Wednesday, 7 September 2016

എന്റെ റൂം

ഒരു നില മുകളിലെ റൂമിൽ ഞാനെത്തുമ്പോൾ 
മിഴികളിൽ ആശ്വാസ ഭാവങ്ങൾ ഉണർന്നിടും.
എന്റെ റൂമിൽ വന്നാൽ കാണില്ല കുറ്റികൾ 
മേശയ്ക്കടിയിലും ആഷ്ട്രേയ്ക്കുള്ളിലും,
കുപ്പികൾ നിരനിരയായ് ഇരിക്കുന്നു തട്ടിൽ-
മുകളിൽ ഇതാ മാംഗോ സ്ലൈഡിന്റെ കാലികൾ.
സിഗരറ്റിൻ മണമോ സോക്സിന്റെ ഗന്ധമോ -
കാണില്ല, പക്ഷെ അത്തർ നിറഞ്ഞതാം,
അടുക്കള ഇല്ലേലും ഉള്ളതാം മേശയിൽ
നിറയെ പലഹാര ഡബ്ബകൾ ഓരോന്നായ്.
പാൽപ്പൊടി മുതൽ കുരുമുളകുപൊടിവരെ
ചെറിയൊരു ബിഗ് ബസ്സാർ ബേക്കറി പോലവേ.
എഴുതുന്ന മേശയിൽ പുസ്തക കൂട്ടങ്ങൾ
ഒത്ത നാടുവിലോ യേശുവും തിരികളും.
രാവിലെ ഉണർത്തുന്ന കൊച്ചലാറം മുതൽ
നാല് സിംകാർഡുള്ള ഫോണുകൾ ചാർജ്ജിലും.
പഠിക്കുന്ന പുസ്തക കെട്ടുകൾ നിരയായ്
പഠിപ്പിക്കുന്നതാം ലാപ്ടോപ്പും മേശയിൽ .
വസ്ത്രങ്ങൾ ഓരോന്നും ഇരുമ്പലമാരയിൽ
കട്ടിലുകണ്ടാൽ താനേ മയങ്ങിടും.
തിളപ്പിച്ച വെള്ളത്തിൻ ബോട്ടിലുകൾ നിര
ഏതു സമയത്തും ദാഹമകറ്റിടും.
കൊതുകുകൾ ഒന്നുപോലും ഇല്ലാത്ത റൂമിലി
പല്ലികൾ രണ്ടെണ്ണം എത്തിനോക്കീടുന്നു.
സ്വസ്ഥമാം ജീവിതം ഏകനായ് മനസ്സിന്റെ
ചിന്തകൾ ഓരോന്നും പാറിപറക്കുന്നു.
ഫേസ്ബുക്കും വാട്സാപ്പും യോഗയും നടത്തവും
ജീവിതം ചെറുപ്പമായ് മുന്നോട്ട് പോകുന്നു.
ഒരു ക്ലിക്കിനകലെ കാണുന്ന കൂട്ടുകാർ
വീക്കെണ്ടിൽ കാണുന്ന നാട്ടുകാർ വീട്ടുകാർ.
ജീവിതം മധുരമായ് നീങ്ങുന്നു , ഭാവിയിൽ
ഡിഗ്രികൾ പേറുവാൻ വീമ്പുന്നു മാനസം.

No comments: