കൊണ്ട് നിർത്തുന്ന സ്വന്തം അമ്മയോ ഭർത്താവിന്റെ അമ്മയോ. അവരാകുമ്പൊൾ കുഞ്ഞിനു സമയത്ത് ഈ ‘പാൽ’ കൊടുക്കുമല്ലോ. രണ്ടാമത് മുലപ്പാൽ കൊടുത്താൽ സ്തനത്തിന്റെ വളർച്ച കൂടുകയും അത് പുറമേ നോക്കിയാൽ വ്യത്തികേടായി തോന്നുകയും ചെയ്യും, പിന്നെ എപ്പോഴും മാസികകളിൽ വായിക്കുന്നത് അല്ലേ, മുലകുടിക്കുന്ന സമയത്ത് സൌന്ദര്യം കുറയും എന്ന്. ഇതൊക്കെയാൺ ഇന്നത്തെ സമൂഹത്തിൽ നമ്മുടെ കുടുബങ്ങളിൽ കാണുന്നത്.
മൂന്നാമത്തെ സീൻ എന്നു പറയുന്നതാണു എറ്റവും പ്രധാനം. ബേബി സിറ്റിംഗ്. ഇന്ന് കൂണുപോലെ ബേബി സിറ്റിഗുകൾ നമ്മുടെ മുക്കിനും മൂലയുക്കും കോമ്പ്ലസ്സുകലിലും ലഭ്യമാൺ. ജോലിക്കു പോകുന്ന ഭാര്യയ്ക്കും ഭർത്താവിനും, പിന്നെ അതല്ലാതെ എന്തു ശരണം, രാവിലെ ഒരു കുപ്പി പാലും ഒരു കവർ ബിസ്ക്കറ്റും രണ്ടു ജോടി ഉടുപ്പും കൂടി ഒരു ബാഗിലിട്ട് കുഞ്നിനേയും കൂടി കൊടുത്താൽ മതി, വൈകുന്നതുവരെ സ്വസ്ഥം .ഇത് തുടർന്ന് തുടർന്ന് ഏതാണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്തുപോലും ആ കുഞ്ഞിനു തന്റെ സ്വന്തം അമ്മയെയോ അപ്പനെയോ ഒന്ന് കൺനിറയെ കാണാനോ, ആ മടിയിൽ ഇരുന്ന് ഒരു കഥ കേൾക്കാനോ സാധിക്കുകയില്ല. കാരണം സമയം ഇല്ലല്ലോ..പിന്നെ അവനു ഏക ആശ്രയം എന്ന് പറയുന്നത് അവന്റെ കൂട്ടുകാർ. അപ്പൊ പിന്നെ അവന്റെ കൂട്ടുകാർ അല്ലേ അവനു കൺകണ്ട ദൈവം. അവർ പറയുന്നതായിരിക്കും അവനു ശരിയെന്ന് തോന്നുക. ഇങ്ങനെ വളർന്നുവരുന്ന യുവതീ യുവാക്കൾ ആൺ, ഭാവിയിൽ സ്വന്തം അപ്പനും അമ്മയ്ക്കും കണ്ണിരിനു കാരണം എന്ന് പറയുമ്പോൾ, അത് അവർ അർഹിക്കുന്നത് തന്നെയാണെ എന്ന് ഞാൻ പറയും. കാരണം നമ്മുടെ തലക്കെട്ട്..‘ജന്മ ദേ സകി, ജിംന്തകി നഹി…’

Wednesday, 23 May 2007

നവ വധുവിന്റെ പ്രതീക്ഷകള്‍. - പുരുഷന്മാര്‍ ശ്രദ്ധിക്കുക - 2

ഇത്തരം അബദ്ധങ്ങള്‍ എഴുന്നള്ളിക്കാതിരിക്കാന്‍ ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കണം. ഇന്നുമുതല്‍ ‘നീ എന്റേതും ഞാന്‍ നിന്റേതും’ എന്ന് കേള്‍ക്കാനാണ് ഒരു ഭാര്യ ഇഷട്പ്പെടുക. ഗള്‍ഫിലൊക്കെയുള്ള ഭര്‍ത്താക്കന്മാര്‍ മൂന്നും നാലും വര്‍ഷം കൂടുമ്പോള്‍, നാട്ടിലെത്തിയാല്‍ ഭാര്യക്ക് പെട്ടി നിറയെ സാധനങ്ങള്‍ കൊണ്ട് കൊടുക്കാറുണ്ട്. എന്നാ എന്നും കാണുന്നവര്‍ക്ക് ഇത് സാധിക്കില്ല, അപ്പൊ വിവാഹ വാര്‍ഷീകത്തിനോ, പിറന്നാളിനോ അവള്‍ക്ക് എന്തെങ്കിലും നല്ല സമ്മാനങ്ങള്‍ വാങി കൊടുക്കാന്‍ ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കണം. മാസത്തിലൊരിക്കല്‍ / മൂന്നുമാസം കൂടുമ്പോള്‍ അടുക്കളയ്ക്ക് അവധി കൊടുത്ത് ഒന്ന് കറങ്ങാന്‍ പോകുക, വെളിയില്‍ നിന്ന് കഴിക്കുക, തുടങ്ങിയവ സ്നേഹത്തില്‍ വളരാന്‍ ദമ്പതികളെ സഹായിക്കും. കാര്യം കാണാന്‍ ഭാര്യയുടെ അടുത്തുകൂടി, പലതും പറഞ്ഞ് ഭാര്യയെ സുഖിപ്പിക്കുന്നവന്‍, ശ്രദ്ധിക്കുക, വാക്കു പാലിക്കാന്‍ പറ്റാത്തത് പറയരുത്. പല പ്രാവശ്യം ഈ സംഭവം ആവര്‍ത്തിക്കുന്നതു വഴി, അവള്‍ക്ക് ഭര്‍ത്താവിനോടുള്ള വെറുപ്പ് വര്‍ദ്ധിക്കുന്നതിനും, മതിപ്പു കുറയുന്നതിനും, അതേ സമയം, തന്റെ ആങ്ങളമാരാണ് നല്ലത്, അല്ലെങ്കില്‍ തന്റെ വീട്ടുകാരാണ് എന്ന ചിന്ത അവളില്‍ ഉണ്ടാകുകയും സ്വന്തം വീട്ടുകാരുടെ പക്ഷത്തേക്ക് ചായുകയും ചെയ്യാറുണ്ട്. പല പുരുഷന്മാരും സ്നേഹ പ്രകടനത്തില്‍ പിശുക്കന്മാരാണ് എന്നാല്‍ ഭാര്യമാര്‍ ധാരാളികളും. ഭാര്യയുടെ മനസ്സറിഞ്ഞ് പെരുമാറുകയാണ് ഒരു നല്ല് ഭര്‍ത്താവ് ചെയ്യണ്ടിയത്.
വിശ്വസ്തനാവുക. :
വിശ്വസ്തതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ , ഇന്നത്തെ ചെറുപ്പക്കാരുടെ പോക്ക് അത്ര ശരിയാണെന്ന് പറയാനാവില്ല. ഇന്ന് അഞ്ചാം ക്ലാസൂമുതല്‍ അവന് ഗേള്‍ ഫ്രണ്ടും, പിന്നെ വളരുന്തോറും ലൈനടി, അതുപോലെ കോളജില്‍ ഒക്കെ ആയി കഴിഞ്ഞാല്‍ ഒരു പെണ്‍കുട്ടി കൂട്ടിനില്ല് എങ്കില്‍ അതൊരു കുറവായിട്ടാണ് ഇന്ന് സമൂഹത്തില്‍ അവ്ന്‍ കാണുക. കൂടാത് പല പ്രക്യതി വിരുദ്ധവും അല്ലാത്തതുമായ ലൈഗീക പ്രവര്‍ത്തികള്‍ക്ക് അവന്‍ അടിമയാകുന്നു. ഒരു രസത്തിനു വേണ്ടി ഒരു പ്രാവശ്യം ചെയ്യുന്ന അവന്‍ , പിന്നീട് അത് ഒരു ശീലമാക്കി മാറ്റുകയും, ഇന്ന് മൂബൈ, ഡല്‍ഹി, കൊച്ചി പോലെയുള്ള നഗരങ്ങളില്‍ , പഠികുന്നതിനും ജോലിക്കും ആയി തമസിക്കുന്ന യുവാക്കള്‍ , രഹസ്യമായി മാത്രമല്ല് പരസ്യമായും കോള്‍ ഗേള്‍സുമായും സ്കെസ് വര്‍ക്കേഴ്സുമായും ( കോള്‍ ബോയ്സും) (ഇന്നു മഹാ നഗരങ്ങളിലെ യൂവാക്കളില്‍ നല്ല് ഒരു ശതമാനം, ഹോമോ സെക്സിന് അടിമപ്പെട്ട് ലൌകീക സുഖം കണ്ട്ത്തുന്നതായി പല സര്‍വേകളും വെളിപ്പെടുത്തിയിട്ടുണ്ട്. ) ബന്ധപ്പെട്ട് , തന്റെ സമയവും, പണവും സ്വഭാവവും നഷ്ടപ്പെടുത്തുന്നതായി കാണാന്‍ സാധിക്കും. എന്നാല്‍ വിവാഹത്തോടുകൂടി, ഇതെല്ലാം മറക്കാം എന്ന് വിചാരിച്ച് , കല്ല്യാ‍ണം കഴിഞ്ഞതിന്‍ ശേഷം, വിവാഹത്തിന്റെ ആദ്യനാളുകളില്‍ പോലും , ഒരു തമാശയ്ക്കുപോലും പഴയ കാല വീര കഥകള്‍ പങ്കു വെയ്ക്കാതിരിക്കയാവും നല്ലത്. സംശയ പ്രക്യതം അല്പം ഉള്ള സ്ത്രീകളില്‍ അത് വലിയ പ്രശനങ്ങള്‍ ഉണ്ടാക്കും. അതുപോലെ തന്നെ ജീവിത പങ്കാളിയുടെ കഴിഞ്ഞകാല അനുഭവങ്ങളെക്കുറിച്ച് ചോദിക്കാതിരിക്കയാണ് നല്ലത്. പറയരുത്, പറഞ്ഞാല്‍ കേള്‍ക്കുകയുമരുത്. നമ്മളാരും അത്ര വലിയ മനസ്സിന്റെ ഉടമകളല്ല . സാധാരണക്കാരായ് നമ്മുക്ക് ഒരിക്കല്‍ ഒരു സംശയമുണ്ടായാല്‍ , അത് പിന്നീട് മറക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. വിശ്വസ്തത എന്നത് മനസ്സിന്റെ ഒരു വലിയ ഉറപ്പാണ്. ഇന്നത്തെ റ്റി.വി, നെറ്റ്, പുസ്തകങ്ങള്‍ തുടങ്ങിയവയില്‍ പലതും ചെറുപ്പക്കാരെ വഴിതെറ്റിക്കാന്‍ പോരുന്നവയാണ്. വിവാഹിതരായ ദമ്പതിമാരില്‍, ഭാര്യമാരെ ഒന്ന് മാറി ‘ആസ്വദിക്കുവാന്‍’ മടിയില്ലാത്തവരുടെ എണ്ണം ഏറിവരികയാണ്. സ്വന്തം ഭാര്യയെ പെട്ടന്ന് മടുക്കുക, നൈമിഷീക സുഖത്തിനുവേണ്ടി, എത്ര രൂപ വേണമെങ്കിലും കൊടുത്ത് പരസ്ത്രീകളെ തേടിപോവുക, ഇവയൊക്കെ ഇന്ന് സര്‍വ്വ സാധാരണമാണ്. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമ പ്രദേശങ്ങളില്പോലും ഇവ കാണാന്‍ സാധിക്കും.

ലൈഗീക സംത്യപ്തി നല്‍കുക : പാര്‍ട്ട് -3
സെക്സ് കുടുംബ ജീവിതത്തില്‍ മാത്രം അനുവദനീയമായ ഒന്നാണ്. വിവാഹ ബന്ധത്തിന് വെളിയില്‍ അത് ആരുപയോഗിച്ചാലും, അത് പാപമാണ്, തെറ്റാണ്. എന്നാല്‍ വിവാഹിതരെ ഒന്നിക്കുന്നതില്‍ സെക്സ് ഒരു പ്രധാന ഘടകമാണ്. ഒരുമിച്ച് ജീവിക്കുമ്പോള്‍ , ചിരിച്ചു കാണിച്ചാല്‍ പോരാ, ആഹാരം ഉണ്ടാക്കിയാല്‍ പോരാ, ഒന്നിച്ച് കിടന്നാല്‍ പൊരാ,, സ്വയം ദാനം ചെയ്യണം, അത് ലൈഗീകതയിലൂടെയാണ് സാധ്യമാവുന്നത്. എന്നാല്‍ ചില പുരുഷന്മാരെ സംബധിച്ച് സെക്സ് കാമപൂര്‍ത്തിക്കുള്ള ഒരു ഉപകരണമായി ആണ് ഭാര്യയെയും സെക്സിനേയും കാണുന്നത്. അവളുടെ ഇഷ്ടങ്ങളോ, ആ‍ഗ്രഹങ്ങളോ തുറന്ന് പറയനോ കേള്‍ക്കാനോ സമ്മതിക്കാതെ ഒരു കാമാര്‍ത്തനായി മാറുന്നു, അപ്പൊഴാണ് അവള്‍ക്ക് തോന്നുക, ഇയാളൊരു പോത്താണ്, മ്യഗമാണ് എന്നൊക്ക്. എന്നാല്‍ ഭാര്യ -ഭര്‍ത്ത്യബന്ധത്തിലെസെക്സ് എന്ന് പറയുന്നത്, സ്നേഹ പ്രകടനത്തിനുള്ള ഒരു ഉപാധിയാണ്. സ്നേഹം ഉണ്ടെങ്കില്‍ മാത്രമേ സെക്സും ആസ്വദിക്കാന്‍ പറ്റുകയുള്ളൂ, പണം കണ്ട്, ജോലി കണ്ട് കെട്ടിയ പല ഭര്‍ത്താക്കന്മാര്‍ക്കും ഭാര്യയെ മാനസീകമായി പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചു എന്ന് വരികയില്ല, അവര്‍ക്ക് കിട്ടിയ സ്ത്രീ ധനം, അല്ലേല്‍ ഫ്ലാറ്റ്, വണ്ടി, അതുമല്ലേല്‍ ശമ്പളം ഇത് മാത്രം മതി. പിന്നെ മറ്റുള്ളവരേ കാണിക്കാന്‍ വേണ്ടി ഒന്നിച്ച് നടക്കുന്നു, ഇങ്ങനെയുള്ളവര്‍ക്കും ഭാര്യയുമായി സ്നേഹത്തോട് ലൈഗീകതയില്‍ ഏര്‍പ്പെടാന്‍ സാധിച്ചു എന്ന് വരികയില്ല, ഇക്കൂട്ടര്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയോ, അല്ലെങ്കില്‍ കൂടെ കിടക്കുമ്പോള്‍ ഉള്ള ഒരു കടമ എന്നു കരുതിയോ സെക്സില്‍ ഏര്‍പ്പെട്ടാല്‍, അത് ഭാര്യയെ സംബധിച്ച് അവള്‍ക്ക് ഒരു അനുഭുതിയും ഉണ്ടാക്കുകയില്ല. അവള്‍ സ്നേഹം ആണ് പ്രതീക്ഷിക്കുക, അതിനാണ് ഡൊകടര്‍മാര്‍ പറയുക, സെക്സിന് മുന്‍പ് ഉള്ള ഫോര്‍പ്ലേ , ഭാര്യയും ഭര്‍ത്താവും അനുഭവിക്കുക, അതില്‍ കൂടി മാത്രമേ ശരിയായ സെക്സ് അതിന്റെ മൂര്‍ധന്യത്തില്‍ എത്തുകയുള്ളൂ എന്ന്. അങ്ങനെ ഭാര്യയുടെ ആ ഇച്ച , അവളുടെ രതി ക്രീഡകള്‍ ഒക്കെ , മനസ്സിലാക്കി വേണം ഭര്‍ത്താവ് അവളോട് ഇടപെടണ്ടിയത്. അതുപോലെ ബ്ലൂ സിനിമയിലോ മാസികകളിലോ കണ്ടിട്ടുള്ള രതി വൈക്യതങ്ങള്‍ ഒരിക്കലും ഭാര്യയില്‍ പരീക്ഷിക്കരുത്. ചെര്‍ഊപ്പം മുതലേ നേരായ ലൈഗീക അറിവ് നേടിയിട്ടുണ്ടെങ്കില്‍ ഈ വക കാര്യങ്ങള്‍ പക്വതയോടുകൂടി ഭാര്യക്കും ഭര്‍ത്തവിനും കൈകാര്യം ചെയ്യാവുന്നതാണ്.

തുടരും.....

Saturday, 19 May 2007

നവ വധുവിന്റെ പ്രതീക്ഷകള്‍- പുരുഷന്മാര്‍ ‍ ശ്രദ്ധിക്കുക -1.

ഒരു പെണ്‍കുട്ടി വിവാഹത്തിനു മുമ്പുതന്നെ തന്റെ ഭാവി ഭര്‍ത്താവിനേക്കുറിച്ച് കുറച്ചൊക്കെ സ്വപ്നം കണ്ടിരിക്കും. അവ്ന്റെ സൌന്ദര്യം, ജോലി, സ്വഭാവം തുടങ്ങിയവ അവള്‍ എല്ലാ ദിവസവും ഒന്ന് അവലോകനം ചെയ്തിട്ടായിരിക്കും ഉറങ്ങാന്‍ പോകുക. എന്നാല്‍ എല്ലാം തികഞ്ഞ ഒരാളെ കിട്ടുക അസാധ്യം തന്നെ. ആ സാഹചര്യത്തിലാണ് , ഇവിടെ ഭാര്യക്കും ഭര്‍‍ത്താവിനും വിവാഹജീവിതത്തേക്കുറിച്ചുള്ള വ്യക്തമായ അവബോധം ഉണ്ടാകേണ്ടത്. വ്യത്സ്ത സ്വഭാവത്തോടുകൂടിയ രണ്ടുപേര്‍ പെട്ടന്ന് ഒരുമിച്ച് ഒരു ജീവിതകാലം മുഴുവന്‍ ഒന്നിച്ചു ജീവിക്കുവാനായിട്ട് ഒരുങ്ങുകയാണ്. അപ്പോള്‍ ‘ അവള്‍ എനിക്ക് എന്തൊക്ക് തരുന്നുണ്ട്?” “ അവന്‍‍ എനിക്ക് എന്തൊക്ക് തരുന്നുണ്ട്?’ എന്നിങ്ങനെ ചിന്തിക്കുകയാണ് പല ഭാര്യാ ഭര്‍ത്താക്കന്മാര്‍. എന്നാല്‍ നല്ല് ഒരു ഭാര്യയോ ഭര്‍ത്താവോ ആകണമെങ്കില്‍, തന്റെ പങ്കാളിക്കുവേണ്ട് എന്തൊക്ക് കൊടുക്കുവാന്‍ തയ്യാറാവണം എന്ന് ചിന്തിക്കുകയാണ് വേണ്ടത്. സുന്ദരനും പണക്കാരനുമായ ഒരു ഭര്‍ത്താവെന്നതിലുപരി , സ്നേഹ സമ്പന്നനും വിശ്വസ്തനുമായ ഒരു സുഹ്യത്ത് എന്നതാണ് ഒരു നല്ല ഭര്‍ത്താവ് എന്നതുകൊണ്ട് ഭൂരിപക്ഷം ഭാര്യമാരും ആഗ്രഹിക്കുന്നത്.

1. സ്നേഹിക്കുന്ന ഭര്‍ത്താവ്:
സ്നേഹം പല വിധത്തിലുണ്ട്. മാതാപിതാക്കളോടുള്ള സ്നേഹം, സഹോദരിയോടുള്ള സ്നേഹം, കൂട്ടുകാരോടുള്ള സ്നേഹം, എന്നാല്‍ ഒരു ഭര്യയോടുള്ള സ്നേഹം എന്നു പറയുന്നത്, ഇതിലൊക്കെ ഉപരിയായി, അവള്‍ക്കുവേണ്ടി എന്തും ചെയ്യുവാനും , കൊടുക്കുവാനും എന്തും ഉപേഷിക്കുവാനും ഉള്ള ഒരു നല്ല് മനസ്സാണ്. എന്നാല്‍ പലര്‍ക്കും ഇത് സാധ്യമായി എന്നു വരില്ല. കല്ല്യാണം കഴിഞ്ഞ് ഏതാനം ആഴ്ചകള്‍ എന്തും കൊടുക്കും, എന്തും ചെയ്യും, എവിടെയും പോകും എന്തും പറയും, ഹോ..മഴയാണെകില്‍ ഒരു കുട മാത്രമേ എടുക്കുകയുള്ളു.. ബൈക്കിലാണെങ്കില്‍ അവളുടെ വലത്തുകൈ അവ്ന്റെ വയറിനെ ചുറ്റിപ്പിടിച്ചിരിക്കും, ബസ്റ്റോപ്പില്‍ വെച്ച് ഒരു ഫ്രൂട്ടിവാങ്ങി ഒന്നിച്ച് നിന്ന് കുടിക്കും. ഇതൊക്ക് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നതും മധു വിധു നാളില്‍ സാധാരണ കണ്ടുവരുന്നതുമാണ്. എന്നാല്‍ ഇത്തിരി നാളൊന്നു കഴിയട്ടെ..മൂര്‍ഖന്‍ പതുക്കെ തലപൊക്കാന്‍ തുടങ്ങും. അവരാണോ ഇവരെന്ന് തോന്നും. എന്താനിതിനു കാരണം? സ്നേഹ തലത്തിലെ പരാജയം !. സ്ത്രീ ഒരു വികാര ജീവിയാണ്. അവള്‍ക്കു സ്നേഹം കാണണം, കേള്‍ക്കണം, അനുഭവിക്കണം, എങ്കിലേ മനസ്സിലാവൂ. പുരുഷനറിയാം അവന്‍ സ്നേഹിക്കുന്നുണ്ട് എന്ന് , പക്ഷേ പുറത്തു കാണിക്കാറില്ല, പക്ഷേ അവള്‍ക്ക് അത് അനുഭവവേദ്യമാകണം. ഒരു നല്ല് സൌമ്യമായ വിളി, (മോളെ, കുഞ്ഞേ, പൊന്നേ, ) വെളിയില്‍ നിന്ന് ക്ഷീണിച്ച് വരുമ്പോള്‍ ഒരു തലോടല്‍, വെറുതെ റ്റി. വി കണ്ടുകൊണ്ടിരിക്കുമ്പോള്‍ , മടിയില്‍ തലവെച്ചു കിടക്കുക തുടങ്ങിയവ അവള്‍ക്ക് സംത്യപ്തി നല്‍കും, എന്നാല്‍ പല പുരുഷന്‍ മാരും ഇതത്ര കാര്യമായി എടുക്കാറില്ല എന്നു മാത്രം.

പണത്തിന്റെയും ജോലിയുടെയും സൌന്ദര്യത്തിന്റെയും പേരില്‍ പീഡിപിക്കപ്പെടുന്ന ധാരാളം പെണ്‍കുട്ടികള്‍ നമ്മുടെയിടയിലുണ്ട്. ഒന്നു പറഞ്ഞ് രണ്ടാമത്തേതിന്‍ ‘നീ നിന്റെ വീട്ടില്‍ പോയ്ക്കോ ‘എന്നു പറയുന്ന ഭര്‍ത്താക്കന്മാര്‍. അമ്മയുടെയും പെങ്ങന്മാരുടെയും മുമ്പില്‍ വെച്ച് ‘ നിന്നെ പ്പോലെ ഒരെണ്ണത്ത്തിനെ എനിക്ക് കിട്ടിയൊള്ളല്ലോ, നീ ചേച്ചിയെ കണ്ടുപഠിക്ക്, അല്ലെങ്കില്‍ അടുത്ത വീട്ടിലെ (മനോജിന്റെ) ഭാര്യ കണ്ടു പഠിക്ക്, , ലോകത്തിലേറ്റം വലുത് എനിക്കെന്റെ അമ്മയും ചേച്ചിമാരുമാണ്, എന്നിങ്ങനെ യുള്ള വര്‍ത്തമാനം ഇതൊക്കെ ഒരു ഭാര്യയുടെ മനസ്സില്‍ വളരെയധികം മുറിവുണ്ടാക്കുകയും , പിന്നീടുള്ള അവളുടെ ചിന്തയിലും ഭാവത്തിലും അത് ഉടക്കി, മാനസീകമായി സ്വര ചേര്‍ച്ചയില്ലാതാകുന്നതിന്‍ കാരണമാകുകയും ചെയ്യും.

Tuesday, 17 April 2007

ബാച്ചി ക്ലബ്ബ്- ഒന്നു നില്‍ക്കൂ..

“ ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ച” എന്താ കേട്ടിട്ടില്ലേ?? ഉണ്ട്, പതിനെട്ടാകുമ്പോള്‍ മുതല്‍ ആലോചനയാണ്, പ്രേമം , ലൈനടി, വിവാഹഭ്യര്‍ത്ഥന, അങ്ങനെ കൂട്ടുകാരൊക്കെ കുരുങ്ങുമ്പോള്‍ , എണ്ണിയെണ്ണി ഇരിക്കും, ‘ എല്ലാ പട്ടിക്കും ഉണ്ട് ഒരു ദിവസം’ എന്ന പഴഞ്ചൊല്ല് ഒര്‍മ്മ വരുന്നു। ഏതായാലും കെട്ടുന്നതിനു മുന്‍പ് കെട്ടിയവ്നോട് ഒന്നു ചോദിക്കുക, ( പക്ഷേ മലയാളിക്കൊരു സ്വഭാവമുണ്ട്, കുരുക്കുക। എല്ലാവരും അല്ല ട്ടോ॥) , എങനുണ്ട് മാഷേ പുതിയ ജീവിതം? എന്തായിരിക്കും ഭൂരിപക്ഷത്തിന്റേയും മറുപടി? കുഴപ്പമില്ല അനിയാ, അങ്ങനെ തട്ടിയും മുട്ടിയും ഒക്കെ പോകുന്നു। ഏതെങ്കിലും കക്ഷികള്‍ പറയുമോ , തന്റെ ദാമ്പത്യത്തിലെ കല്ലും മണ്ണും കടി? ഇല്ല। പുറമേ നല്ല ഒന്നാം തരം ജോഡികള്‍... ഹോ॥എന്തു ചേര്‍ച്ചയായിരിക്കുന്നു!!!। ഇതു കേള്‍ക്കുമ്പോള്‍ അകത്തു ചിരി വരും। ഞാന്‍ ഇതു പറയുമ്പോള്‍ “ പിന്നെ സന്ന്യസിക്കാനണോ പറഞ്ഞുവരുന്നത്” എന്ന് വിചാരിക്കരുത്। ഒറ്റത്തടിയായി സുഖമായി കഴിയുന്ന ധാരാളം പേരെ എനിക്കറിയാം... പിന്നെ പ്രായമാകുമ്പോള്‍ ആര് നോക്കാനുണ്ടാവും എന്ന ചിന്തയാവും। ഇന്നത്തെ കാലത്തെ അതിനും ധാരാ‍ളം വഴികള്‍ ഉണ്ട്। പിന്നെ തരക്കേടില്ലാത്ത ഒരു ജോലിയുണ്ട്ങ്കില്‍ ...
എന്താ മാഷേ॥ആലോചിക്കുന്നത്? അഥവാ ഇനിയും ദാമ്പത്യം അനുഭവിച്ചേ അടങ്ങൂ എങ്കില്‍ , ആദ്യമായി ഒരു പെണ്‍കുട്ടിയെ കണ്ടുപിടിക്കുക। പിന്നീട് അവളെ ഇഷ്ടപ്പെടുക। ( തിരിച്ചും വേണം ട്ടോ ... ) പിന്നീട് അവളുമായി നല്ലവണ്ണം ഇടപെടുക। ര‍ണ്ടുപേരും പരസ്പരം മനസ്സിലാക്കുക। അതിനും ശേഷം ഒന്നു ചിന്തിക്കുക... ( കാര്യമായി തന്നെ) ... തനിക്ക് യോജിച്ചതാണ് എന്നു പൂര്‍ണ്ണമായി മനസ്സിലായതിനു ശേഷം വിവാഹത്തിനു ശ്രമിക്കുക... എങ്കില്‍ ആ ദാമ്പത്യം ഏറെക്കുറെ വിജയമായിരിക്കും എന്നു പറയാം। ( പിന്നെ ഒരുകാര്യം പറഞ്ഞേക്കാം... ഹോട്ടലില്‍ കയറി ഇഷ്ടപ്പെട്ടത് ഓര്‍ഡര്‍ കൊടുത്തതിനു ശേഷം അടുത്തിരിക്കൂന്നവന്റെ പാത്രത്തില്‍ നോക്കി അതുമതിയായിരുന്നു എന്ന് വല്ലതും പറഞ്ഞാല്‍ ... അപ്പോ അവന്റെ ചെവികുറ്റിക്ക് ഒന്നു കൊടുക്കണം... )
ഓരോരുത്തരും ഒന്നു ചിന്തിച്ചു നോക്കിക്കേ, പഠിക്കുന്ന സമയത്ത് നമ്മുടെ മനസ്സില്‍ എന്തായിരിക്കും? എങ്ങനെയും ഈ പ്രായം ഒന്നു കഴിഞ്ഞാ മതി, കോളജില്‍ ആകുമ്പോ എന്തു സുഖമാണ്, പക്ഷേ കോളജില്‍ ആകുമ്പോ ചിന്തിക്കും ഒരു ജോലി കിട്ടിയാല്‍ മതിയായിരുന്ന്, എന്തു സുഖമാണ് എന്ന്. എന്നാലിപ്പഴോ, ആ പഴയ ബാല്യകാലം, സ്കൂളിലെ കൂട്ടുകെട്ട്, തമാശ, ഇതൊക്കെ ഓര്‍ക്കുമ്പോള്‍ വീണ്ടും ആ പഴയതിലേക്ക് തിരിച്ചു പോകുവാനാഗ്രഹമില്ലേ? തീര്‍ച്ചയായും ഉണ്ട്. അപ്പൊ ഏറ്റവും നല്ല പ്രായം ആ ബാല്യ, കൌമാ‍രമല്ലേ?? . ഇതു തന്നെയാണ് ദാമ്പത്യത്തിലും കടന്നു കഴിഞ്ഞാല്‍. പക്ഷേ ഇതൊക്കെ അറിയാവുന്നവരാണ് മിക്ക ബാച്ചികളും. പിന്നെ സമൂഹത്തില്‍ പറയാനും പ്രവര്‍ത്തിക്കാനും പറ്റാത്തസഹചര്യം കൊണ്ട് മറ്റുള്ളവരെ കാണിക്കാനായ് ഇതൊക്ക് അങ്ങു ചെയ്യുന്നു. പലരുടെയും മനസ്സില്‍ ഇതൊക്കെതന്നെയാണെന്ന് എനിക്കു നന്നായി അറിയാം. ഈ കൊക്ക് എത്ര കുളം കണ്ടിരിക്കുന്നു????. ( ഈ പൂച്ച എത്ര എലിയെ കണ്ടിരിക്കുന്നു?)
ഇനിയും നിങ്ങളുടെ അഭിപ്രായം കമന്റുക, ( പറഞ്ഞോ മാഷേ..മുമ്പും പിമ്പും ഒന്നും നോക്കണ്ടാ....) . അതിനുശേഷം ഞാന്‍ തുടരാം.