Saturday, 26 May 2007

വാഴ കല്ല്യാണം കഴിച്ചത് ആരെ?

അമ്മയുടെ ചുവട്ടില്‍ നിന്നും പിഴുതു മാറ്റിയപ്പോള്‍ വളരെയധികം വിഷമം തോന്നി. ഇത്രയും നാള്‍ ആഹാരവും വെള്ളവും തന്ന് തണലേകി, കെട്ടിപ്പിടിച്ച് വളര്‍ന്ന ഞാന്‍ എന്തിനാണ് ഒരു ദിവസം, നാലടി വാര ദൂരത്തില്‍ തനിയെ നില്‍ക്കുന്നത്? പക്ഷേ ചുറ്റും കണ്ണോടിച്ചപ്പോള്‍ , തന്നെപ്പോലെ, തന്റെ കൂട്ടുകാരും തൊട്ടകലത്തില്‍ തനിയെ വളരുകയാണ്. അതെ , ഇതായിരിക്കാം എന്റെ വിധി ! അങ്ങനെയിരിക്കേ ഒരു ദിവസം ‍ , ആരോ തന്റെ ദേഹത്തുകൂടീ അള്ളിപ്പിടിച്ച് മുകളിലേക്ക് കയറുന്നു. പതുക്കെ കുനിഞ്ഞു നോക്കി, ഹോ..അതാ പാണ്ടിപ്പയറും പിള്ളാരുമായിരുന്നു. ശൊ..എന്തൊരു വളര്‍ച്ച ! എന്റെ ചാരവും വെള്ളവും എല്ലാം വലിച്ചെടുത്താണ് ഇവറ്റകളുടെ വളര്‍ച്ച ..ങാ..കുഴപ്പമില്ല. അവര്‍ക്കും വേണ്ടേ ഒരു താങ്ങൂം തണലും. കൂടാതെ വെറുതെ തനിക്ക് ഒരു കൂട്ടൂമാകുമല്ലോ.

അങ്ങനെയിരിക്കേ അതാ ഒരു ദിവസം ആരോ‍ കാലിന്‍ ചുവട്ടില്‍ മാന്തുന്നു, ഒപ്പം വല്ലാത്ത നാറ്റവും. പയറുതള്ളയാണ് പറഞ്ഞത് “ അതാ മണിയന്‍ പൂച്ചയാ. ഇന്ന് രാവിലെ കൊണ്ടിട്ട മീന്‍ തലയും മുള്ളും തിന്നാന്‍ വന്നതാ..കള്ള പൂച്ച! “ . ഉച്ചയ്ക്കു ശേഷം വെയിലാറാറായപ്പോള്‍ വീണ്ടും മണിയന്‍ വന്നു, കരിയിലയുടെ മുകളില്‍ മെത്തയൊരുക്കി ഉറക്കവും പിടിച്ചു. അങ്ങനെ ദിവസങ്ങള്‍ ആഴ്ചകളായും ആഴ്ചകള്‍ മാസങ്ങളായും കടന്നുപോയി.

പാണ്ടിപ്പയറിനും പ്രായമായി. പയറുകളെല്ലാം വിളഞ്ഞ് ഉണങ്ങി. പകുതി കൊഴിഞ്ഞു വീണു, പകുതി കറിച്ചട്ടിയിലേക്കും. പതിവു പോലെ അന്നും മണിയന്‍ ഉറങ്ങാനായി വാഴചുവട്ടിലെത്തി. ആദ്യം കുറെ തമാശകള്‍ !.. പിന്നീട് വിശ്രമം ! . പക്ഷേ തമാശയ്ക്കാണെങ്കിലും മണിയന്റെ ചോദ്യം വാഴയെ കുഴച്ചു. “ വാഴേ , നിനക്ക് കല്ല്യാണം ഒന്നും കഴിക്കണ്ടേ? നല്ല പഴുത്ത കുലകള്‍ ഒന്നും വേണ്ടേ?” . ശരിയാണല്ലോ.. ഇതുവരെ അക്കാര്യം ചീന്തിച്ചതേയില്ല. അപ്പുറത്തേ തോട്ടത്തില്‍ അതാ കാളിയും കാദളിയും പൂവനും എല്ലാം കുലച്ച് നില്‍ക്കുന്നു. ഈശ്വരാ...ഞാനാര്‍ക്കാണാവോ ജന്മം കൊടുക്കുക? പൂച്ചന്റെ നാക്ക് ഫലിച്ചതുപോലെ അതാ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ , വാഴയില്‍ ഒരു കൂമ്പ്. തേനൂറുന്ന അല്ലികള്‍! വണ്ടുകളൂം ശലഭങ്ങളും വന്ന് തേനൂറ്റാന്‍ തുടങ്ങി. താഴെ വീണ അല്ലികളില്‍ നിന്ന് മണിയനും കിട്ടി , ഒരിറ്റു മധുരം !. അങ്ങനെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു ദിവസം അതാ നമ്മുടെ വാഴയും കുലച്ചു. ഒത്ത് വണ്ണവും ഒത്ത നീളവുമുള്ള കായ്കള്‍!. ആരു കണ്ടാലും ഒന്ന് നോക്കും. അന്നും പൂച്ചന്‍ എത്തി, മുകളിലേക്ക് നോക്കിയപ്പോള്‍ അതാ ഒരുഗ്രന്‍ ഏത്തക്കൊല. “ അപ്പൊ നമ്മുടെ വാഴയും കുലച്ചു , എല്ലേ?” മണിയന്‍ ചോദിച്ചു. “ എന്റെ മണിയാ, എനിക്കി ഭാരം കൊണ്ട് നിവര്‍ന്നു നില്‍ക്കാന്‍ വയ്യ. കഴുത്തൊടിയുന്നു.’ വാഴ കേണു. “ അതിനു നീ വിഷമിക്കണ്ടാ...രണ്ടു ദിവസത്തിനകം നീയും ചന്തയിലേക്ക് എടുക്കപ്പെടും” പൂച്ച മൊഴിഞ്ഞു. പക്ഷേ വീണ്ടും മണിയനൊരു സംശയം, അത് അവന്‍ വാഴയോട് ചോദിക്കുകയും ചെയ്തു. ‘ എങ്കിലും വാഴേ ആരാ നിന്നെ കല്ല്യാണം കഴിച്ചത്? കാളിയോ, കദളിയോ അതോ മൈസൂര്‍ ഏത്തനോ?”. അതിനു‍ള്ള മറുപിടി പറയാന്‍ വാഴയ്ക്കായില്ല് , അതിനു മുന്‍പേ കുലയോടുകൂടി വാഴ നിലത്തേക്ക് മുഖം പൊത്തി. പൊടുന്നനെ കുതിച്ചു ചാടിയ പൂച്ച അടുത്ത വാഴചുവട്ടിലേക്ക് നീങ്ങി. അതിനുത്തരം തേടിയല്ല പിന്നെയോ തണലത്ത് കിടന്ന് ഒന്ന് മയങ്ങാന്‍ വേണ്ടി.

Wednesday, 23 May 2007

നവ വധുവിന്റെ പ്രതീക്ഷകള്‍. - പുരുഷന്മാര്‍ ശ്രദ്ധിക്കുക - 2

ഇത്തരം അബദ്ധങ്ങള്‍ എഴുന്നള്ളിക്കാതിരിക്കാന്‍ ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കണം. ഇന്നുമുതല്‍ ‘നീ എന്റേതും ഞാന്‍ നിന്റേതും’ എന്ന് കേള്‍ക്കാനാണ് ഒരു ഭാര്യ ഇഷട്പ്പെടുക. ഗള്‍ഫിലൊക്കെയുള്ള ഭര്‍ത്താക്കന്മാര്‍ മൂന്നും നാലും വര്‍ഷം കൂടുമ്പോള്‍, നാട്ടിലെത്തിയാല്‍ ഭാര്യക്ക് പെട്ടി നിറയെ സാധനങ്ങള്‍ കൊണ്ട് കൊടുക്കാറുണ്ട്. എന്നാ എന്നും കാണുന്നവര്‍ക്ക് ഇത് സാധിക്കില്ല, അപ്പൊ വിവാഹ വാര്‍ഷീകത്തിനോ, പിറന്നാളിനോ അവള്‍ക്ക് എന്തെങ്കിലും നല്ല സമ്മാനങ്ങള്‍ വാങി കൊടുക്കാന്‍ ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കണം. മാസത്തിലൊരിക്കല്‍ / മൂന്നുമാസം കൂടുമ്പോള്‍ അടുക്കളയ്ക്ക് അവധി കൊടുത്ത് ഒന്ന് കറങ്ങാന്‍ പോകുക, വെളിയില്‍ നിന്ന് കഴിക്കുക, തുടങ്ങിയവ സ്നേഹത്തില്‍ വളരാന്‍ ദമ്പതികളെ സഹായിക്കും. കാര്യം കാണാന്‍ ഭാര്യയുടെ അടുത്തുകൂടി, പലതും പറഞ്ഞ് ഭാര്യയെ സുഖിപ്പിക്കുന്നവന്‍, ശ്രദ്ധിക്കുക, വാക്കു പാലിക്കാന്‍ പറ്റാത്തത് പറയരുത്. പല പ്രാവശ്യം ഈ സംഭവം ആവര്‍ത്തിക്കുന്നതു വഴി, അവള്‍ക്ക് ഭര്‍ത്താവിനോടുള്ള വെറുപ്പ് വര്‍ദ്ധിക്കുന്നതിനും, മതിപ്പു കുറയുന്നതിനും, അതേ സമയം, തന്റെ ആങ്ങളമാരാണ് നല്ലത്, അല്ലെങ്കില്‍ തന്റെ വീട്ടുകാരാണ് എന്ന ചിന്ത അവളില്‍ ഉണ്ടാകുകയും സ്വന്തം വീട്ടുകാരുടെ പക്ഷത്തേക്ക് ചായുകയും ചെയ്യാറുണ്ട്. പല പുരുഷന്മാരും സ്നേഹ പ്രകടനത്തില്‍ പിശുക്കന്മാരാണ് എന്നാല്‍ ഭാര്യമാര്‍ ധാരാളികളും. ഭാര്യയുടെ മനസ്സറിഞ്ഞ് പെരുമാറുകയാണ് ഒരു നല്ല് ഭര്‍ത്താവ് ചെയ്യണ്ടിയത്.
വിശ്വസ്തനാവുക. :
വിശ്വസ്തതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ , ഇന്നത്തെ ചെറുപ്പക്കാരുടെ പോക്ക് അത്ര ശരിയാണെന്ന് പറയാനാവില്ല. ഇന്ന് അഞ്ചാം ക്ലാസൂമുതല്‍ അവന് ഗേള്‍ ഫ്രണ്ടും, പിന്നെ വളരുന്തോറും ലൈനടി, അതുപോലെ കോളജില്‍ ഒക്കെ ആയി കഴിഞ്ഞാല്‍ ഒരു പെണ്‍കുട്ടി കൂട്ടിനില്ല് എങ്കില്‍ അതൊരു കുറവായിട്ടാണ് ഇന്ന് സമൂഹത്തില്‍ അവ്ന്‍ കാണുക. കൂടാത് പല പ്രക്യതി വിരുദ്ധവും അല്ലാത്തതുമായ ലൈഗീക പ്രവര്‍ത്തികള്‍ക്ക് അവന്‍ അടിമയാകുന്നു. ഒരു രസത്തിനു വേണ്ടി ഒരു പ്രാവശ്യം ചെയ്യുന്ന അവന്‍ , പിന്നീട് അത് ഒരു ശീലമാക്കി മാറ്റുകയും, ഇന്ന് മൂബൈ, ഡല്‍ഹി, കൊച്ചി പോലെയുള്ള നഗരങ്ങളില്‍ , പഠികുന്നതിനും ജോലിക്കും ആയി തമസിക്കുന്ന യുവാക്കള്‍ , രഹസ്യമായി മാത്രമല്ല് പരസ്യമായും കോള്‍ ഗേള്‍സുമായും സ്കെസ് വര്‍ക്കേഴ്സുമായും ( കോള്‍ ബോയ്സും) (ഇന്നു മഹാ നഗരങ്ങളിലെ യൂവാക്കളില്‍ നല്ല് ഒരു ശതമാനം, ഹോമോ സെക്സിന് അടിമപ്പെട്ട് ലൌകീക സുഖം കണ്ട്ത്തുന്നതായി പല സര്‍വേകളും വെളിപ്പെടുത്തിയിട്ടുണ്ട്. ) ബന്ധപ്പെട്ട് , തന്റെ സമയവും, പണവും സ്വഭാവവും നഷ്ടപ്പെടുത്തുന്നതായി കാണാന്‍ സാധിക്കും. എന്നാല്‍ വിവാഹത്തോടുകൂടി, ഇതെല്ലാം മറക്കാം എന്ന് വിചാരിച്ച് , കല്ല്യാ‍ണം കഴിഞ്ഞതിന്‍ ശേഷം, വിവാഹത്തിന്റെ ആദ്യനാളുകളില്‍ പോലും , ഒരു തമാശയ്ക്കുപോലും പഴയ കാല വീര കഥകള്‍ പങ്കു വെയ്ക്കാതിരിക്കയാവും നല്ലത്. സംശയ പ്രക്യതം അല്പം ഉള്ള സ്ത്രീകളില്‍ അത് വലിയ പ്രശനങ്ങള്‍ ഉണ്ടാക്കും. അതുപോലെ തന്നെ ജീവിത പങ്കാളിയുടെ കഴിഞ്ഞകാല അനുഭവങ്ങളെക്കുറിച്ച് ചോദിക്കാതിരിക്കയാണ് നല്ലത്. പറയരുത്, പറഞ്ഞാല്‍ കേള്‍ക്കുകയുമരുത്. നമ്മളാരും അത്ര വലിയ മനസ്സിന്റെ ഉടമകളല്ല . സാധാരണക്കാരായ് നമ്മുക്ക് ഒരിക്കല്‍ ഒരു സംശയമുണ്ടായാല്‍ , അത് പിന്നീട് മറക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. വിശ്വസ്തത എന്നത് മനസ്സിന്റെ ഒരു വലിയ ഉറപ്പാണ്. ഇന്നത്തെ റ്റി.വി, നെറ്റ്, പുസ്തകങ്ങള്‍ തുടങ്ങിയവയില്‍ പലതും ചെറുപ്പക്കാരെ വഴിതെറ്റിക്കാന്‍ പോരുന്നവയാണ്. വിവാഹിതരായ ദമ്പതിമാരില്‍, ഭാര്യമാരെ ഒന്ന് മാറി ‘ആസ്വദിക്കുവാന്‍’ മടിയില്ലാത്തവരുടെ എണ്ണം ഏറിവരികയാണ്. സ്വന്തം ഭാര്യയെ പെട്ടന്ന് മടുക്കുക, നൈമിഷീക സുഖത്തിനുവേണ്ടി, എത്ര രൂപ വേണമെങ്കിലും കൊടുത്ത് പരസ്ത്രീകളെ തേടിപോവുക, ഇവയൊക്കെ ഇന്ന് സര്‍വ്വ സാധാരണമാണ്. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമ പ്രദേശങ്ങളില്പോലും ഇവ കാണാന്‍ സാധിക്കും.

ലൈഗീക സംത്യപ്തി നല്‍കുക : പാര്‍ട്ട് -3
സെക്സ് കുടുംബ ജീവിതത്തില്‍ മാത്രം അനുവദനീയമായ ഒന്നാണ്. വിവാഹ ബന്ധത്തിന് വെളിയില്‍ അത് ആരുപയോഗിച്ചാലും, അത് പാപമാണ്, തെറ്റാണ്. എന്നാല്‍ വിവാഹിതരെ ഒന്നിക്കുന്നതില്‍ സെക്സ് ഒരു പ്രധാന ഘടകമാണ്. ഒരുമിച്ച് ജീവിക്കുമ്പോള്‍ , ചിരിച്ചു കാണിച്ചാല്‍ പോരാ, ആഹാരം ഉണ്ടാക്കിയാല്‍ പോരാ, ഒന്നിച്ച് കിടന്നാല്‍ പൊരാ,, സ്വയം ദാനം ചെയ്യണം, അത് ലൈഗീകതയിലൂടെയാണ് സാധ്യമാവുന്നത്. എന്നാല്‍ ചില പുരുഷന്മാരെ സംബധിച്ച് സെക്സ് കാമപൂര്‍ത്തിക്കുള്ള ഒരു ഉപകരണമായി ആണ് ഭാര്യയെയും സെക്സിനേയും കാണുന്നത്. അവളുടെ ഇഷ്ടങ്ങളോ, ആ‍ഗ്രഹങ്ങളോ തുറന്ന് പറയനോ കേള്‍ക്കാനോ സമ്മതിക്കാതെ ഒരു കാമാര്‍ത്തനായി മാറുന്നു, അപ്പൊഴാണ് അവള്‍ക്ക് തോന്നുക, ഇയാളൊരു പോത്താണ്, മ്യഗമാണ് എന്നൊക്ക്. എന്നാല്‍ ഭാര്യ -ഭര്‍ത്ത്യബന്ധത്തിലെസെക്സ് എന്ന് പറയുന്നത്, സ്നേഹ പ്രകടനത്തിനുള്ള ഒരു ഉപാധിയാണ്. സ്നേഹം ഉണ്ടെങ്കില്‍ മാത്രമേ സെക്സും ആസ്വദിക്കാന്‍ പറ്റുകയുള്ളൂ, പണം കണ്ട്, ജോലി കണ്ട് കെട്ടിയ പല ഭര്‍ത്താക്കന്മാര്‍ക്കും ഭാര്യയെ മാനസീകമായി പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചു എന്ന് വരികയില്ല, അവര്‍ക്ക് കിട്ടിയ സ്ത്രീ ധനം, അല്ലേല്‍ ഫ്ലാറ്റ്, വണ്ടി, അതുമല്ലേല്‍ ശമ്പളം ഇത് മാത്രം മതി. പിന്നെ മറ്റുള്ളവരേ കാണിക്കാന്‍ വേണ്ടി ഒന്നിച്ച് നടക്കുന്നു, ഇങ്ങനെയുള്ളവര്‍ക്കും ഭാര്യയുമായി സ്നേഹത്തോട് ലൈഗീകതയില്‍ ഏര്‍പ്പെടാന്‍ സാധിച്ചു എന്ന് വരികയില്ല, ഇക്കൂട്ടര്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയോ, അല്ലെങ്കില്‍ കൂടെ കിടക്കുമ്പോള്‍ ഉള്ള ഒരു കടമ എന്നു കരുതിയോ സെക്സില്‍ ഏര്‍പ്പെട്ടാല്‍, അത് ഭാര്യയെ സംബധിച്ച് അവള്‍ക്ക് ഒരു അനുഭുതിയും ഉണ്ടാക്കുകയില്ല. അവള്‍ സ്നേഹം ആണ് പ്രതീക്ഷിക്കുക, അതിനാണ് ഡൊകടര്‍മാര്‍ പറയുക, സെക്സിന് മുന്‍പ് ഉള്ള ഫോര്‍പ്ലേ , ഭാര്യയും ഭര്‍ത്താവും അനുഭവിക്കുക, അതില്‍ കൂടി മാത്രമേ ശരിയായ സെക്സ് അതിന്റെ മൂര്‍ധന്യത്തില്‍ എത്തുകയുള്ളൂ എന്ന്. അങ്ങനെ ഭാര്യയുടെ ആ ഇച്ച , അവളുടെ രതി ക്രീഡകള്‍ ഒക്കെ , മനസ്സിലാക്കി വേണം ഭര്‍ത്താവ് അവളോട് ഇടപെടണ്ടിയത്. അതുപോലെ ബ്ലൂ സിനിമയിലോ മാസികകളിലോ കണ്ടിട്ടുള്ള രതി വൈക്യതങ്ങള്‍ ഒരിക്കലും ഭാര്യയില്‍ പരീക്ഷിക്കരുത്. ചെര്‍ഊപ്പം മുതലേ നേരായ ലൈഗീക അറിവ് നേടിയിട്ടുണ്ടെങ്കില്‍ ഈ വക കാര്യങ്ങള്‍ പക്വതയോടുകൂടി ഭാര്യക്കും ഭര്‍ത്തവിനും കൈകാര്യം ചെയ്യാവുന്നതാണ്.

തുടരും.....

Saturday, 19 May 2007

നവ വധുവിന്റെ പ്രതീക്ഷകള്‍- പുരുഷന്മാര്‍ ‍ ശ്രദ്ധിക്കുക -1.

ഒരു പെണ്‍കുട്ടി വിവാഹത്തിനു മുമ്പുതന്നെ തന്റെ ഭാവി ഭര്‍ത്താവിനേക്കുറിച്ച് കുറച്ചൊക്കെ സ്വപ്നം കണ്ടിരിക്കും. അവ്ന്റെ സൌന്ദര്യം, ജോലി, സ്വഭാവം തുടങ്ങിയവ അവള്‍ എല്ലാ ദിവസവും ഒന്ന് അവലോകനം ചെയ്തിട്ടായിരിക്കും ഉറങ്ങാന്‍ പോകുക. എന്നാല്‍ എല്ലാം തികഞ്ഞ ഒരാളെ കിട്ടുക അസാധ്യം തന്നെ. ആ സാഹചര്യത്തിലാണ് , ഇവിടെ ഭാര്യക്കും ഭര്‍‍ത്താവിനും വിവാഹജീവിതത്തേക്കുറിച്ചുള്ള വ്യക്തമായ അവബോധം ഉണ്ടാകേണ്ടത്. വ്യത്സ്ത സ്വഭാവത്തോടുകൂടിയ രണ്ടുപേര്‍ പെട്ടന്ന് ഒരുമിച്ച് ഒരു ജീവിതകാലം മുഴുവന്‍ ഒന്നിച്ചു ജീവിക്കുവാനായിട്ട് ഒരുങ്ങുകയാണ്. അപ്പോള്‍ ‘ അവള്‍ എനിക്ക് എന്തൊക്ക് തരുന്നുണ്ട്?” “ അവന്‍‍ എനിക്ക് എന്തൊക്ക് തരുന്നുണ്ട്?’ എന്നിങ്ങനെ ചിന്തിക്കുകയാണ് പല ഭാര്യാ ഭര്‍ത്താക്കന്മാര്‍. എന്നാല്‍ നല്ല് ഒരു ഭാര്യയോ ഭര്‍ത്താവോ ആകണമെങ്കില്‍, തന്റെ പങ്കാളിക്കുവേണ്ട് എന്തൊക്ക് കൊടുക്കുവാന്‍ തയ്യാറാവണം എന്ന് ചിന്തിക്കുകയാണ് വേണ്ടത്. സുന്ദരനും പണക്കാരനുമായ ഒരു ഭര്‍ത്താവെന്നതിലുപരി , സ്നേഹ സമ്പന്നനും വിശ്വസ്തനുമായ ഒരു സുഹ്യത്ത് എന്നതാണ് ഒരു നല്ല ഭര്‍ത്താവ് എന്നതുകൊണ്ട് ഭൂരിപക്ഷം ഭാര്യമാരും ആഗ്രഹിക്കുന്നത്.

1. സ്നേഹിക്കുന്ന ഭര്‍ത്താവ്:
സ്നേഹം പല വിധത്തിലുണ്ട്. മാതാപിതാക്കളോടുള്ള സ്നേഹം, സഹോദരിയോടുള്ള സ്നേഹം, കൂട്ടുകാരോടുള്ള സ്നേഹം, എന്നാല്‍ ഒരു ഭര്യയോടുള്ള സ്നേഹം എന്നു പറയുന്നത്, ഇതിലൊക്കെ ഉപരിയായി, അവള്‍ക്കുവേണ്ടി എന്തും ചെയ്യുവാനും , കൊടുക്കുവാനും എന്തും ഉപേഷിക്കുവാനും ഉള്ള ഒരു നല്ല് മനസ്സാണ്. എന്നാല്‍ പലര്‍ക്കും ഇത് സാധ്യമായി എന്നു വരില്ല. കല്ല്യാണം കഴിഞ്ഞ് ഏതാനം ആഴ്ചകള്‍ എന്തും കൊടുക്കും, എന്തും ചെയ്യും, എവിടെയും പോകും എന്തും പറയും, ഹോ..മഴയാണെകില്‍ ഒരു കുട മാത്രമേ എടുക്കുകയുള്ളു.. ബൈക്കിലാണെങ്കില്‍ അവളുടെ വലത്തുകൈ അവ്ന്റെ വയറിനെ ചുറ്റിപ്പിടിച്ചിരിക്കും, ബസ്റ്റോപ്പില്‍ വെച്ച് ഒരു ഫ്രൂട്ടിവാങ്ങി ഒന്നിച്ച് നിന്ന് കുടിക്കും. ഇതൊക്ക് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നതും മധു വിധു നാളില്‍ സാധാരണ കണ്ടുവരുന്നതുമാണ്. എന്നാല്‍ ഇത്തിരി നാളൊന്നു കഴിയട്ടെ..മൂര്‍ഖന്‍ പതുക്കെ തലപൊക്കാന്‍ തുടങ്ങും. അവരാണോ ഇവരെന്ന് തോന്നും. എന്താനിതിനു കാരണം? സ്നേഹ തലത്തിലെ പരാജയം !. സ്ത്രീ ഒരു വികാര ജീവിയാണ്. അവള്‍ക്കു സ്നേഹം കാണണം, കേള്‍ക്കണം, അനുഭവിക്കണം, എങ്കിലേ മനസ്സിലാവൂ. പുരുഷനറിയാം അവന്‍ സ്നേഹിക്കുന്നുണ്ട് എന്ന് , പക്ഷേ പുറത്തു കാണിക്കാറില്ല, പക്ഷേ അവള്‍ക്ക് അത് അനുഭവവേദ്യമാകണം. ഒരു നല്ല് സൌമ്യമായ വിളി, (മോളെ, കുഞ്ഞേ, പൊന്നേ, ) വെളിയില്‍ നിന്ന് ക്ഷീണിച്ച് വരുമ്പോള്‍ ഒരു തലോടല്‍, വെറുതെ റ്റി. വി കണ്ടുകൊണ്ടിരിക്കുമ്പോള്‍ , മടിയില്‍ തലവെച്ചു കിടക്കുക തുടങ്ങിയവ അവള്‍ക്ക് സംത്യപ്തി നല്‍കും, എന്നാല്‍ പല പുരുഷന്‍ മാരും ഇതത്ര കാര്യമായി എടുക്കാറില്ല എന്നു മാത്രം.

പണത്തിന്റെയും ജോലിയുടെയും സൌന്ദര്യത്തിന്റെയും പേരില്‍ പീഡിപിക്കപ്പെടുന്ന ധാരാളം പെണ്‍കുട്ടികള്‍ നമ്മുടെയിടയിലുണ്ട്. ഒന്നു പറഞ്ഞ് രണ്ടാമത്തേതിന്‍ ‘നീ നിന്റെ വീട്ടില്‍ പോയ്ക്കോ ‘എന്നു പറയുന്ന ഭര്‍ത്താക്കന്മാര്‍. അമ്മയുടെയും പെങ്ങന്മാരുടെയും മുമ്പില്‍ വെച്ച് ‘ നിന്നെ പ്പോലെ ഒരെണ്ണത്ത്തിനെ എനിക്ക് കിട്ടിയൊള്ളല്ലോ, നീ ചേച്ചിയെ കണ്ടുപഠിക്ക്, അല്ലെങ്കില്‍ അടുത്ത വീട്ടിലെ (മനോജിന്റെ) ഭാര്യ കണ്ടു പഠിക്ക്, , ലോകത്തിലേറ്റം വലുത് എനിക്കെന്റെ അമ്മയും ചേച്ചിമാരുമാണ്, എന്നിങ്ങനെ യുള്ള വര്‍ത്തമാനം ഇതൊക്കെ ഒരു ഭാര്യയുടെ മനസ്സില്‍ വളരെയധികം മുറിവുണ്ടാക്കുകയും , പിന്നീടുള്ള അവളുടെ ചിന്തയിലും ഭാവത്തിലും അത് ഉടക്കി, മാനസീകമായി സ്വര ചേര്‍ച്ചയില്ലാതാകുന്നതിന്‍ കാരണമാകുകയും ചെയ്യും.

Monday, 14 May 2007

സ്വപ്നം

മനസ്സില്‍ എവിടെയോ ഒരു വിങ്ങലിന്റെ മൂളിപ്പ്. സമയം രാത്രി 10.30. ഏഷ്യാനെറ്റ് ന്യൂസിന്റെ സമയം. റിമോട്ടും കയ്യില്‍ എടുത്തുകൊണ്ട് സോഫയിലേക്ക് ചായുമ്പോള്‍ മനസ്സില്‍ മുഴുവന്‍ അലറിപ്പാഞ്ഞുവരുന്ന ട്രെയിനിന്റെ ഇരമ്പല്‍ മാത്രം. മുംബൈയിലെ തീരക്കേറിയ ജീവിതത്തിനിടയില്‍ ഒരു സ്വല്പം ആശ്വാസം, രാത്രിയില്‍ ഈ റ്റി.വി യുടെ മുമ്പില്‍ കുറച്ചു സമയം ഇരിക്കുമ്പോഴാണ്. പക്ഷേ ഇന്ന് അച്ചുവിന്റെ ഫോണ്‍ വന്നതിനുശേഷം എന്തോ ഒരു അസൊസ്ഥത ! ജോമോനേയും കൂട്ടി മാഹീം പള്ളിയില്‍ ആറുമണിക്ക് ചെല്ലണമെന്നും , ഇല്ല എങ്കില്‍ ഇനിയൊരിക്കലും തന്നെ കാണുകയില്ല എന്നും ഉള്ള താക്കീത് !. എന്തു ചെയ്യാം, ഇത് മൂന്നാ‍മത്തെ വിളിയാണ്. ജോമോന്റെ ജീവിതത്തിലേക്ക് അച്ചുവിന്റെ വരവിന് ഏതാണ്ട് ആറുമാസത്തെ പഴക്കമേയുള്ളൂ. അതും തന്റെ ഉറ്റസുഹ്യത്തായ അച്ചു, എന്നും തന്നെ ഒരു നല്ല സുഹ്യത്തായി കണ്ടിരുന്ന അവള്‍, തന്റെ നാട്ടുകാരനാണ് ജോ എന്ന് കേട്ടപ്പോള്‍, എന്തൊക്കെയോ പുതു പുത്തന്‍ പ്രതീകഷകളുമായാണ് അവള്‍ അവ്ന്റെ ജീവിതത്തിലേക്ക് അടുത്തുകൂടിയത്. മുംബൈയിലെ പ്രശസ്തമായ ഐ.ഐ.റ്റി യില്‍ മൂന്നാം വര്‍ഷ ബി.ടെക് ന് പഠിക്കുന്ന അച്ചുവിന് , കമ്പ്യൂട്ടര്‍ പ്രൊഫഷണലായ ജോമോന്‍ ഒരു സുഹ്യത്ത് എന്നതിലുപരി, തന്റെ ജീവിത സഖിയായി കൂടി അവള്‍ മനസ്സില്‍ കണ്ടിരുന്നു. എന്നാലൊരു മാസമായി ജോയ്ക്ക് തന്നോടുള്ള അകല്‍ച്ചയും ,ഓണ്‍ ലൈനായാല്‍ പോലും ചാറ്റ് ചെയ്യില്ല, ഒരു സ്ക്രാപ്പ് പോലും ചെയ്യാറില്ല, ഇതെല്ലാം അവളെ മരണത്തിന്റെ വക്കില്‍ വരെ എത്തിച്ചു എന്നു പറഞ്ഞാല്‍ നിഷ്കളങ്കമായ ആ ഹ്യദയത്തിന്റെ സ്നേഹം ഊഹിക്കാവുന്നതേയുള്ളു...

ഒരു പരിശുദ്ധ ഹംസമായി വര്‍ത്തിച്ച തനിക്ക് തന്റെ സുഹ്യത്തിനെ രക്ഷിക്കുക എന്നത് ഒരു കടമയായി തോന്നിയതുകൊണ്ടാവാം ഞാന്‍ തനിയെ മാഹീമില്‍ എത്തിയത്. ജോമോനെ ഫോണില്‍ വിളിച്ചപ്പോള്‍ അവന്റെ മറുപിടി “ എടൊ, വല്ലവരും വിളിക്കുന്നിടത്ത് ചെല്ലാന്‍ എന്നെ കിട്ടില്ല്...തന്റെ ദോസ്ത് അല്ലേ, താന്‍ തന്നെ പൊയ്ക്കോ..” . ജോ തന്നോട് ഇങ്ങനെ സംസാരിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല ! . നിറകണ്ണുകളുമായി മാഹീം സ്റ്റേഷനില്‍ കാത്തുനിന്ന അച്ചുവിനെ കണ്ടപ്പോള്‍ എന്ത് പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കുക എന്നെനിക്കറിയില്ലായിരുന്നു. പള്ളിയില്‍ നിന്ന് നൊവേന കഴിഞ്ഞ് തിരിച്ചു വരുമ്പോഴും , അച്ചുവിന്റെ വാക്കുകള്‍ എന്റെ കാതില്‍ പ്രകമ്പനം കൊണ്ടു. “ താന്‍ പറ, ഇനിയും ഞാന്‍ എന്തിനിങ്ങനെ ജീവിക്കണം?, ഞാന്‍ സ്നേഹിച്ചവര്‍ എല്ലാം....ഇല്ല..ഇനിയിങ്ങനെയുണ്ടാവില്ല...സത്യം...” വീട്ടില്‍ എത്തി ചോറുണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്. ജോയുടെ വിറങ്ങലിച്ച ശബ്ദം. “ എടോ, താന്‍ ഉടനെ ലീലാവതി ഹോസ്പിറ്റലില്‍ എത്തണം. അച്ചു ഈസ് അഡ്മിറ്റഡ്. ഷീ ഈസ് ഇന്‍ ക്രിട്ടിക്കല്‍.....”. ശരീരം മുഴുവന്‍ ഒരു മരവിപ്പ്. റിസീവര്‍ കയ്യില്‍ നിന്നും താഴെ വീണു. റിമോട്ട് താഴെ വീണ ശബ്ധം കേട്ട് കണ്ണു തുറക്കുമ്പോള്‍ , ന്യുസ് എതാണ്ട് തീരാറായിരുന്നു. പ്രധാന വാര്‍ത്തകളിലേക്ക് വീണ്ടും കണ്ണുകള്‍ കൂര്‍പ്പിച്ചപ്പോഴും , കണ്ട സ്വപ്നം യാതാര്‍ഥ്യമാകരുതേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന !!.