എന്റെ പ്രിയപ്പെട്ട പ്രിൻസിപ്പൽ മാമിന്, ഞാനീ കത്തെഴുതി പോസ്റ്റ് ചെയ്താലും, എവിടെയെങ്കിലും പ്രസിദ്ധീകരിച്ചാലും ഇത് മാഡം വായിക്കില്ല എന്നറിയാം. ദേശത്തിനപ്പുറം, ഭാഷയ്ക്കപ്പുറം, എവിടെയോ ജനിച്ചുവളർന്ന്, നമ്മൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ , എന്റെ പെറ്റമ്മയെക്കാളും, സഹോദരിമാരെക്കാളും, സ്വന്തം ഭാര്യയെക്കാളുമുപരിയായി എന്റെ ജീവിതത്തിൽ അങ്ങ് എനിക്ക് ഏറ്റവും പ്രിയപെട്ടവൾ ആയ് മാറും എന്ന് ഒരിക്കലും വിചാരിച്ചില്ല. എന്നാൽ റസിഡൻഷ്യൽ സ്കൂളിലെ ജീവിതയാത്രയിൽ കേവലം ഒരു മാസത്തിനുള്ളിൽ, അങ്ങ് എനിക്ക് എന്റെ സ്വന്തം അമ്മയായി തീരുകയായിരുന്നു.
സ്വന്തം മക്കളേക്കാൾ കരുതലും സ്നേഹവും എന്നോട് കാണിച്ച്പ്പോൾ ഞാൻ അങ്ങയെ എന്റെ പോറ്റമ്മയായി മനസ്സിൽ പ്രതിഷ്ടിച്ചു. സ്വന്തം അമ്മയിൽ നിന്നും കിട്ടാത്ത സ്നേഹം അവിടുന്ന് എനിക്ക് തന്നപ്പോൾ അങ്ങ് എന്റെ പ്രാർത്ഥനാ മുറിയിലെ
മറ്റൊരു മാതാവായി മാരുകയായിരുന്നു. കേവലം മൂന്ന് വർഷം എന്നെ പരിപാലിച്ച് , സ്നേഹിച്ച്,
വേണ്ട സമയത്ത് ഭക്ഷണം നൽകി, രോഗാവസ്ഥയിൽ കൂടെയിരുന്ന് ശുശ്രൂഷിച്ച് എനിക്ക് അവിടുത്തെ
സ്നേഹവും കരുതലും ആവോളം തന്നപ്പോൾ, കഴിഞ്ഞുപോയ എന്റെ 28 വർഷങ്ങൾ എനിക്ക് നഷ്ടമായല്ലോ
എന്നോർത്ത് വിതുമ്പിയ നാളുകൾ…
അവസാന നാളുകളിൽ ബാന്ദ്രയിലെ ശാന്തിഭവനിൽ
തൂവെള്ള വസ്ത്രമണിഞ്ഞ്, കിടക്കയിൽ കിടന്നപ്പോഴും അവിടുത്തെ കണ്ണുകൾ ഈ മകനെ പരതിയില്ലേ?
ആ സമയം അങ്ങയുടെ കൈകളിൽ മുറുകെ പിടിച്ചതും, രണ്ട് സ്പൂൺ വെള്ളം വായിലേക്ക് ഒഴിച്ചുതന്നതും
ഓർക്കുമ്പോൾ, സ്വന്തം കുടുമ്പത്തേപ്പോലും മറന്ന്, മറ്റുള്ളവർക്കുവേണ്ടി, മറ്റ് കുട്ടികൾക്കുവേണ്ടി
ജീവിതം ഉഴിഞ്ഞുവെച്ച് ആ മഹാ മനസ്സിനു മുൻപിൽ എന്റെ കണ്ണുനീർ പൊഴിഞ്ഞപ്പോൾ, എന്റെ ഹ്യദയം
പൊട്ടി തകരുകയായിരുന്നു…
കഴിഞ്ഞ അഞ്ചുവർഷക്കാലം ഭക്ഷണം കഴിക്കുമ്മ്പോളും ക്ലാസ് മുറികളിൽ പോകുമ്പോഴും, അധ്യാപകരോടും പ്രിൻസിപ്പലിനോടും
സംസാരിക്കുമ്പോഴും, എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന എന്റെ പ്രിയപ്പെട്ട “പ്രിൻസിപ്പൽ
മാഡം“ എന്ന് വിളിച്ചിരുന്ന ‘ജാക്വിലിൻ ഹാമിൽട്ടൺ’, നിത്യതയിൽ ഇരുന്നുകൊണ്ട് എന്നെ അനുഗ്രഹിക്കുന്ന
മുംബൈയിലെ എന്റെ പഴയ സ്കൂളിലെ പ്രിൻസിപ്പൽ മാഡം…
പ്രണാമം..പ്രണാമം..പ്രണാമം…
Remembering this Mother''s Day..
2 comments:
പ്രണാമം
മദേഴ്സ് ഡേ യ്ക്ക് ചേരുന്ന കുറിപ്പ്...
എന്റെയും പ്രണാമം
Post a Comment