ഇത്തരം അബദ്ധങ്ങള്‍ എഴുന്നള്ളിക്കാതിരിക്കാന്‍ ഭര്ത്താക്കന്മാര് ശ്രദ്ധിക്കണം. ഇന്നുമുതല്‍ ‘നീ എന്റേതും ഞാന്‍ നിന്റേതും’ എന്ന് കേള്‍ക്കാനാണ് ഒരു ഭാര്യ ഇഷട്പ്പെടുക. ഗള്‍ഫിലൊക്കെയുള്ള ഭര്ത്താക്കന്മാര് മൂന്നും നാലും വര്‍ഷം കൂടുമ്പോള്‍, നാട്ടിലെത്തിയാല്‍ ഭാര്യക്ക് പെട്ടി നിറയെ സാധനങ്ങള്‍ കൊണ്ട് കൊടുക്കാറുണ്ട്. എന്നാ എന്നും കാണുന്നവര്‍ക്ക് ഇത് സാധിക്കില്ല, അപ്പൊ വിവാഹ വാര്‍ഷീകത്തിനോ, പിറന്നാളിനോ അവള്‍ക്ക് എന്തെങ്കിലും നല്ല സമ്മാനങ്ങള്‍ വാങി കൊടുക്കാന്‍ ഭര്ത്താക്കന്മാര് ശ്രദ്ധിക്കണം. മാസത്തിലൊരിക്കല്‍ / മൂന്നുമാസം കൂടുമ്പോള്‍ അടുക്കളയ്ക്ക് അവധി കൊടുത്ത് ഒന്ന് കറങ്ങാന്‍ പോകുക, വെളിയില്‍ നിന്ന് കഴിക്കുക, തുടങ്ങിയവ സ്നേഹത്തില്‍ വളരാന്‍ ദമ്പതികളെ സഹായിക്കും. കാര്യം കാണാന്‍ ഭാര്യയുടെ അടുത്തുകൂടി, പലതും പറഞ്ഞ് ഭാര്യയെ സുഖിപ്പിക്കുന്നവന്‍, ശ്രദ്ധിക്കുക, വാക്കു പാലിക്കാന്‍ പറ്റാത്തത് പറയരുത്. പല പ്രാവശ്യം ഈ സംഭവം ആവര്‍ത്തിക്കുന്നതു വഴി, അവള്‍ക്ക് ഭര്‍ത്താവിനോടുള്ള വെറുപ്പ് വര്‍ദ്ധിക്കുന്നതിനും, മതിപ്പു കുറയുന്നതിനും, അതേ സമയം, തന്റെ ആങ്ങളമാരാണ് നല്ലത്, അല്ലെങ്കില്‍ തന്റെ വീട്ടുകാരാണ് എന്ന ചിന്ത അവളില്‍ ഉണ്ടാകുകയും സ്വന്തം വീട്ടുകാരുടെ പക്ഷത്തേക്ക് ചായുകയും ചെയ്യാറുണ്ട്. പല പുരുഷന്മാരും സ്നേഹ പ്രകടനത്തില്‍ പിശുക്കന്മാരാണ് എന്നാല്‍ ഭാര്യമാര്‍ ധാരാളികളും. ഭാര്യയുടെ മനസ്സറിഞ്ഞ് പെരുമാറുകയാണ് ഒരു നല്ല് ഭര്‍ത്താവ് ചെയ്യണ്ടിയത്.
വിശ്വസ്തനാവുക. :
വിശ്വസ്തതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ , ഇന്നത്തെ ചെറുപ്പക്കാരുടെ പോക്ക് അത്ര ശരിയാണെന്ന് പറയാനാവില്ല. ഇന്ന് അഞ്ചാം ക്ലാസൂമുതല്‍ അവന് ഗേള്‍ ഫ്രണ്ടും, പിന്നെ വളരുന്തോറും ലൈനടി, അതുപോലെ കോളജില്‍ ഒക്കെ ആയി കഴിഞ്ഞാല്‍ ഒരു പെണ്‍കുട്ടി കൂട്ടിനില്ല് എങ്കില്‍ അതൊരു കുറവായിട്ടാണ് ഇന്ന് സമൂഹത്തില്‍ അവ്ന് കാണുക. കൂടാത് പല പ്രക്യതി വിരുദ്ധവും അല്ലാത്തതുമായ ലൈഗീക പ്രവര്‍ത്തികള്‍ക്ക് അവന് അടിമയാകുന്നു. ഒരു രസത്തിനു വേണ്ടി ഒരു പ്രാവശ്യം ചെയ്യുന്ന അവന് , പിന്നീട് അത് ഒരു ശീലമാക്കി മാറ്റുകയും, ഇന്ന് മൂബൈ, ഡല്‍ഹി, കൊച്ചി പോലെയുള്ള നഗരങ്ങളില്‍ , പഠികുന്നതിനും ജോലിക്കും ആയി തമസിക്കുന്ന യുവാക്കള്‍ , രഹസ്യമായി മാത്രമല്ല് പരസ്യമായും കോള്‍ ഗേള്‍സുമായും സ്കെസ് വര്‍ക്കേഴ്സുമായും ( കോള്‍ ബോയ്സും) (ഇന്നു മഹാ നഗരങ്ങളിലെ യൂവാക്കളില്‍ നല്ല് ഒരു ശതമാനം, ഹോമോ സെക്സിന് അടിമപ്പെട്ട് ലൌകീക സുഖം കണ്ട്ത്തുന്നതായി പല സര്‍വേകളും വെളിപ്പെടുത്തിയിട്ടുണ്ട്. ) ബന്ധപ്പെട്ട് , തന്റെ സമയവും, പണവും സ്വഭാവവും നഷ്ടപ്പെടുത്തുന്നതായി കാണാന്‍ സാധിക്കും. എന്നാല്‍ വിവാഹത്തോടുകൂടി, ഇതെല്ലാം മറക്കാം എന്ന് വിചാരിച്ച് , കല്ല്യാണം കഴിഞ്ഞതിന് ശേഷം, വിവാഹത്തിന്റെ ആദ്യനാളുകളില്‍ പോലും , ഒരു തമാശയ്ക്കുപോലും പഴയ കാല വീര കഥകള്‍ പങ്കു വെയ്ക്കാതിരിക്കയാവും നല്ലത്. സംശയ പ്രക്യതം അല്പം ഉള്ള സ്ത്രീകളില്‍ അത് വലിയ പ്രശനങ്ങള്‍ ഉണ്ടാക്കും. അതുപോലെ തന്നെ ജീവിത പങ്കാളിയുടെ കഴിഞ്ഞകാല അനുഭവങ്ങളെക്കുറിച്ച് ചോദിക്കാതിരിക്കയാണ് നല്ലത്. പറയരുത്, പറഞ്ഞാല്‍ കേള്‍ക്കുകയുമരുത്. നമ്മളാരും അത്ര വലിയ മനസ്സിന്റെ ഉടമകളല്ല . സാധാരണക്കാരായ് നമ്മുക്ക് ഒരിക്കല്‍ ഒരു സംശയമുണ്ടായാല്‍ , അത് പിന്നീട് മറക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. വിശ്വസ്തത എന്നത് മനസ്സിന്റെ ഒരു വലിയ ഉറപ്പാണ്. ഇന്നത്തെ റ്റി.വി, നെറ്റ്, പുസ്തകങ്ങള്‍ തുടങ്ങിയവയില്‍ പലതും ചെറുപ്പക്കാരെ വഴിതെറ്റിക്കാന്‍ പോരുന്നവയാണ്. വിവാഹിതരായ ദമ്പതിമാരില്‍, ഭാര്യമാരെ ഒന്ന് മാറി ‘ആസ്വദിക്കുവാന്‍’ മടിയില്ലാത്തവരുടെ എണ്ണം ഏറിവരികയാണ്. സ്വന്തം ഭാര്യയെ പെട്ടന്ന് മടുക്കുക, നൈമിഷീക സുഖത്തിനുവേണ്ടി, എത്ര രൂപ വേണമെങ്കിലും കൊടുത്ത് പരസ്ത്രീകളെ തേടിപോവുക, ഇവയൊക്കെ ഇന്ന് സര്‍വ്വ സാധാരണമാണ്. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമ പ്രദേശങ്ങളില്‍പോലും ഇവ കാണാന്‍ സാധിക്കും.
ലൈഗീക സംത്യപ്തി നല്‍കുക : പാര്‍ട്ട് -3
സെക്സ് കുടുംബ ജീവിതത്തില്‍ മാത്രം അനുവദനീയമായ ഒന്നാണ്. വിവാഹ ബന്ധത്തിന് വെളിയില്‍ അത് ആരുപയോഗിച്ചാലും, അത് പാപമാണ്, തെറ്റാണ്. എന്നാല്‍ വിവാഹിതരെ ഒന്നിക്കുന്നതില്‍ സെക്സ് ഒരു പ്രധാന ഘടകമാണ്. ഒരുമിച്ച് ജീവിക്കുമ്പോള്‍ , ചിരിച്ചു കാണിച്ചാല്‍ പോരാ, ആഹാരം ഉണ്ടാക്കിയാല്‍ പോരാ, ഒന്നിച്ച് കിടന്നാല്‍ പൊരാ,, സ്വയം ദാനം ചെയ്യണം, അത് ലൈഗീകതയിലൂടെയാണ് സാധ്യമാവുന്നത്. എന്നാല്‍ ചില പുരുഷന്മാരെ സംബധിച്ച് സെക്സ് കാമപൂര്‍ത്തിക്കുള്ള ഒരു ഉപകരണമായി ആണ് ഭാര്യയെയും സെക്സിനേയും കാണുന്നത്. അവളുടെ ഇഷ്ടങ്ങളോ, ആഗ്രഹങ്ങളോ തുറന്ന് പറയനോ കേള്‍ക്കാനോ സമ്മതിക്കാതെ ഒരു കാമാര്‍ത്തനായി മാറുന്നു, അപ്പൊഴാണ് അവള്‍ക്ക് തോന്നുക, ഇയാളൊരു പോത്താണ്, മ്യഗമാണ് എന്നൊക്ക്. എന്നാല്‍ ഭാര്യ -ഭര്‍ത്ത്യബന്ധത്തിലെസെക്സ് എന്ന് പറയുന്നത്, സ്നേഹ പ്രകടനത്തിനുള്ള ഒരു ഉപാധിയാണ്. സ്നേഹം ഉണ്ടെങ്കില്‍ മാത്രമേ സെക്സും ആസ്വദിക്കാന്‍ പറ്റുകയുള്ളൂ, പണം കണ്ട്, ജോലി കണ്ട് കെട്ടിയ പല ഭര്ത്താക്കന്മാര്ക്കും ഭാര്യയെ മാനസീകമായി പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചു എന്ന് വരികയില്ല, അവര്‍ക്ക് കിട്ടിയ സ്ത്രീ ധനം, അല്ലേല്‍ ഫ്ലാറ്റ്, വണ്ടി, അതുമല്ലേല്‍ ശമ്പളം ഇത് മാത്രം മതി. പിന്നെ മറ്റുള്ളവരേ കാണിക്കാന്‍ വേണ്ടി ഒന്നിച്ച് നടക്കുന്നു, ഇങ്ങനെയുള്ളവര്‍ക്കും ഭാര്യയുമായി സ്നേഹത്തോട് ലൈഗീകതയില്‍ ഏര്‍പ്പെടാന്‍ സാധിച്ചു എന്ന് വരികയില്ല, ഇക്കൂട്ടര്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയോ, അല്ലെങ്കില്‍ കൂടെ കിടക്കുമ്പോള്‍ ഉള്ള ഒരു കടമ എന്നു കരുതിയോ സെക്സില്‍ ഏര്‍പ്പെട്ടാല്‍, അത് ഭാര്യയെ സംബധിച്ച് അവള്‍ക്ക് ഒരു അനുഭുതിയും ഉണ്ടാക്കുകയില്ല. അവള് സ്നേഹം ആണ് പ്രതീക്ഷിക്കുക, അതിനാണ് ഡൊകടര്‍മാര്‍ പറയുക, സെക്സിന് മുന്‍പ് ഉള്ള ഫോര്‍പ്ലേ , ഭാര്യയും ഭര്‍ത്താവും അനുഭവിക്കുക, അതില്‍ കൂടി മാത്രമേ ശരിയായ സെക്സ് അതിന്റെ മൂര്‍ധന്യത്തില്‍ എത്തുകയുള്ളൂ എന്ന്. അങ്ങനെ ഭാര്യയുടെ ആ ഇച്ച , അവളുടെ രതി ക്രീഡകള്‍ ഒക്കെ , മനസ്സിലാക്കി വേണം ഭര്‍ത്താവ് അവളോട് ഇടപെടണ്ടിയത്. അതുപോലെ ബ്ലൂ സിനിമയിലോ മാസികകളിലോ കണ്ടിട്ടുള്ള രതി വൈക്യതങ്ങള്‍ ഒരിക്കലും ഭാര്യയില്‍ പരീക്ഷിക്കരുത്. ചെര്‍ഊപ്പം മുതലേ നേരായ ലൈഗീക അറിവ് നേടിയിട്ടുണ്ടെങ്കില്‍ ഈ വക കാര്യങ്ങള്‍ പക്വതയോടുകൂടി ഭാര്യക്കും ഭര്‍ത്തവിനും കൈകാര്യം ചെയ്യാവുന്നതാണ്.
തുടരും.....
3 comments:
Change your font man. It is really hard to read.
കൊള്ളാം...നന്നായിട്ടുണ്ട്...മുഴുവന്‍ വായിക്കാന്‍ പറ്റിയില്ല...കൂടുതല്‍ എഴുതണം
കൊള്ളാം...ഇഷ്ടമായി....ഈ ബ്ലോഗുകാര്യങ്ങള്...
Post a Comment