Saturday, 29 December 2018

ക്രിസ്സ്മസ്സ് സെൽ


എന്താണു പ്രിയേ നീ ഇന്ന് നിശബ്ദയായിരുന്നത്? ഇന്നലെ വരെ നിന്റെ ശബ്ദം എന്റെ കാതുകൾക്ക് ഈണം നൽകിയില്ലേ! ?  ഈ ക്രിസ്തുമസ്സിനു എന്ത് സമ്മാനമാണു നിനക്ക് ഞാൻ തരേണ്ടിയത്? എന്റെ ജീവിതത്തോട് ചേർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ എത്രയായി ! ഒരു ദിവസം പോലും നീയില്ലാതെ എനിക്ക് ഉണരാൻ കഴിഞ്ഞിട്ടുണ്ടോ? രാവിലെ സ്കൂളിൽ പോകുന്നതിനും ഞായറാഴ്ച ദിവസം രാവിലെ പള്ളിയിൽ പോകുന്നതിനും നീയല്ലേ എന്നെ വിളിച്ചുണർത്തുന്നത് !? രാത്രിയിൽ എന്റെ തലയണയ്ക്കരികിൽ നിന്റെ സാമിപ്യം എന്നെ എത്രയോ ആഴമായ നിദ്രയിലേക്ക് നയിക്കുന്നു. എന്റെ പ്രിയ സഖീ, നിന്റെ മധുരമായ ആ ശബ്ദം എന്റെ കാതുകളിൽ ഒരു പുതിയ ദിവസത്തേക്കുള്ള ഊർജ്ജമായി തീരുമ്പോൾ, നിന്നെ ഞാൻ എന്റെ ജീവിതത്തിന്റെ ഭാഗമാക്കിയിട്ട് ഒരു വർഷംകൂടി കടന്നുപോയില്ലെ? അടുത്ത പുതിയ വർഷത്തിലും എന്റെ കിടയ്ക്കക്കരികിൽ നിന്റെ സാമിപ്യം ആഗ്രഹിച്ചുകൊണ്ട് ഈ ചെറിയ രണ്ടു സെല്ലുകൾ സ്വീകരിച്ചാലും !! ( ചെറിയ അലാം ക്ലൊക്ക് ആണു ഇന്നും ഞാൻ ഉപയോഗിക്കുന്നത്. )   

No comments: