Tuesday, 19 May 2015

അഡ്മിൻ


ഓൺ ലൈനിൽ ഇരിക്കുമ്പോൾ ഉണ്ടാകുന്ന ആ സന്തോഷം , അത് പറഞ്ഞരിയിക്കാൻ പറ്റാത്തതാണു, കാരണം മനസ്സ് ഇങ്ങനെ വിദൂരമായ സ്ഥലത്തുകൂടി, വിചിത്രമായ കാഴ്ചകൾ കണ്ട് വ്യത്യസ്തമായ വാക്കുകൾ കേട്ട് വിരഹത്തെ ആട്ടിപ്പയിക്കുന്ന ഒരു മുഹൂർത്തം. അത് ഫേസ്ബുക്കോ വാട്ട്സപ്പോ ആയിക്കൊള്ളട്ടെ, ഓർത്തോർത്ത് ചിരിക്കുമ്പോഴും അത് ഷെയർ ചെയ്യൂമ്പോഴും മനസ്സിനെ ഒന്ന് കൂടി ചെറുപ്പമാക്കുന്നു. കഴിഞ്ഞ ദിവസം പെട്രോൾവില കൂട്ടി എന്നറിഞ്ഞപ്പോൾ ഒരു പുതിയ ആശയം മനസ്സിൽ കൂടി കടന്നുപോയി. ഒരു ഓൺലൈൻ ജോലി, ഓർഡർ ചെയ്താൽ ഫുഡ് വീട്ടിൽ വരിക, വീട്ടിൽ തന്നെ ഒരു ചെരിയ ഫുഡ് കോർട്ട്, കൂടുതൽ ഫ്രോസൺ ഐറ്റംസ്. വീഡിയോ, മൂവി, ന്യൂസ്, പാട്ടുകൾ എല്ലാം ഓൺലൈനായി. അപ്പോ പിന്നെ ഈ പെട്രോൾ വില കൂടിയാലും എനിക്കെന്ത് ചേതം? ഇത് മനസ്സിൽ കൂടി ഇങ്ങനെ വരിവരിയായി നീങ്ങുമ്പോഴാണു ഒരു നോട്ടിഫികേഷൻ കണ്ടത്. അതിൽ തന്നെ ക്ലിക്ക് ചെയ്തു. ഒരു നല്ല പോസ്റ്റ്. ഒരു ചിത്രവും അതിൻ അടിക്കുറിപ്പായി ഒരു വിവരണവും. സാധാരണ ഇത്തരത്തിലുള്ള പോസ്റ്റ് കാണാറുള്ളതാകയാൽ മൈൻഡ് ചെയ്തില്ല. പക്ഷേ ഒന്നൂടെ വിചാരിച്ചു. ഏതായാലും ഒരു പൈസ ചിലവും ഇല്ല, എങ്കിൽ പിന്നെ 8 പേർക്ക് അയച്ചുകൊടുത്താൽ എന്താ നഷ്ടം. വരാൻ പോകുന്നത് മൂന്നു മണിക്കൂറിനുള്ളിൽ ഒരു നല്ല വാർത്ത അല്ലേ? അടിക്കുറിപ്പിൽ എഴുതിയിരുന്നത് പലർക്കും ജോലിയിൽ പ്രൊമോഷൻ കിട്ടി എന്നാണു. അപ്പൊ പിന്നെ ഒന്നും ചിന്തിച്ചില്ല, 8 പേർക്ക് ആ പോസ്റ്റ് ഷെയർ ചെയ്തു. എന്നിട്ട് വീണ്ടും വാട്ട്സപ്പും ഫെയ്സ് ബുക്കുമായി കട്ടിലിൽ മലർന്നു കിടന്നു. എപ്പൊഴോ ഉറക്കം കണ്ണുകളെ മാടിവിളിച്ചപ്പോൾ കുറെ നേരത്തേക്കിനു അവളുടെ പുറകേ പോയി. അപ്പോൾ അതാ ഓഫീസിലെ പ്യൂൺ വന്ന് ഒരു നോട്ട്  തരുന്നു. മാനേജർ ക്യാബിനിലേക്ക് വിളിപ്പിച്ചിരിക്കുന്നു. മനസ്സിൽ ഒരു മിന്നായം, ഇപ്പോൾ എന്തേ ബോസ് വിളിപ്പിക്കാൻ, വർക്ക് ചെയ്ത് കഴിഞ്ഞതാണല്ലോ, പിന്നെ നാലാം തീയതി ആയതല്ലേ ഉള്ളൂ, വേറെ കാരണം...? ഓ..
ഇപ്പോഴാണു ഓർത്തത് , ഫേസ്ബുക്കിലെ പോസ്റ്റ് ഷെയർ ചെയ്ത കാര്യം...വല്ല പ്രൊമോഷനോ മറ്റോ??  ബോസ് നീട്ടിയ കവർ വാങ്ങി തുറന്നു നോക്കുമ്പോൾ വീണ്ടൂം മനസ്സിൽ ഒരു മിന്നൽ. പ്രൊജക്റ്റ് മാനേജരായി തന്നെ പ്രൊമോട്ട് ചെയ്തിരിക്കുന്നു. ' താങ്ക് യൂ സാർ' ഉച്ചത്തിൽ ഒരു അലറൽ...ഹൊ..ഞെട്ടിപ്പോയി, ബോസ് അല്ല, ഞാൻ തന്നെ. കണ്ണ് തുറന്നപ്പോൾ വെളിയിൽ ഇടിച്ചു കുത്തിയ മഴ, സമയം ഏതാണ്ട് അഞ്ചു മണി. ഉച്ചയ്ക്ക് സ്കൂളിൽ നിന്നും വന്ന് ഒന്ന് മയങ്ങിയതാണു. ഇനിയും വൈകിട്ട് ക്ലാസിനു പോകണം. പെട്ടന്ന് തന്നെ എഴുന്നേറ്റ് റെഡിയായി. വാട്ട്സപ്പ് ഒന്നുകൂടി നോക്കി. പുതിയ മെസ്സേജുകൾ. ഒരു ഗ്രൂപ്പ് മെസ്സേജും. ഒരാഴ്ച മുൻപ് ജോയ്ന് ചെയ്ത "ട്രിവാൻഡം ഫ്രൻഡ്സ്" എന്ന ഗ്രൂപ്പിലേതാണു. മെസ്സേജ് ഇതാണു " വെൽക്കം ബോസ്," അതിനു മുകളിൽ മറ്റൊരു ലൈൻ. " യൂ ആർ നൗ അഡ്മിൻ" . അപ്പോ ഞാനും ആ ഗ്രൂപ്പിന്റെ അഡ്മിൻ ആയി ! അപ്പോ 8 പേർക്ക് ഷെയർ ചെയ്തത് ഫലിച്ചോ എന്റെ ...........( ചക്കുളത്തുകാവ് ഭഗോതി, വേളാങ്കണ്ണി മാതാവേ ..വായനക്കാർക്ക് ഇഷ്ടമുള്ളത് പൂരിപ്പിക്കാം. )   

2 comments:

ajith said...

ഹഹഹ... വല്ലതും നടന്നോ

പൂച്ച സന്ന്യാസി said...

yes. become the group admin.