കാഴ്ചപ്പാട് : പ്രസവിക്കാത്തവള്‍ അമ്മയോ?
ഏഷ്യ നെറ്റിലെ നമ്മള്‍ തമ്മില്‍ പരിപാടിയില്‍ ഈ ആഴ്ച പ്രസവവും സിസേരിയനും എന്നാ വിഷയത്ത്തെക്കുരിചായിരുന്നു . അതില്‍ പങ്കെടുത്തു സംസാരിച്ച മുഴുവന്‍ സ്ത്രികളും ഒരുകാര്യത്തില്‍ ഉറച്ചു നിന്നു. പ്രസവം ഈശ്വരന്റെ ദാനമാണ് , അത് പ്രക്യത്യാ ഉള്ള ഒരു പ്രക്ര്യ ആണ് , ഏറ്റവും ആപത്ഘട്ടങ്ങളില്‍ മാത്രമേ സിസേറിയനേ ആശ്രയിക്കാവു എന്ന്. എന്നാല്‍ ഇന്നത്തെ പുതു തലമുറയ്ക്ക് പ്രസവം എന്ന് പറയുന്നത് ഒരു നാണക്കേട്, അല്ലെങ്കില്‍ സഹിക്കാന്‍ പറ്റാത്ത വേദന, പിന്നെ നക്ഷത്രം, സമയം, ഇതെല്ലാം ഒരു കാരണമാക്കി അവര്‍ ദിവസങ്ങള്‍ക്ക് മുന്‍പേ ആശുപത്രിയില്‍ അഭയം തേടുന്നു. അതോടൊപ്പം ഒരു മുക്കാല്‍ പങ്കും ആശുപത്രികളും ഡോക്ടര്‍മാരും പണം വാരാനുള്ള ഒരു ഉപാധിയുമായും ഇതിനെ പ്രോത്സാഹിപ്പിക്കുന്നു. ഇതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ഡോകടര്‍മാരെയോ അതോ രോഗി എന്ന് മുദ്രകുത്തിപോകുന്ന ഗര്‍ഭിണികളേയോ? തീര്‍ച്ചയായും ഞാന്‍ പറയും , പെണ്മക്കളേയും അവരുടെ മാതാപിതാക്കളേയും.. ഇന്ന് ഇരുപത് അല്ലെങ്കില്‍ ഇരുപത്തി രണ്ട് വയസ്സോടുകൂടി മകളേ കെട്ടിച്ചുവിടും മാതാപിതാക്കള്‍, അവള്‍ ഈ ആധുനീക ലോകത്തിലെ ചുറ്റുപാടില്‍ ജീവിച്ച് , നാലു നേരവും മാഗിയും, പൊട്ടറ്റോ ചിപ്സും കഴിച്ച്, ഫെയ്സ് പാകൂം ഫെയര്‍ ആന്‍ഡ് ലൌലിയും മാറി ഇട്ട് തന്റെ ശരീരം സ്ലിം ആന്‍ഡ് ബ്യൂട്ടിയായി കൊണ്ട് നടക്കുമ്പോള്‍ , എവിടെ വ്യായാമം ചെയ്യാനും, കുറുത്തോട്ടി കഷായം കുടിക്കാനും, പച്ചക്കറിയും പാവയ്ക്കയും കഴിച്ച് , വെളിച്ചെണ്ണ തേച്ച് കുളിക്കാനും സമയം? നാല് മാസം കഴിഞ്ഞാല്‍ പിന്നെ മകളെ മുറിക്ക് വെളിയിലേക്ക് ഇറക്കാതെ, സോഫയില്‍ കാലും കയറ്റി വെച്ച് റ്റി.വി യുടെ മുന്‍പില്‍ ഇരുന്നാല്‍ , ആ കുഞ്ഞ് എങ്ങനെ തലെ ഉള്ളിലാക്കി വയറ്റില്‍ കിടക്കാതിരിക്കും? എങ്ങനെ ആ കുഞ്ഞ് ചലിക്കും? എങ്ങനെ ആ കുഞ്ന്നിന്റെ പൊസിഷന്‍ പ്രസവ സമയത്ത് താഴേക്ക് വരും? ഇത് കാണുമ്പോള്‍ ഡോകടര്‍മ്മര്‍ക്കും വേറെ വഴിയില്ല...കാരണം സമയം കഴിഞ്ഞിട്ടും കുഞ്ഞ് താഴേക്ക് വരുന്നില്ല..പ്ലാസ്മ എല്ലാം പോയി, ഇനി വെച്ചോണ്ടിരുന്നാല്‍ കുഞ്നിന്റെ ജീവന്‍ അപകടത്തിലാണ്, അപ്പോ പിന്നെ കീറി മുറിക്കാതെ എന്തു ചെയ്യും?? ഇവിടെ ആരാണ് ഇതിന് ഉത്തരവാദി? പ്രസവിച്ചിട്ടുള്ളവര്‍ക്കേ അതിന്റെ വേദന അറിയൂ, ശരിയാണ് , എനിക്ക് അതേ പറ്റി എഴുതാന്‍ ആധികാരികത കാണില്ല, പക്ഷേ , വേദനയോട് പ്രസവിക്കുന്ന ഒരു സ്ത്രീക്കു മാത്രമേ തന്റെ കുഞ്ഞിനെ സ്നേഹത്തോടും വാത്സല്ല്യത്തോടും ഒരു അമ്മ എന്ന വാക്കിന് അര്‍ത്ഥം നല്‍കി വളര്‍ത്തുവാന്‍ സാധിക്കയുള്ളൂ. തന്റെ മാറില്‍ ചേര്‍ത്തുകിടത്തി, വയറു നിറയുവോളം മുലപ്പാല്‍ കുടിച്ച് , തന്റെ ശരീരത്തെ ചൂട് ഏറ്റ് ഉറങ്ങുന്ന കുഞ്ഞ്, അവിടെയാണ് ആ അമ്മയുടെ സ്നേഹം കുഞ്ഞില്‍ പ്രകടമാകുക. അവന്‍ മുലയില്‍ കടിച്ചാലും ആ അമ്മയ്ക്ക് വേദനിക്കില്ല.. അവന്‍ മടിയില്‍ അപ്പിയിട്ടാലും ആ അമ്മയ്ക്ക് അത് നാറത്തില്ല. താന്‍ പട്ടിണി കിടന്നാലും ആ മകന്റെ വിശപ്പിന്റെ കരച്ചില്‍ കേള്‍ക്കാന്‍ ആ അമ്മയ്ക്ക് കഴിയില്ല. അവിടെയാണ് അമ്മ എന്ന വാക്കിന് വില കല്പിക്കുക. മുല വലിക്കുമ്പോള്‍ വേദന വരാതിരിക്കാനോ, സ്തനം വലുതായി അത് നാണക്കേടായിരിക്കാനോ ആണോ ഇന്ന് മൂന്നുമാസം മുതല്‍ കവര്‍ പാല്‍ ചുരത്തികൊടുക്കുന്നത്? ഇതിന്റെയൊക്കെ ഫലമാണ് ഇന്ന് നാം കാണുന്ന , യുവാക്കളിലെ കാമ കേളികള്‍, നമ്മുടെ സിറ്റികളിലും , നമ്മുടെ കോളജുകളിലും എന്തിനു വീട്ടില്‍ പോലും ഇന്ന് സഹോദരനും സഹോദരിക്കും ഒന്നിച്ച് തനിയെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ. അപ്പനും മകള്‍ക്കും ജീവിക്കന്‍ പറ്റുന്നില്ല. നമ്മുടെ നാട് ഇന്ന് സ്ത്രീകള്‍ക്ക് ഒരു പേടി സ്വപ്നമാണ്. ഇതിനെല്ലാം കാരണക്കാര്‍ നാം തന്നെ. നമ്മുടെ മക്കളെ , മൂല്യങ്ങള്‍ പഠിപ്പിച്ച്, നമ്മുടെ സംസ്ക്കാരം പഠിപ്പിച്ച്, കുടുമ്പത്തില്‍ വളര്‍ത്തിയാല്‍ , അവര്‍ പ്രായമായാലും നമ്മുക്കും നമ്മുടെ നാടിനും ഒരു മുതല്‍കൂട്ട് ആയിരിക്കും.
No comments:
Post a Comment