Wednesday, 25 April 2007

സൌന്ദര്യം പുരുഷന്മാര്‍ക്കോ സ്ത്രീകള്‍ക്കോ ?-

സാധാരണ രീതിയില്‍ സൌന്ദര്യത്തേക്കുറിച്ച് പറയുമ്പോള്‍ മോഡലുകളും സിനിമാനടിമാരുമായ സ്ത്രീകളുടെ പേരുകളാണ് ആദ്യം വരിക. എല്ലാ പുരുഷന്മാരും മിക്കവാറും എല്ലാ സ്ത്രീകളും സമ്മതിക്കുന്നതാണ് ഇത്. ഞാന്‍ ഓര്‍ക്കുന്നു, പണ്ട് ഒരു ലേഖനത്തില്‍ പ്രശസ്ത നോവലിസ്റ്റ് ബാലചന്ദ്രന്‍ ചുള്ളിക്കാടും മാധവിക്കുട്ടിയും പറഞ്ഞത്, സ്ത്രീകളേക്കാള്‍ സൌന്ദര്യം കൂടുതല്‍ കാണാന്‍ സാധിക്കുന്നത് പുരുഷന്മാരിലാണ് എന്ന്.

അന്ന് ഞാനത് വായിച്ചപ്പോള്‍ കുറെ ചിന്തിച്ചതാണ് , പിന്നെന്തുകൊണ്ട് എല്ലാ പരസ്യങ്ങളിലും സ്ത്രീകള്‍ മാത്രം ഒരു ആകര്‍ഷകവസ്തുവായി പ്രത്യക്ഷപ്പെടുന്നു?. ഉദാഹരണമായി സോപ്പ്, പൌഡര്‍, പാചക വസ്തുക്കള്‍, എന്തുകൊണ്ട് ഇവ പുരുഷന്മാര്‍ ഉപയോഗിക്കുന്നില്ലേ? അഥവാ പുരുഷമോഡലുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ സാധനം വിറ്റുതീരില്ലേ?
എവിടെയും സ്ത്രീകളെ ഒരു പ്രദര്‍ശന വസ്തുവായി, വില്പന ചരക്കായി ഉപയോഗിക്കുക എന്നതാണ് വാസ്തവം. സ്ത്രീകളുടെ വശം പിടിച്ച് സംസാരിക്കുകയാണെന്ന് വിചാരിക്കരൂത്, നമ്മള്‍ ഒന്ന് ആഴമായി ചിന്തിച്ചാല്‍ ഓരോ പുരുഷ മോഡലുകളേയും സിനിമാ നടന്മാരെയും ( ഹിന്ദി, മലയാളം, ഇംഗ്ലീഷ് ) എടുത്ത് നോഒക്കിയാല്‍ സ്ത്രീകളേക്കാള്‍ സൌന്ദര്യം പുരുഷന്മാര്‍ക്ക് ഉണ്ടെന്ന് കാണാം. പല പുരുഷ കേസരികളും ഇത് സമ്മതിക്കില്ല് എന്നു മാത്രം !. സ്ത്രീകളിലും സൌന്ദര്യം ഉള്ളവര്‍ ഇല്ല എന്നല്ല് ഞാന്‍ പറഞ്ഞുവരുന്നത്. ഡയാനാ രാജകുമാരി, ഹേമ മാലിനി, ശോഭന, ഇവരൊക്കെ എന്റെ കാഴ്ചപ്പാടില്‍ നല്ല സൌന്ദര്യം ഉള്ളവരാണ്.
പിന്നെ ഓരോരുത്തരിലും സൌന്ദര്യം ആസ്വദിക്കാനുള്ള ആ മാനദന്‍ഡം പല വിധത്തിലായിരിക്കാം. ചിലര്‍ക്ക് ആക്യതി, ചിലര്‍ക്ക് മുഖ ഷേയ്പ്, കണ്ണുകള്‍, നോട്ടം, ചിരി, മീശ, വെളുത്തനിറം, ( കറുത്ത സുന്ദരന്മാരും ഉണ്ട്. ) ഇങനെ പല കാരണത്താല്‍ ഒരാള്‍ സുന്ദരനാണ് , സുന്ദരിയാണ് എന്നു പറയാന്‍ പറ്റും.
ഇന്നിപ്പോ മിസ്റ്റര്‍ ഇന്ത്യ പോലുള്ള പട്ടങ്ങള്‍ നല്‍കുന്നുമുണ്ട്. അവിടെ പക്ഷേ ശരീരത്തിന്റെ പേശീ വലിപ്പം, ആക്യതി എന്നിവയാണ് മുഖ്യ മാനദ്ണ്ടം. എന്നാല്‍ ഇന്ന് പരസ്യങ്ങളിലും , സിനിമകളിലും, സീരിയലുകളിലും ധാരാളം സൌന്ദര്യമുള്ള പുരുഷന്മാരെ കാണാന്‍ സാധിക്കും. ഇന്ത്യയില്‍ മാത്രമാല്ല‍ ഫോറിന്‍ രാജ്യങ്ങളിലും നാം ഒന്ന് കണ്ണോടിച്ചു നോക്കിയാല്‍ ധാരാളം സൌന്ദര്യമുള്ള പുരുഷന്മാരെ നമ്മുക്കു ദര്‍ശിക്കാന്‍ പറ്റും.

ഇത് എന്റെ തുറന്ന അഭിപ്രായം നിങ്ങളുമായി പങ്കുവെച്ചു എന്നേ ഉള്ളൂ. നിങ്ങള്‍ക്കും തുറന്ന മനസ്സോട്, നിങ്ങളുടെ അഭിപ്രായങ്ങള്‍, ചിന്തകള്‍ എന്നിവ ഇവിടെ പങ്കുവെയ്കാവുന്നതാണ്. അപ്പൊ വീണ്ടും കാണാം......

2 comments:

വിപിന്‍ said...

ഇതില്‍ ഇത്ര സംശയിക്കാന്‍ എന്തിരിക്കുന്നു!! സുന്ദരന്‍മാര്‍ പുരുഷന്മാര്‍ തന്നെ...

Anonymous said...

ithilippol thala punnakkenda karyam onnuilla
purushanmanru thanneya sundaranmar, njan angane allenkilum!!!!