Wednesday, 23 January 2019

കനകക്കുന്നിൻ കാഞ്ചന സന്ധ്യയിൽ


അനന്തപുരിയുടെ ഹ്യദയഭാഗത്തുള്ള കനകക്കുന്നിലെ അരമതിലിൽ ഇരുന്ന്  ലൈബ്രറി പുസ്തകം വായിച്ചുകൊണ്ടീരിക്കുമ്പോഴാണു അവളുടെ വരവ് ! മുഖത്തു ഒന്ന് തലോടി അടുത്തുകൂടി മുന്നോട്ട് പോയപ്പോൾ ആണു ഇവളുടെ യഥാർത്ഥ സ്വഭാവത്തേപറ്റി ഇന്നലെ ദീപു പറഞ്ഞത് ഓർമ്മ വന്നത്. എവിടെയൊക്കെ കറങ്ങി നടന്നിട്ടാണു ഇവൾ കനകകുന്നിൽ വരുന്നത്. എത്രയോ പേരുമായി ബന്ധപ്പെട്ട് , കാണുന്നവരെയെല്ലാം തഴുകി, തലോടി നടക്കുന്ന ഇവളുടെ ആ സൌരഭ്യം ..അത് ഒരിക്കലും മറക്കാൻ പറ്റുകയില്ല. എന്നാലും നിന്നെ ഒന്ന് കാണാതിരിക്കാൻ, നിന്റെ ആ തലോടൽ ഒന്ന് ആസ്വദിക്കാതിരിക്കാൻ കഴിയില്ല സോദരീ...നിന്നെ അത്രമാത്രം നെഞ്ചിലേറ്റിപ്പോയി..മന്ദമായി നീ കടന്നുപോകുമ്പോൾ , ആ സീൽക്കാരശബ്ദവും കുളിർമ്മയും എന്നിലേക്ക് ആവാഹിക്കാൻ എന്റെ ഹ്യദയവും മനസ്സും വെമ്പുന്നു പ്രിയേ..വൈകിട്ടത്തേ നിന്റെ വരവിനെ കാത്ത് എത്രയോ പേരാണു ഇവിടെ ചുറ്റി നടക്കുന്നത് ! എന്തൊക്കെയാണേലും ഇവിടെ വന്ന് നിന്റെ ആ തഴുകൽ ഏറ്റുവാങ്ങുമ്പോൾ കിട്ടുന്ന ആ സുഖം വേറെ ഒരിടത്തും കിട്ടില്ല പ്രിയ ഇളം കാറ്റേ .. കാത്തിരിക്കുന്നു നിനക്കായ് കനകക്കുന്നിൻ കാഞ്ചന സന്ധ്യയിൽ ....


Saturday, 29 December 2018

ക്രിസ്സ്മസ്സ് സെൽ


എന്താണു പ്രിയേ നീ ഇന്ന് നിശബ്ദയായിരുന്നത്? ഇന്നലെ വരെ നിന്റെ ശബ്ദം എന്റെ കാതുകൾക്ക് ഈണം നൽകിയില്ലേ! ?  ഈ ക്രിസ്തുമസ്സിനു എന്ത് സമ്മാനമാണു നിനക്ക് ഞാൻ തരേണ്ടിയത്? എന്റെ ജീവിതത്തോട് ചേർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ എത്രയായി ! ഒരു ദിവസം പോലും നീയില്ലാതെ എനിക്ക് ഉണരാൻ കഴിഞ്ഞിട്ടുണ്ടോ? രാവിലെ സ്കൂളിൽ പോകുന്നതിനും ഞായറാഴ്ച ദിവസം രാവിലെ പള്ളിയിൽ പോകുന്നതിനും നീയല്ലേ എന്നെ വിളിച്ചുണർത്തുന്നത് !? രാത്രിയിൽ എന്റെ തലയണയ്ക്കരികിൽ നിന്റെ സാമിപ്യം എന്നെ എത്രയോ ആഴമായ നിദ്രയിലേക്ക് നയിക്കുന്നു. എന്റെ പ്രിയ സഖീ, നിന്റെ മധുരമായ ആ ശബ്ദം എന്റെ കാതുകളിൽ ഒരു പുതിയ ദിവസത്തേക്കുള്ള ഊർജ്ജമായി തീരുമ്പോൾ, നിന്നെ ഞാൻ എന്റെ ജീവിതത്തിന്റെ ഭാഗമാക്കിയിട്ട് ഒരു വർഷംകൂടി കടന്നുപോയില്ലെ? അടുത്ത പുതിയ വർഷത്തിലും എന്റെ കിടയ്ക്കക്കരികിൽ നിന്റെ സാമിപ്യം ആഗ്രഹിച്ചുകൊണ്ട് ഈ ചെറിയ രണ്ടു സെല്ലുകൾ സ്വീകരിച്ചാലും !! ( ചെറിയ അലാം ക്ലൊക്ക് ആണു ഇന്നും ഞാൻ ഉപയോഗിക്കുന്നത്. )   

Wednesday, 7 September 2016

എന്റെ റൂം

ഒരു നില മുകളിലെ റൂമിൽ ഞാനെത്തുമ്പോൾ 
മിഴികളിൽ ആശ്വാസ ഭാവങ്ങൾ ഉണർന്നിടും.
എന്റെ റൂമിൽ വന്നാൽ കാണില്ല കുറ്റികൾ 
മേശയ്ക്കടിയിലും ആഷ്ട്രേയ്ക്കുള്ളിലും,
കുപ്പികൾ നിരനിരയായ് ഇരിക്കുന്നു തട്ടിൽ-
മുകളിൽ ഇതാ മാംഗോ സ്ലൈഡിന്റെ കാലികൾ.
സിഗരറ്റിൻ മണമോ സോക്സിന്റെ ഗന്ധമോ -
കാണില്ല, പക്ഷെ അത്തർ നിറഞ്ഞതാം,
അടുക്കള ഇല്ലേലും ഉള്ളതാം മേശയിൽ
നിറയെ പലഹാര ഡബ്ബകൾ ഓരോന്നായ്.
പാൽപ്പൊടി മുതൽ കുരുമുളകുപൊടിവരെ
ചെറിയൊരു ബിഗ് ബസ്സാർ ബേക്കറി പോലവേ.
എഴുതുന്ന മേശയിൽ പുസ്തക കൂട്ടങ്ങൾ
ഒത്ത നാടുവിലോ യേശുവും തിരികളും.
രാവിലെ ഉണർത്തുന്ന കൊച്ചലാറം മുതൽ
നാല് സിംകാർഡുള്ള ഫോണുകൾ ചാർജ്ജിലും.
പഠിക്കുന്ന പുസ്തക കെട്ടുകൾ നിരയായ്
പഠിപ്പിക്കുന്നതാം ലാപ്ടോപ്പും മേശയിൽ .
വസ്ത്രങ്ങൾ ഓരോന്നും ഇരുമ്പലമാരയിൽ
കട്ടിലുകണ്ടാൽ താനേ മയങ്ങിടും.
തിളപ്പിച്ച വെള്ളത്തിൻ ബോട്ടിലുകൾ നിര
ഏതു സമയത്തും ദാഹമകറ്റിടും.
കൊതുകുകൾ ഒന്നുപോലും ഇല്ലാത്ത റൂമിലി
പല്ലികൾ രണ്ടെണ്ണം എത്തിനോക്കീടുന്നു.
സ്വസ്ഥമാം ജീവിതം ഏകനായ് മനസ്സിന്റെ
ചിന്തകൾ ഓരോന്നും പാറിപറക്കുന്നു.
ഫേസ്ബുക്കും വാട്സാപ്പും യോഗയും നടത്തവും
ജീവിതം ചെറുപ്പമായ് മുന്നോട്ട് പോകുന്നു.
ഒരു ക്ലിക്കിനകലെ കാണുന്ന കൂട്ടുകാർ
വീക്കെണ്ടിൽ കാണുന്ന നാട്ടുകാർ വീട്ടുകാർ.
ജീവിതം മധുരമായ് നീങ്ങുന്നു , ഭാവിയിൽ
ഡിഗ്രികൾ പേറുവാൻ വീമ്പുന്നു മാനസം.

Saturday, 7 May 2016

ഓർക്കാൻ ഒരമ്മ കൂടി..

എന്റെ പ്രിയപ്പെട്ട പ്രിൻസിപ്പൽ മാമിന്, ഞാനീ കത്തെഴുതി പോസ്റ്റ് ചെയ്താലും, എവിടെയെങ്കിലും പ്രസിദ്ധീകരിച്ചാലും ഇത് മാഡം വായിക്കില്ല എന്നറിയാം. ദേശത്തിനപ്പുറം, ഭാഷയ്ക്കപ്പുറം, എവിടെയോ ജനിച്ചുവളർന്ന്, നമ്മൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ , എന്റെ പെറ്റമ്മയെക്കാളും, സഹോദരിമാരെക്കാളും, സ്വന്തം ഭാര്യയെക്കാളുമുപരിയായി എന്റെ ജീവിതത്തിൽ അങ്ങ് എനിക്ക് ഏറ്റവും പ്രിയപെട്ടവൾ ആയ് മാറും എന്ന് ഒരിക്കലും വിചാരിച്ചില്ല. എന്നാൽ റസിഡൻഷ്യൽ സ്കൂളിലെ ജീവിതയാത്രയിൽ കേവലം ഒരു മാസത്തിനുള്ളിൽ, അങ്ങ് എനിക്ക് എന്റെ സ്വന്തം അമ്മയായി തീരുകയായിരുന്നു

സ്വന്തം മക്കളേക്കാൾ കരുതലും സ്നേഹവും എന്നോട് കാണിച്ച്പ്പോൾ ഞാൻ അങ്ങയെ എന്റെ പോറ്റമ്മയായി മനസ്സിൽ പ്രതിഷ്ടിച്ചു. സ്വന്തം അമ്മയിൽ നിന്നും കിട്ടാത്ത സ്നേഹം അവിടുന്ന് എനിക്ക് തന്നപ്പോൾ  അങ്ങ് എന്റെ പ്രാർത്ഥനാ മുറിയിലെ മറ്റൊരു മാതാവായി മാരുകയായിരുന്നു. കേവലം മൂന്ന് വർഷം എന്നെ പരിപാലിച്ച് , സ്നേഹിച്ച്, വേണ്ട സമയത്ത് ഭക്ഷണം നൽകി, രോഗാവസ്ഥയിൽ കൂടെയിരുന്ന് ശുശ്രൂഷിച്ച് എനിക്ക് അവിടുത്തെ സ്നേഹവും കരുതലും ആവോളം തന്നപ്പോൾ, കഴിഞ്ഞുപോയ എന്റെ 28 വർഷങ്ങൾ എനിക്ക് നഷ്ടമായല്ലോ എന്നോർത്ത് വിതുമ്പിയ നാളുകൾ… 


അവസാന നാ‍ളുകളിൽ ബാന്ദ്രയിലെ ശാന്തിഭവനിൽ തൂവെള്ള വസ്ത്രമണിഞ്ഞ്, കിടക്കയിൽ കിടന്നപ്പോഴും അവിടുത്തെ കണ്ണുകൾ ഈ മകനെ പരതിയില്ലേ? ആ സമയം അങ്ങയുടെ കൈകളിൽ മുറുകെ പിടിച്ചതും, രണ്ട് സ്പൂൺ വെള്ളം വായിലേക്ക് ഒഴിച്ചുതന്നതും ഓർക്കുമ്പോൾ, സ്വന്തം കുടുമ്പത്തേപ്പോലും മറന്ന്, മറ്റുള്ളവർക്കുവേണ്ടി, മറ്റ് കുട്ടികൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് ആ മഹാ മനസ്സിനു മുൻപിൽ എന്റെ കണ്ണുനീർ പൊഴിഞ്ഞപ്പോൾ, എന്റെ ഹ്യദയം പൊട്ടി തകരുകയായിരുന്നു… 

കഴിഞ്ഞ അഞ്ചുവർഷക്കാലം ഭക്ഷണം കഴിക്കുമ്മ്പോളും  ക്ലാസ് മുറികളിൽ പോകുമ്പോഴും, അധ്യാപകരോടും പ്രിൻസിപ്പലിനോടും സംസാരിക്കുമ്പോഴും, എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന എന്റെ പ്രിയപ്പെട്ട “പ്രിൻസിപ്പൽ മാഡം“ എന്ന് വിളിച്ചിരുന്ന ‘ജാക്വിലിൻ ഹാമിൽട്ടൺ’, നിത്യതയിൽ ഇരുന്നുകൊണ്ട് എന്നെ അനുഗ്രഹിക്കുന്ന മുംബൈയിലെ എന്റെ പഴയ സ്കൂളിലെ പ്രിൻസിപ്പൽ മാഡം…


പ്രണാമം..പ്രണാമം..പ്രണാമം…

Remembering this Mother''s Day..

Friday, 29 April 2016

ദൈവവും ദൈവ വിശ്വാസികളും.

പത്തു ദിവസത്തെ പ്രൊഫഷനൽ ട്രെയിനിംഗ് . ദിവസവും പോയി വരാൻ പറ്റാത്ത ദൂരം . അതുകൊണ്ട് തലേ ദിവസം റൂം അന്വേഷിക്കാനായി അവിടെ എത്തി. . അടുത്തെങ്ങും ലോഡ്ജുകളോ താമസിക്കാൻ സൗകര്യമോ കിട്ടിയില്ല. എങ്കിലും സ്വല്പം അകലെയുള്ള ഒരു മലങ്കര പള്ളിയിൽ ചെന്ന് അച്ചനെ ഒന്ന് കാണാം, അടുത്തെങ്ങാനം വല്ല വീടുകൾ ഉണ്ടെങ്കിൽ ചോദിക്കാം എന്ന് കരുതി അടുത്തു കണ്ട ഒരു വീട്ടിൽ തന്നെ തിരക്കി. അത് ആ പള്ളിയിലെ തന്നെ ഒരാളുടെ വീടായിരുന്നു. അച്ചൻ അപ്പോൾ അവിടെ ഇല്ല എന്നും , അടുത്ത് എവിടെയെങ്കിലും സൗകര്യം ഉണ്ടു എങ്കിൽ ചോദിച്ചിട്ട് വൈകിട്ട് അറിയിക്കാം എന്നും പരഞ്ഞ് എന്റെ നമ്പരും ആ വീട്ടുകാർ വാങ്ങി. രാത്രി വരെ ഫോൺ വന്നില്ല. ട്രെയിനിങ്ങിന്റെ ആദ്യ ദിവസം രാവിലെ തന്നെ ലഗേജുമായി ഞാൻ സ്ഥലത്തെത്തി. പകൽ മുഴുവൻ ക്ലാസ്സിൽ കഴിഞ്ഞു. അപ്പോൾ അവിടെയുണ്ടായിരുന്ന പലരോടും ഞാൻ അക്കോമഡേഷനെകുരിച്ച് പരഞ്ഞു. വൈകിട്ട് ക്ലാസ്സ് കഴിഞ്ഞപ്പോൾ ഒരു ആന്റി വന്നു പരഞ്ഞു, ഇവിടെ തൊട്ടടുത്ത് ഒരു ഹിന്ദു ഫാമിലി ഉണ്ടു. അവിടുത്ത് ചേച്ചിയും, ചേട്ടനും മകളുടെ പാല കാച്ച്ചലിനു എരണാകുളത്തു പോകയാണ്. ആറു ദിവസം കഴിഞ്ഞേ വരൂ, സാറിനു താല്പര്യമാണെങ്കിൽ അവിടെ കഴിയാം എന്ന്. അതെ എന്ന് സന്തോഷത്തോട് ഞാൻ പറഞ്ഞു. ഞാൻ അപ്പോൾ തന്നെ ആ ചേച്ചിയെ കാണാൻ ചെന്നു. മനോഹരമായ ഒരു വീടു. മുറ്റത്തു നിരയെ ചെടികളും പൂക്കളും. വീടിനു ചുറ്റും പച്ചക്കറി ക്ര്യഷി. വിവിധ തരത്തിലുള്ള പച്ചക്കരികൾ കായ്ച്ചു നില്ക്കുന്നു. കിണറ, മാവ്, പ്ലാവ്, പുളി, എല്ലാം കൊണ്ടും ഒരു ഗ്രാമീണ ഭംഗി. മനോഹരമായ ഹാളിൽ ശ്രീക്യഷ്ണന്റെ ഒരു വലിയ ബിംബം. സാമ്പ്രാണിയുടെ സൌരഭ്യം മുറിയിലെങ്ങും ..
എന്നെ കണ്ടു ചേച്ചി പരഞ്ഞു, സാറിനു ഇവിടെ പത്തു ദിവസവും താമസിക്കാം, എല്ലാ സൌകര്യവും ഉപയോഗിക്കാം. സാറിന്റെ വീടുപോലെ നോക്കിയാല മതി, പത്തു ദിവസം ഞങ്ങൾ മോളുടെ കൂടെ അവിടെ നിന്നോളാം. പിന്നെ സാറിനു ബുദ്ധിമുട്ടു ഇല്ലാ എങ്കിൽ എല്ലാ ദിവസവും വൈകിട്ട് വിളക്ക് കത്തിക്കണം. ഞങ്ങൾ അത് മുടക്കാറില്ല. അതെ എന്ന് ഞാൻ തലയാട്ടി. അങ്ങനെ അപ്പോ തന്നേ ഞാൻ എന്റെ ബാഗുമായി ആ വീട്ടിൽ എത്തി. രാത്രി ആയപ്പോൾ ഞാൻ കഴിക്കാനായി വെളിയിൽ പോകാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. അപ്പോൾ ചേച്ചി വന്നിട്ട് , ഭക്ഷണം കഴിക്കാനാണേൽ ഇന്ന് പോകണ്ടാ, സാറിനും കൂടിയാ ഞാൻ ഇന്ന് ചപ്പാത്തി ഉണ്ടാക്കിയിരിക്കുന്നത് എന്ന് പരഞ്ഞപ്പോൾ , മറുപിടി ഇല്ലാതെ ഞാൻ വീണ്ടും അകത്തേക്ക് കയറി. ഭക്ഷണം എല്ലാം കഴിഞ്ഞ് ഞാൻ എനിക്ക് തന്ന മുറിയില കയറി , പിറ്റേ ദിവസത്തേക്കുള്ള അസിന്മേന്റ്റ് തയ്യാറാക്കാൻ തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ വാതിലിനു ഒരു മുട്ട്, ഞാൻ നോക്കിയപ്പോൾ ചേച്ചി ഒരു ഗ്ലാസ് പാലുമായി വന്നു നില്ക്കുന്നു. സാറ് പഠിക്കാൻ ഇരിക്കുവല്ലേ , ഇത് കുടിച്ചിട്ടു ഇനി ഇരുന്നോളൂ, എന്ന് പരഞ്ഞപ്പോൾ വീണ്ടും എനിക്ക് മറുപിടി ഇല്ലാതായി. പിറ്റേ ദിവസം രാവിലെ തന്നെ താക്കോൽ എന്നെ ഏല്പിച്ചിട്ട് അവർ എരണാകുളത്തേക്ക് പോയി. വൈകിട്ട് കുളി കഴിഞ്ഞു തൊടിയിൽ നിന്ന് കുറെ പൂക്കളും പറിച്ചു ശ്രീകഷ്ണറ്റെ മുൻപിൽ തളികയിൽ വെച്ച് നിലവിളക്കും കൊളുത്തി, സാമ്പ്രാണിയും കത്തിച്ച് , 'സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ...' എന്ന പ്രാർത്ഥന ചൊല്ലിയപ്പോൾ ആദ്യം മനസ്സില് കണ്ടു പ്രാർഥിച്ചതു ആ ചേച്ചിക്കും കുടുംബത്തിനും വേണ്ടിയായിരുന്നു.

                                                   



Saturday, 12 March 2016

Butt and Kiss

Shivani was on the way to home after the work. While sitting in the cab she thought of yesterday’s incident.

When I entered the house, the bed room door was partially open. I couldn’t see anyone in the house. There was only the sound of the fan. I just peeped into the room.  I saw he is lying on the bed facing down. I moved little bit near to him without any noise. The best part was no cloth on his body. Not even underwear. I just looked at his buttocks. So soft! Wish to kiss! But scared if he is awake? No I shouldn’t. But still my mind coercing me to go and peck. But I felt someone is dragging me from behind. No, No one is here. Just go inside and give him a kiss. I just moved inside the room. Still he is sleeping. I just looked at his naked body. I wish to kiss all over his body, but again scared if he awake or not! Anyway I just sat near to him on the bed and just touched his bums. Slowly I pressed!  He is still in deep kip. I pressed the both bums, and slowly kissed. I liked the smell of body lotion. Wah.. Once again I kissed on his shoulder. He opened his eyes, but no movement! Was it a catnap? Or he wants me to kiss again on his body? Why he didn’t awake?

 “Madam; reached your house” driver said. Oh.. Thank you bhaiya ..

When she was walking towards the door, she assumed her two year old son should be sleeping and she could finish the work before he wake up.

Saturday, 2 January 2016

പ്രേമത്തിനു കുരയില്ല


പ്രേമത്തിനു കണ്ണില്ല, കാതില്ല, അതിരുകൾ ഇല്ല...ഇങ്ങനെ എത്രയോ ചൊല്ലുകൾ മലയാളികൾ കേട്ടിരിക്കുന്നു, പക്ഷേ ഇന്നുവരെ ഇത് ഞാൻ വിശ്വസിക്കുകയോ പ്രേമത്തെ നിർവചിക്കുകയോ ചെയ്തിട്ടില്ല. പ്രേമത്തെ പുച്ചമായി മാത്രം കണ്ടിട്ടുള്ള എന്റെ കണ്ണുകൾ ഇന്നലെ രാത്രി വഴിയരുകിൽ നിന്ന രണ്ടു നായ്കളിൽ ഉടക്കിയപ്പോൾ പ്രേമത്തിനു ഒരു നിർവചനം എന്റെ മനസ്സിൽ കോറിയിട്ടു. തെരുവ് നായ്ക്കൾ വിരഹിക്കുന്ന തിരുവനന്തപുരം സിറ്റിയിലെ ഒരു ഇടവഴി. പലപ്പോഴും രാത്രിയിൽ ഒരു 10 മണികഴിഞ്ഞ് ആ വഴി വന്നാൽ നായ്ക്കളുടെ നോട്ടവും, കുരയും, ചിലനേരങ്ങളിൽ ഒരു മരണപ്പാച്ചിലും സുനിശ്ചിതം. എന്നാൽ ഇന്നലെ രാത്രി ന്യൂ ഇയർ പ്രമാണിച്ച് എല്ലാവരും എവിടെയോ സല്ലപിക്കാൻ അല്ലെങ്കിൽ ആഘോഷിക്കാൻ പോയതായിരിക്കണം, ഒരാൾ ഒഴികെ. ബൈക്ക് വളവ്       തിരിച്ചെടുത്തപ്പോൾ ആണു അവർ രണ്ടുപേരും റോഡിന്റെ ഒത്ത നടുക്ക് തന്നെ പരസ്പരം ആനന്ദപുളകിതരായി, തങ്ങളുടെ പ്രേമം പങ്കുവെയ്ക്കുന്നത്. പയ്യൻ   ഏതോ വലിയ വീട്ടിലെ,  ഇറച്ചി കഴിച്ച് തുടുത്ത ഒരു സുന്ദരൻ. കഴുത്തിൽ ഒരു ചുവന്ന പട്ടയും. അടിച്ചു തളിക്കാരി ജാനുവിന്റെ മകൾ എന്ന് വിശേഷിപ്പിക്കാവുന്നപെൺപട്ടി. രണ്ടുപേരും പരസ്പരം മണപ്പിച്ച് ഉമ്മകൾ നൽകി പരസ്പരം മറന്ന് പരിസരം മറന്ന് പ്രേമബദ്ധരായി നടുറോഡിൽ. ഞാൻ വണ്ടി സ്ലോ        ചെയ്തിട്ടും ലൈറ്റ് അടിച്ച് ഒന്ന് പ്രകോപിപ്പിച്ചിട്ടും തൊട്ടടുത്തുകൂടി മുന്നോട്ട് എടുത്തിട്ടും അവരുടെ പ്രേമത്തിനു കണ്ണില്ല, കാതില്ല, കുരയുമില്ല !