Monday, 14 May 2007

സ്വപ്നം

മനസ്സില്‍ എവിടെയോ ഒരു വിങ്ങലിന്റെ മൂളിപ്പ്. സമയം രാത്രി 10.30. ഏഷ്യാനെറ്റ് ന്യൂസിന്റെ സമയം. റിമോട്ടും കയ്യില്‍ എടുത്തുകൊണ്ട് സോഫയിലേക്ക് ചായുമ്പോള്‍ മനസ്സില്‍ മുഴുവന്‍ അലറിപ്പാഞ്ഞുവരുന്ന ട്രെയിനിന്റെ ഇരമ്പല്‍ മാത്രം. മുംബൈയിലെ തീരക്കേറിയ ജീവിതത്തിനിടയില്‍ ഒരു സ്വല്പം ആശ്വാസം, രാത്രിയില്‍ ഈ റ്റി.വി യുടെ മുമ്പില്‍ കുറച്ചു സമയം ഇരിക്കുമ്പോഴാണ്. പക്ഷേ ഇന്ന് അച്ചുവിന്റെ ഫോണ്‍ വന്നതിനുശേഷം എന്തോ ഒരു അസൊസ്ഥത ! ജോമോനേയും കൂട്ടി മാഹീം പള്ളിയില്‍ ആറുമണിക്ക് ചെല്ലണമെന്നും , ഇല്ല എങ്കില്‍ ഇനിയൊരിക്കലും തന്നെ കാണുകയില്ല എന്നും ഉള്ള താക്കീത് !. എന്തു ചെയ്യാം, ഇത് മൂന്നാ‍മത്തെ വിളിയാണ്. ജോമോന്റെ ജീവിതത്തിലേക്ക് അച്ചുവിന്റെ വരവിന് ഏതാണ്ട് ആറുമാസത്തെ പഴക്കമേയുള്ളൂ. അതും തന്റെ ഉറ്റസുഹ്യത്തായ അച്ചു, എന്നും തന്നെ ഒരു നല്ല സുഹ്യത്തായി കണ്ടിരുന്ന അവള്‍, തന്റെ നാട്ടുകാരനാണ് ജോ എന്ന് കേട്ടപ്പോള്‍, എന്തൊക്കെയോ പുതു പുത്തന്‍ പ്രതീകഷകളുമായാണ് അവള്‍ അവ്ന്റെ ജീവിതത്തിലേക്ക് അടുത്തുകൂടിയത്. മുംബൈയിലെ പ്രശസ്തമായ ഐ.ഐ.റ്റി യില്‍ മൂന്നാം വര്‍ഷ ബി.ടെക് ന് പഠിക്കുന്ന അച്ചുവിന് , കമ്പ്യൂട്ടര്‍ പ്രൊഫഷണലായ ജോമോന്‍ ഒരു സുഹ്യത്ത് എന്നതിലുപരി, തന്റെ ജീവിത സഖിയായി കൂടി അവള്‍ മനസ്സില്‍ കണ്ടിരുന്നു. എന്നാലൊരു മാസമായി ജോയ്ക്ക് തന്നോടുള്ള അകല്‍ച്ചയും ,ഓണ്‍ ലൈനായാല്‍ പോലും ചാറ്റ് ചെയ്യില്ല, ഒരു സ്ക്രാപ്പ് പോലും ചെയ്യാറില്ല, ഇതെല്ലാം അവളെ മരണത്തിന്റെ വക്കില്‍ വരെ എത്തിച്ചു എന്നു പറഞ്ഞാല്‍ നിഷ്കളങ്കമായ ആ ഹ്യദയത്തിന്റെ സ്നേഹം ഊഹിക്കാവുന്നതേയുള്ളു...

ഒരു പരിശുദ്ധ ഹംസമായി വര്‍ത്തിച്ച തനിക്ക് തന്റെ സുഹ്യത്തിനെ രക്ഷിക്കുക എന്നത് ഒരു കടമയായി തോന്നിയതുകൊണ്ടാവാം ഞാന്‍ തനിയെ മാഹീമില്‍ എത്തിയത്. ജോമോനെ ഫോണില്‍ വിളിച്ചപ്പോള്‍ അവന്റെ മറുപിടി “ എടൊ, വല്ലവരും വിളിക്കുന്നിടത്ത് ചെല്ലാന്‍ എന്നെ കിട്ടില്ല്...തന്റെ ദോസ്ത് അല്ലേ, താന്‍ തന്നെ പൊയ്ക്കോ..” . ജോ തന്നോട് ഇങ്ങനെ സംസാരിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല ! . നിറകണ്ണുകളുമായി മാഹീം സ്റ്റേഷനില്‍ കാത്തുനിന്ന അച്ചുവിനെ കണ്ടപ്പോള്‍ എന്ത് പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കുക എന്നെനിക്കറിയില്ലായിരുന്നു. പള്ളിയില്‍ നിന്ന് നൊവേന കഴിഞ്ഞ് തിരിച്ചു വരുമ്പോഴും , അച്ചുവിന്റെ വാക്കുകള്‍ എന്റെ കാതില്‍ പ്രകമ്പനം കൊണ്ടു. “ താന്‍ പറ, ഇനിയും ഞാന്‍ എന്തിനിങ്ങനെ ജീവിക്കണം?, ഞാന്‍ സ്നേഹിച്ചവര്‍ എല്ലാം....ഇല്ല..ഇനിയിങ്ങനെയുണ്ടാവില്ല...സത്യം...” വീട്ടില്‍ എത്തി ചോറുണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്. ജോയുടെ വിറങ്ങലിച്ച ശബ്ദം. “ എടോ, താന്‍ ഉടനെ ലീലാവതി ഹോസ്പിറ്റലില്‍ എത്തണം. അച്ചു ഈസ് അഡ്മിറ്റഡ്. ഷീ ഈസ് ഇന്‍ ക്രിട്ടിക്കല്‍.....”. ശരീരം മുഴുവന്‍ ഒരു മരവിപ്പ്. റിസീവര്‍ കയ്യില്‍ നിന്നും താഴെ വീണു. റിമോട്ട് താഴെ വീണ ശബ്ധം കേട്ട് കണ്ണു തുറക്കുമ്പോള്‍ , ന്യുസ് എതാണ്ട് തീരാറായിരുന്നു. പ്രധാന വാര്‍ത്തകളിലേക്ക് വീണ്ടും കണ്ണുകള്‍ കൂര്‍പ്പിച്ചപ്പോഴും , കണ്ട സ്വപ്നം യാതാര്‍ഥ്യമാകരുതേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന !!.

1 comment:

മാണിക്യം said...

സ്വപ്നങ്ങളായാലിങ്ങ്നെ വേണം നല്ല ജീവനുള്ള സ്വപ്നം ..കണ്ടാ കണ്ടിടം ഒണ്ട് ..കാണൂ
സ്വപ്നങ്ങള്‍ ..
സ്വപ്നങ്ങളേ നിങ്ങള്‍.
സ്വര്‍ഗ്ഗ കുമാരികളല്ലൊ
നിങ്ങള്ല് ഈ ഭൂ‍മിയില്‍ ഇല്ലയിരുന്നെങ്കില്‍
നിശ്ചലം ശൂന്യമീ ലോകം...അതുകൊണ്ട്
സുഹൃത്തേ ഇനിയും ഇനിയും നല്ല നല്ല സ്വപ്നങ്ങള്‍
കാണൂ