Tuesday, 7 September 2010

സെക്സ് എന്ന മറിമായം

പഴയ പത്ര താളുകളില്‍ കൂടി കണ്ണുകള്‍ പരതിയപ്പോള്‍ , സിനിമാ നടി ഖുശ്ബുവിന്റെ കേസുകളേ കുറിച്ച് വന്ന വാര്‍ത്തകള്‍ ഇടയില്‍ ഉടക്കി. അത് വായിച്ചപ്പോള്‍ മനസ്സ് കുറച്ച് നേരത്തേക്ക് സെക്സ് എന്ന വാക്കില്‍ ഉടക്കി നിന്നു. സെക്സ് എന്ന് കേള്‍ക്കുമ്പോള്‍ നാം പുരികം ചുളിക്കുമെങ്കിലും അത് ആസ്വദിക്കുമ്പോള്‍ ഈ പുരികം താനെ അടഞ്ഞ് പോകും. അത് ഏതൊരു ആണിന്റെയും / അല്ലെങ്കില്‍ പെണ്ണിന്റെയും സ്വാഭാവികമായ ഒരു വികാരം.
കഴിഞ്ഞ ദിവസങ്ങളിലായി പോപ്പിനെക്കുറിച്ചും സഭയിലെ വൈദീകരുടെ ലൈഗീക പ്രവണതകള്‍ക്ക് ഉത്തരം ഇല്ലാത്തതിനെപ്പറ്റിയും പത്രങ്ങള്‍ പറയുകയും, ചില മോശമായ പരാമര്‍ശങ്ങള്‍ പോപ്പിനെതിരെ ഉന്നയിക്കുകയും ഉണ്ടായി. ഇതീനെ സഭയിലെ ‘സിന്‍‘ അല്ലെങ്കില്‍ പാപം എന്ന് പോപ്പ് പറയുകയുണ്ടായി. അതിനെതിരായി പശ്ചാത്തപിക്കണം എന്നും ആവര്‍ത്തിക്കരുതെ എന്നും അദ്ദേഹം പറഞ്ഞു.

സെക്സ് അഥവാ ലൈഗീകത പാപമാണോ ? കുറ്റകരമാണോ? എനിക്ക് ഇതുവരെ മനസ്സിലാകാത്ത ഒരു ചോദ്യമാണ് ഇത്. ലൈഗീകത ഒരു മനുഷ്യ വികാരമാണ്. അത് ദൈവം സ്യഷ്ടിച്ചപ്പോള്‍ മുതല്‍ മനുഷ്യര്‍ക്ക് നല്‍കിയതാണ്. അത് ഉപയോഗിക്കണ്ടിയ രീതിയില്‍, അതായത് വിവാഹ ശേഷം ഭാര്യയുമായി മാത്രം ആസ്വദിക്കുക എന്നാണല്ലോ നാം പറയുക. കൂടാതെ സന്താനോല്പാദനത്തിനും. ഇനി ആസ്വദിക്കാനാവുമ്പോള്‍ അത് ഏതു സമയത്തും ആരുമായും ആകാം. അല്ലേ? അപ്പൊ അതിനു മ്യൂച്ചല്‍ അണ്ടര്‍സറ്റാന്‍ഡിങ് എന്ന് പറയാം. അതാണ് ഇവിടെ ഖുശ്ബുവും പറഞ്ഞത്. പരസ്പരം ഇഷ്ടപ്പെട്ട് പുരുഷനും സ്ത്രീയും ഒന്നിച്ച് രണ്ടുപേരും കൂടി സെക്സ് ആസ്വദിക്കുമ്പോള്‍ അത് കുറ്റകരമാണൊ? എന്നാല്‍ അത് കൊച്ചു കുട്ടിയിലോ, ബലം പ്രയോഗിച്ചൊ ആകുമ്പൊള്‍ തീര്‍ച്ചയായും കുറ്റം തന്നെ.
മസ്റ്റര്‍ബേഷന്‍ എന്ന പ്രകിയ പ്രക്ര്യത്യ ഈശ്വരന്‍ മനുഷ്യന് ഫ്രീയായി നല്‍കിയിരിക്കുന്നത് ഈയവസരങ്ങളില്‍ തെറ്റില്‍ നിന്ന് വഴുതിമാരുന്നതിനാണ് . അപ്പോള്‍ ഈ സ്വയം ഭോഗം എന്ന് പറയുന്നത് പാപമാണോ? പലരുടെയും സംശയമാണ്. പല മാസികകളിലും ലൈഗിക ചോദ്യോത്തരങ്ങളില്‍ കൂടുതലും കാണുന്ന ഒരു സംശയമാണ് ഇത്. സ്വയം ഫോഗത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് , ഹോമോ സെക്ഷ്യാലിറ്റി ക്രൈം അല്ല എന്ന നമ്മുടെ ഭരണഘടനയുടെ നിയമം ഈ കഴിഞ്ഞ വര്‍ഷാവസാനം ഇറങ്ങിയതും പല സഭാ / മുസ്ലീം സംഘടനകളും ഇതിനെതിരെ രംഗത്തു വന്നതും. ഇവിടെ പുരുഷനും പുരുഷനും, അല്ലെങ്കില്‍ സ്ത്രീയും സ്ത്രീയും തമ്മില്‍ ഒരു ലൈഗീക സംത്യപ്തി നേടുന്ന പ്രകിയ ആണ്. പ്രക്യതി വിരുദ്ധ ലൈഗീകത എന്ന് നാം വിളിക്കുന്ന ഈ പ്രവണത, ജന്മനാ ഉള്ളതോ അല്ലെങ്കില്‍ സാഹചര്യത്തിന്റെ ബലത്തിലൊ ഉണ്ടാകുന്നതാണ്. ജ്നമനാ എന്ന് പറയാന്‍ പ്രയാസമാണ് കാരണം വളരെ കുറച്ച് മാത്രമേ ആളുകള്‍ ഗേ ആയി അല്ലെങ്കില്‍ എതിര്‍ ലിംഗത്തോട് അഭിനിവേശം ഇല്ലാതെ വളരാറുള്ളൂ. എന്നാല്‍ ചെറുപ്പം മുതല്‍, ആണ്‍കുട്ടികളുമായി മാത്രം ബന്ധം പുലര്‍ത്തുകയും, ഏതെങ്കില്‍ം സാഹചര്യത്തില്‍ മുതിര്‍ന്ന ആളുമായി ഈ ലൈഗീകതയില്‍ പങ്കുപറ്റുകയും ചെയ്താല്‍ അത് പിന്നീട് ആ വഴിയിലേക്ക് കൂടുതല്‍ നയിക്കുകയും പിന്നീട് അതിനു അടിമയായി ഒരു ഹോമോ സെക്ഷ്യല്‍ ഓറിയന്റേഷനു കീഴ്പെടുകയും ചെയ്യും. പണ്ട് ഇത് വളരെ കുറവായിരുന്നു, എന്നാല്‍ 90 കളില്‍ ഈ അഭിനിവേശം വളരുകയും ഇന്ന് ഭാരതത്തില്‍ മാത്രമല്ല പല അമേരിക്കന്‍ / യൂറോപ്പ്യന്‍ രാജ്യങ്ങളിലും ഈ ഹോമോ സെക്സ് അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കയാണ്. സിഡ്നി, ലോസാഞ്ചത്സ് എന്നിവടങ്ങളില്‍ പരസ്യമായി ആളുകള്‍ തുണിയില്ലാതെ നിരത്തുകളില്‍ നടക്കുന്ന പല പടങ്ങളും നെറ്റില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഇന്‍ഡ്യയിലും പ്രത്യേകിച്ച് പല നഗരങ്ങളിലും ഹോമോ / ഗേ ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കയാണ്. ഇന്റര്‍നെറ്റ്, മൊബൈല്‍ എന്നിവയുടെ വരവോടുകൂടി ഇത് കൂടുതല്‍ പ്രാബല്യ്ം നേടുന്നു എന്ന് വേണം പറയാന്‍. ഇത് ഒരു സംത്യപ്തി എന്ന പറയാം . ഇനി ഖുശ്ബുവിന്റെ വേട്ടയാടുകയും പോപ്പിനെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ ഈ സംത്യപ്തി നേടാത്തവര്‍ ആണോ? അതോ ഒരിക്കലും സെക്സ് എന്ന വാക്കിന്റെ അര്‍ത്ഥം അനുഭവിച്ചിട്ടില്ലാത്തവര്‍ ആണോ? ഇതൊക്കെ വെറും പബ്ലിസിറ്റിക്കുവേണ്ടി , മനുഷ്യരും മാധ്യമങ്ങളും മെനഞ്ഞെടുക്കുന്നതല്ലേ? ലൈഗീകതയെ ശരിയായ രീതിയില്‍ ഉപയോഗിക്കാനും ആസ്വദിക്കാനും, കുടുമ്പബന്ധത്തെ ശിഥിലമാക്കതെ നേരായ വഴിയില്‍ കൂടി നടത്റ്റുകയും ചെയ്‌വാന്‍ ഇന്നത്തെ തലമുറയ്ക്ക് അറിയില്ല, അതാണ് ഇന്ന് റേപ്പ് എന്ന ക്രൂരക്യത്യം നമ്മുടെ ഇടയില്‍ നടമാടുന്നത്. അതിനു ലൈഗീകതയെ കുറിച്ച് നല്ല അറിവുണ്ടായിരിക്കണം. നമ്മൂറ്റെ കുട്ടികളില്‍ സെക്സ് എഡ്യുക്കേഷന്‍ വേണം എന്ന് ചില വിദ്യാഭാസ വിവക്ഷകര്‍ പറയുന്നത് ഈ കാരണത്താലാണ്. അതേ, നമ്മുടെ കുട്ടികള്‍ക്ക് നാം തന്നെ ശരിയായ അറിവു കൊടുക്കണം. ലൈഗീകത ചീത്തയല്ല, അല്ലെങ്കില്‍ പാപമല്ല എന്ന വസ്തുത നാം അവര്‍ക്ക് പറഞ്ഞ് മനസ്സിലാക്കികൊടുക്കണം. പക്ഷേ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് ഒരു വെല്ലുവിളിയായി തന്നെ നമ്മിലേക്ക് തിരിഞ്ഞ് കൊത്തും.

No comments: