പ്രോത്സാഹനം കൊടുക്കുക:
പല ഭാര്യമാരും ആഗ്രഹിക്കുന്ന ഒന്നാണ് ഭര്‍ത്താവില്‍ നിന്ന് ലഭിക്കുന്ന പ്രോത്സാഹനം, അവള്‍ ഒരു കറി വെച്ചാല്‍ , അത് എങ്ങനുണ്ട് എന്ന് ആദ്യം ഭര്‍ത്താവിനോട് ചോദിക്കും, കൊള്ളത്തില്ല എങ്കില്‍ പോലും ‘നന്നായിരിക്കുന്നു’ എന്ന് പറഞ്ഞാല്‍ അത് അവള്‍ക്ക് സ്ന്തോഷമാണ്, ഇനി ഉപ്പില്ല എങ്കില്‍ പോലും, ‘ കറി നല്ലതാ, ഇത്തിരി ഉപ്പുകൂടി ഉണ്ടായിരുന്നേല്‍ കൊള്ളായിരുന്നു, കുഴപ്പമില്ല അടുത്ത പ്രാവശ്യം ഒന്ന് നോക്കിയാല്‍ മതി’ എന്ന് പറഞ്ഞാല്‍ ഇലയ്ക്കും മുള്ളിനും കേടില്ലാത് നമ്മുക്ക് ഭാര്യയെ ത്യപ്തിപ്പെടുത്താം, ഇനി ‘ എന്റെ അമ്മ പോലും ഇതുപോലെ വെച്ചു തന്നിട്ടില്ല ‘ എന്ന് ഒന്ന് തട്ടിവിട്ടാല്‍ പിന്നെ പറയുകയും വേണ്ട, ആദ്യമൊക്ക് ഇങ്ങനെ പറയുന്നത് നല്ലതു തന്നെ, കാരണം എന്റെ ഭര്‍ത്താവ് എന്നെ അംഗീകരിക്കുന്നുണ്ട് എന്ന തോന്നല്‍ അവളെ കൂടുതല്‍ കാര്യക്ഷമയോട് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും. എന്നാല്‍ മറിച്ച് എന്തു ചോദിച്ചാലും , ‘നിനക്ക് ഇങ്ങനെയേ ഉണ്ടാക്കാന്‍ അറിയത്തുള്ളോ?, പിന്നെന്തവാ നീ വീട്ടില്‍ നിന്ന് പഠിച്ചത്? പറഞ്ഞിട്ട് കര്യമില്ല, വളര്‍ത്തിയവരെ പറഞ്ഞാല്‍ മതി’ എന്നിങ്ങനെയുള്ള സംസാരം അവളെ ആദ്യം മുതലേ നിരുത്സാഹത്തിന്റെ ഒരു വശത്തേക്ക് തള്ളിയിടും. ഭര്‍ത്താവു പോലും തന്നെ അംഗീകരിക്കുന്നില്ല എന്ന ആ ചിന്ത മനസ്സില്‍ കയറികഴിഞ്ഞാല്‍ പിന്നീട് എന്തു ചെയ്യുമ്പോഴും ആ പേടി, ശരിയാകുംപ്പ് എന്ന ഭയം, ഭര്‍ത്താവ് വഴക്കു പറയും, തുടങ്ങിയ വിചാരങ്ങള്‍ അവളില്‍ ക്രമേണ വളര്‍ന്നുകൊണ്ടിരിക്കും. അതുപോലെ ജോലിയുള്ള ഭാര്യമരെ അവരുടെ കഴിവില്‍, ഓഫീസിലെ ഉയര്‍ച്ചയില്‍ , ശമ്പള വര്‍ദ്ധനയില്‍ ഒക്കെ പ്രോത്സാഹിപ്പിക്ക തന്നെ വേണം. എല്ലാ പുരുഷന്മാര്‍ക്കും നല്ല ജോലിയുള്ള, വിദ്യാഭാസമുള്ള ഭാര്യമാരെ വേണം, എന്നാല്‍ വിവാഹം കഴിഞ്ഞു കഴിഞ്ഞാല്‍ അവളെ പ്രോത്സാഹിപ്പിക്കുവാന്‍ വിമുഖത കാട്ടുന്നു. അവളങ്ങനെ കേമിയാകണ്ട, എന്നെക്കാള്‍ വലിയവള്‍ ആകണ്ടാ എന്ന മനോഭാവമാണ് മിക്ക ഭര്‍ത്താക്കന്മാര്‍ക്കും. ഇവിടെ ഞാനും നീയും ഇല്ലല്ലോ, നമ്മളും ഞങ്ങളും അല്ലേ ഉള്ളൂ,’ നിന്റെ നേട്ടം , എന്റേയും നേട്ടം’ എന്ന് ചിന്തിക്കുക, ജോലികഴിഞ്ഞ് ലേറ്റായി ആണ് ഭാര്യ വരുന്നത് എങ്കില്‍ , നേരത്തേ വരുന്ന ഭര്‍ത്താവിന് അടുകളയില്‍ എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. ഇവിടെയാണ്‍ ‘നമ്മള്‍’ എന്ന വാക്കിന് അര്‍ത്ഥമുണ്ടാകുന്നത്. ഇനി കുട്ടികള്‍ ഉണ്ടായാലും ഈ നമ്മള്‍ എന്ന വാക്കിന് വലിയ അര്‍ത്ഥം ആണ് ഉള്ളത്. മിടുക്കരായ കുട്ടികള്‍ ആണെങ്കില്‍ അത് എന്റെ മിടുക്ക്, അല്ല എങ്കില്‍ നിന്നെപ്പോലെ എന്ന മനോഭാവം ചില ഭര്‍ത്താക്കന്മാര്‍ വിളിച്ചു പറയാറുണ്ട്. ഇതെല്ലാം മോശമായ ചിന്താഗതിയാണ്. ശമ്പളമോ സര്‍ട്ടിഫിക്കറ്റോ എസ്റ്റേറ്റോ ഒന്നുമല്ല അവളെ വലുതാക്കുന്നത്. ഭര്‍ത്താവിന്റേയും മക്കളുടേയും പ്രോത്സാഹനമാണ് അവളെ വളര്‍ത്തുന്നത്.
പുരുഷത്വമുള്ളവനാവുക:
ഏതൊരു സ്ത്രീയുടെയും ആഗ്രഹം തണ്ടേടിയായ, ബലവാനായ, ധീരനായ ഒരു പുരുഷനെ സ്വന്തമാക്കാനാണ്. മറ്റുള്ളവരുടേ മുന്‍പില്‍ തണ്ടേടത്തോട് തലയുയര്‍ത്തി നില്‍ക്കുന്ന ഒരു പുരുഷന്റെ പിറകില്‍ നില്‍ക്കുക ഒരു സുഖമാണ്. അതാണ് റോദില്‍ കൂടി നടന്നുപോകുന്ന സമയത്ത് പല ഭര്യമാരും ഭര്‍ത്താവിന്റെ കൈയില്‍ മുറുകെ പിടിച്ചുകൊണ്ടാവും നടക്കാന്‍ ഇഷ്ടപ്പെടുക, മറ്റുള്ളവരുറ്റെ മുന്‍പില്‍ ഇത് എന്റെ ഭര്‍ത്താവാണ്, എനിക്ക് ധൈര്യമായി നടക്കാം എന്ന ഭീതി ഇതില്‍ കൂടി അവര്‍ വെളിപ്പെടുത്തുന്നു. അതുപോലെ കല്ല്യാണം കഴിച്ചതിനു ശേഷവും വീട്ടുകാരെ ആശ്രയിക്കുന്ന ഒരു ഭര്‍ത്താവിനെ അല്ല അവള്‍ ആഗ്രഹിക്കുന്നത്. അതിനാണ് സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവ് ആര്‍ജ്ജിച്ചതിനു ശേഷമേ വിവാഹം കഴിക്കാവു എന്ന് പറയുന്നത്. അതുപോലെ അമ്മയെ പേടിച്ച് , മൂത്ത പെങ്ങന്മാരെ പേടിച്ച് ഭാര്യയെ ഓടിക്കുന്ന കോന്തന്മാര്‍ ഉണ്ട്, നാലുപേരറിഞ്ഞ് കെട്ടിക്കൊണ്ടുവന്ന പെണ്ണിനെ, വെളിയില്‍ ഒന്ന് കൊണ്ടുപോകാനോ, ഒന്നിച്ചിരുന്ന് ആഹാരം കഴിക്കാനോ ഉള്ള തന്റേടമില്ലാത്തവര്‍ ധാരാളം ഉണ്ട്. ചിലര്‍ തന്റെ പുരുഷത്വം പ്രകടിപ്പിക്കുന്നത് ഭാര്യയെ പീഡിപ്പിച്ചുകൊണ്ടാണ്. അടിയും ഇടിയും കൊടുത്ത് മര്യാദ പഠിപ്പിക്കാനുള്ള ശ്രമവും നല്ലതല്ല. തിരിച്ചടി കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ- ബലവാനായ ഭര്‍ത്താവ് ബലഹീനയായ സ്ത്രീയെ ഇങ്ങനെ ചെയ്യുന്നത്? എന്നാല്‍ ഇന്ന് ഏതാടീ എന്ന് ചോദിച്ചാല്‍ എന്താടാ എന്ന് ചോദിക്കുന്ന ഭാര്യമാരും വിരളമല്ല് !. വേണം, കുറച്ചൊക്കെ തന്റേടം ഭാര്യമാര്‍ക്കും ഉണ്ട്‍ാവേണ്ടത് ഇന്നത്തെ സമൂഹത്തില്‍ ആവശ്യമാണ്. ഭാര്യയെ തല്ലാനും ശിക്ഷിക്കാനും കൊല്ലാനും ഉള്ള അധികാരം ഭര്‍ത്താവിനില്ല. ഭാര്യയോ ഭാര്യയുടെ ബന്ധുക്കളോ കുടുംബ കോടതിയില്‍ കേസു കൊടുത്താല്‍ ഇത്തരക്കാരെ ശിക്ഷിക്കാനുള്ള നിയമം നമ്മുടെ ഇന്‍ഡ്യയില്‍ നിലവിലുണ്ട്. (protection of women from domestic violence act ൨൦൦൫ , റഫ. ബൈ അഡ്വ. അനില്‍ ഐക്കര) എന്നല്‍ മാനഹാനി പേടിച്ച് ആരും പറയുന്നില്ല എന്ന് മാത്രം. താലികെട്ടിയ പുരുഷനെ പേടിക്കണ്ടിയ ആവശ്യമില്ല, ബഹുമാനിക്കുകയാണ് വേണ്ടത്.
Thursday, 22 May 2008
Saturday, 26 May 2007
വാഴ കല്ല്യാണം കഴിച്ചത് ആരെ?
അമ്മയുടെ ചുവട്ടില്‍ നിന്നും പിഴുതു മാറ്റിയപ്പോള്‍ വളരെയധികം വിഷമം തോന്നി. ഇത്രയും നാള്‍ ആഹാരവും വെള്ളവും തന്ന് തണലേകി, കെട്ടിപ്പിടിച്ച് വളര്‍ന്ന ഞാന്‍ എന്തിനാണ് ഒരു ദിവസം, നാലടി വാര ദൂരത്തില്‍ തനിയെ നില്‍ക്കുന്നത്? പക്ഷേ ചുറ്റും കണ്ണോടിച്ചപ്പോള്‍ , തന്നെപ്പോലെ, തന്റെ കൂട്ടുകാരും തൊട്ടകലത്തില്‍ തനിയെ വളരുകയാണ്. അതെ , ഇതായിരിക്കാം എന്റെ വിധി ! അങ്ങനെയിരിക്കേ ഒരു ദിവസം , ആരോ തന്റെ ദേഹത്തുകൂടീ അള്ളിപ്പിടിച്ച് മുകളിലേക്ക് കയറുന്നു. പതുക്കെ കുനിഞ്ഞു നോക്കി, ഹോ..അതാ പാണ്ടിപ്പയറും പിള്ളാരുമായിരുന്നു. ശൊ..എന്തൊരു വളര്‍ച്ച ! എന്റെ ചാരവും വെള്ളവും എല്ലാം വലിച്ചെടുത്താണ് ഇവറ്റകളുടെ വളര്‍ച്ച ..ങാ..കുഴപ്പമില്ല. അവര്‍ക്കും വേണ്ടേ ഒരു താങ്ങൂം തണലും. കൂടാതെ വെറുതെ തനിക്ക് ഒരു കൂട്ടൂമാകുമല്ലോ.
അങ്ങനെയിരിക്കേ അതാ ഒരു ദിവസം ആരോ കാലിന്‍ ചുവട്ടില്‍ മാന്തുന്നു, ഒപ്പം വല്ലാത്ത നാറ്റവും. പയറുതള്ളയാണ് പറഞ്ഞത് “ അതാ മണിയന്‍ പൂച്ചയാ. ഇന്ന് രാവിലെ കൊണ്ടിട്ട മീന്‍ തലയും മുള്ളും തിന്നാന്‍ വന്നതാ..കള്ള പൂച്ച! “ . ഉച്ചയ്ക്കു ശേഷം വെയിലാറാറായപ്പോള്‍ വീണ്ടും മണിയന്‍ വന്നു, കരിയിലയുടെ മുകളില്‍ മെത്തയൊരുക്കി ഉറക്കവും പിടിച്ചു. അങ്ങനെ ദിവസങ്ങള്‍ ആഴ്ചകളായും ആഴ്ചകള്‍ മാസങ്ങളായും കടന്നുപോയി.
പാണ്ടിപ്പയറിനും പ്രായമായി. പയറുകളെല്ലാം വിളഞ്ഞ് ഉണങ്ങി. പകുതി കൊഴിഞ്ഞു വീണു, പകുതി കറിച്ചട്ടിയിലേക്കും. പതിവു പോലെ അന്നും മണിയന്‍ ഉറങ്ങാനായി വാഴചുവട്ടിലെത്തി. ആദ്യം കുറെ തമാശകള്‍ !.. പിന്നീട് വിശ്രമം ! . പക്ഷേ തമാശയ്ക്കാണെങ്കിലും മണിയന്റെ ചോദ്യം വാഴയെ കുഴച്ചു. “ വാഴേ , നിനക്ക് കല്ല്യാണം ഒന്നും കഴിക്കണ്ടേ? നല്ല പഴുത്ത കുലകള്‍ ഒന്നും വേണ്ടേ?” . ശരിയാണല്ലോ.. ഇതുവരെ അക്കാര്യം ചീന്തിച്ചതേയില്ല. അപ്പുറത്തേ തോട്ടത്തില്‍ അതാ കാളിയും കാദളിയും പൂവനും എല്ലാം കുലച്ച് നില്‍ക്കുന്നു. ഈശ്വരാ...ഞാനാര്‍ക്കാണാവോ ജന്മം കൊടുക്കുക? പൂച്ചന്റെ നാക്ക് ഫലിച്ചതുപോലെ അതാ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ , വാഴയില്‍ ഒരു കൂമ്പ്. തേനൂറുന്ന അല്ലികള്‍! വണ്ടുകളൂം ശലഭങ്ങളും വന്ന് തേനൂറ്റാന്‍ തുടങ്ങി. താഴെ വീണ അല്ലികളില്‍ നിന്ന് മണിയനും കിട്ടി , ഒരിറ്റു മധുരം !. അങ്ങനെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു ദിവസം അതാ നമ്മുടെ വാഴയും കുലച്ചു. ഒത്ത് വണ്ണവും ഒത്ത നീളവുമുള്ള കായ്കള്‍!. ആരു കണ്ടാലും ഒന്ന് നോക്കും. അന്നും പൂച്ചന്‍ എത്തി, മുകളിലേക്ക് നോക്കിയപ്പോള്‍ അതാ ഒരുഗ്രന്‍ ഏത്തക്കൊല. “ അപ്പൊ നമ്മുടെ വാഴയും കുലച്ചു , എല്ലേ?” മണിയന്‍ ചോദിച്ചു. “ എന്റെ മണിയാ, എനിക്കി ഭാരം കൊണ്ട് നിവര്‍ന്നു നില്‍ക്കാന്‍ വയ്യ. കഴുത്തൊടിയുന്നു.’ വാഴ കേണു. “ അതിനു നീ വിഷമിക്കണ്ടാ...രണ്ടു ദിവസത്തിനകം നീയും ചന്തയിലേക്ക് എടുക്കപ്പെടും” പൂച്ച മൊഴിഞ്ഞു. പക്ഷേ വീണ്ടും മണിയനൊരു സംശയം, അത് അവന്‍ വാഴയോട് ചോദിക്കുകയും ചെയ്തു. ‘ എങ്കിലും വാഴേ ആരാ നിന്നെ കല്ല്യാണം കഴിച്ചത്? കാളിയോ, കദളിയോ അതോ മൈസൂര്‍ ഏത്തനോ?”. അതിനുള്ള മറുപിടി പറയാന്‍ വാഴയ്ക്കായില്ല് , അതിനു മുന്‍പേ കുലയോടുകൂടി വാഴ നിലത്തേക്ക് മുഖം പൊത്തി. പൊടുന്നനെ കുതിച്ചു ചാടിയ പൂച്ച അടുത്ത വാഴചുവട്ടിലേക്ക് നീങ്ങി. അതിനുത്തരം തേടിയല്ല പിന്നെയോ തണലത്ത് കിടന്ന് ഒന്ന് മയങ്ങാന്‍ വേണ്ടി.

Wednesday, 23 May 2007
നവ വധുവിന്റെ പ്രതീക്ഷകള്‍. - പുരുഷന്മാര്‍ ശ്രദ്ധിക്കുക - 2
ഇത്തരം അബദ്ധങ്ങള്‍ എഴുന്നള്ളിക്കാതിരിക്കാന്‍ ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കണം. ഇന്നുമുതല്‍ ‘നീ എന്റേതും ഞാന്‍ നിന്റേതും’ എന്ന് കേള്‍ക്കാനാണ് ഒരു ഭാര്യ ഇഷട്പ്പെടുക. ഗള്‍ഫിലൊക്കെയുള്ള ഭര്‍ത്താക്കന്മാര്‍ മൂന്നും നാലും വര്‍ഷം കൂടുമ്പോള്‍, നാട്ടിലെത്തിയാല്‍ ഭാര്യക്ക് പെട്ടി നിറയെ സാധനങ്ങള്‍ കൊണ്ട് കൊടുക്കാറുണ്ട്. എന്നാ എന്നും കാണുന്നവര്‍ക്ക് ഇത് സാധിക്കില്ല, അപ്പൊ വിവാഹ വാര്‍ഷീകത്തിനോ, പിറന്നാളിനോ അവള്‍ക്ക് എന്തെങ്കിലും നല്ല സമ്മാനങ്ങള്‍ വാങി കൊടുക്കാന്‍ ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കണം. മാസത്തിലൊരിക്കല്‍ / മൂന്നുമാസം കൂടുമ്പോള്‍ അടുക്കളയ്ക്ക് അവധി കൊടുത്ത് ഒന്ന് കറങ്ങാന്‍ പോകുക, വെളിയില്‍ നിന്ന് കഴിക്കുക, തുടങ്ങിയവ സ്നേഹത്തില്‍ വളരാന്‍ ദമ്പതികളെ സഹായിക്കും. കാര്യം കാണാന്‍ ഭാര്യയുടെ അടുത്തുകൂടി, പലതും പറഞ്ഞ് ഭാര്യയെ സുഖിപ്പിക്കുന്നവന്‍, ശ്രദ്ധിക്കുക, വാക്കു പാലിക്കാന്‍ പറ്റാത്തത് പറയരുത്. പല പ്രാവശ്യം ഈ സംഭവം ആവര്‍ത്തിക്കുന്നതു വഴി, അവള്‍ക്ക് ഭര്‍ത്താവിനോടുള്ള വെറുപ്പ് വര്‍ദ്ധിക്കുന്നതിനും, മതിപ്പു കുറയുന്നതിനും, അതേ സമയം, തന്റെ ആങ്ങളമാരാണ് നല്ലത്, അല്ലെങ്കില്‍ തന്റെ വീട്ടുകാരാണ് എന്ന ചിന്ത അവളില്‍ ഉണ്ടാകുകയും സ്വന്തം വീട്ടുകാരുടെ പക്ഷത്തേക്ക് ചായുകയും ചെയ്യാറുണ്ട്. പല പുരുഷന്മാരും സ്നേഹ പ്രകടനത്തില്‍ പിശുക്കന്മാരാണ് എന്നാല്‍ ഭാര്യമാര്‍ ധാരാളികളും. ഭാര്യയുടെ മനസ്സറിഞ്ഞ് പെരുമാറുകയാണ് ഒരു നല്ല് ഭര്‍ത്താവ് ചെയ്യണ്ടിയത്.
വിശ്വസ്തനാവുക. :
വിശ്വസ്തതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ , ഇന്നത്തെ ചെറുപ്പക്കാരുടെ പോക്ക് അത്ര ശരിയാണെന്ന് പറയാനാവില്ല. ഇന്ന് അഞ്ചാം ക്ലാസൂമുതല്‍ അവന് ഗേള്‍ ഫ്രണ്ടും, പിന്നെ വളരുന്തോറും ലൈനടി, അതുപോലെ കോളജില്‍ ഒക്കെ ആയി കഴിഞ്ഞാല്‍ ഒരു പെണ്‍കുട്ടി കൂട്ടിനില്ല് എങ്കില്‍ അതൊരു കുറവായിട്ടാണ് ഇന്ന് സമൂഹത്തില്‍ അവ്ന്‍ കാണുക. കൂടാത് പല പ്രക്യതി വിരുദ്ധവും അല്ലാത്തതുമായ ലൈഗീക പ്രവര്‍ത്തികള്‍ക്ക് അവന്‍ അടിമയാകുന്നു. ഒരു രസത്തിനു വേണ്ടി ഒരു പ്രാവശ്യം ചെയ്യുന്ന അവന്‍ , പിന്നീട് അത് ഒരു ശീലമാക്കി മാറ്റുകയും, ഇന്ന് മൂബൈ, ഡല്‍ഹി, കൊച്ചി പോലെയുള്ള നഗരങ്ങളില്‍ , പഠികുന്നതിനും ജോലിക്കും ആയി തമസിക്കുന്ന യുവാക്കള്‍ , രഹസ്യമായി മാത്രമല്ല് പരസ്യമായും കോള്‍ ഗേള്‍സുമായും സ്കെസ് വര്‍ക്കേഴ്സുമായും ( കോള്‍ ബോയ്സും) (ഇന്നു മഹാ നഗരങ്ങളിലെ യൂവാക്കളില്‍ നല്ല് ഒരു ശതമാനം, ഹോമോ സെക്സിന് അടിമപ്പെട്ട് ലൌകീക സുഖം കണ്ട്ത്തുന്നതായി പല സര്‍വേകളും വെളിപ്പെടുത്തിയിട്ടുണ്ട്. ) ബന്ധപ്പെട്ട് , തന്റെ സമയവും, പണവും സ്വഭാവവും നഷ്ടപ്പെടുത്തുന്നതായി കാണാന്‍ സാധിക്കും. എന്നാല്‍ വിവാഹത്തോടുകൂടി, ഇതെല്ലാം മറക്കാം എന്ന് വിചാരിച്ച് , കല്ല്യാണം കഴിഞ്ഞതിന്‍ ശേഷം, വിവാഹത്തിന്റെ ആദ്യനാളുകളില്‍ പോലും , ഒരു തമാശയ്ക്കുപോലും പഴയ കാല വീര കഥകള്‍ പങ്കു വെയ്ക്കാതിരിക്കയാവും നല്ലത്. സംശയ പ്രക്യതം അല്പം ഉള്ള സ്ത്രീകളില്‍ അത് വലിയ പ്രശനങ്ങള്‍ ഉണ്ടാക്കും. അതുപോലെ തന്നെ ജീവിത പങ്കാളിയുടെ കഴിഞ്ഞകാല അനുഭവങ്ങളെക്കുറിച്ച് ചോദിക്കാതിരിക്കയാണ് നല്ലത്. പറയരുത്, പറഞ്ഞാല്‍ കേള്‍ക്കുകയുമരുത്. നമ്മളാരും അത്ര വലിയ മനസ്സിന്റെ ഉടമകളല്ല . സാധാരണക്കാരായ് നമ്മുക്ക് ഒരിക്കല്‍ ഒരു സംശയമുണ്ടായാല്‍ , അത് പിന്നീട് മറക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. വിശ്വസ്തത എന്നത് മനസ്സിന്റെ ഒരു വലിയ ഉറപ്പാണ്. ഇന്നത്തെ റ്റി.വി, നെറ്റ്, പുസ്തകങ്ങള്‍ തുടങ്ങിയവയില്‍ പലതും ചെറുപ്പക്കാരെ വഴിതെറ്റിക്കാന്‍ പോരുന്നവയാണ്. വിവാഹിതരായ ദമ്പതിമാരില്‍, ഭാര്യമാരെ ഒന്ന് മാറി ‘ആസ്വദിക്കുവാന്‍’ മടിയില്ലാത്തവരുടെ എണ്ണം ഏറിവരികയാണ്. സ്വന്തം ഭാര്യയെ പെട്ടന്ന് മടുക്കുക, നൈമിഷീക സുഖത്തിനുവേണ്ടി, എത്ര രൂപ വേണമെങ്കിലും കൊടുത്ത് പരസ്ത്രീകളെ തേടിപോവുക, ഇവയൊക്കെ ഇന്ന് സര്‍വ്വ സാധാരണമാണ്. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമ പ്രദേശങ്ങളില്പോലും ഇവ കാണാന്‍ സാധിക്കും.
ലൈഗീക സംത്യപ്തി നല്‍കുക : പാര്‍ട്ട് -3
സെക്സ് കുടുംബ ജീവിതത്തില്‍ മാത്രം അനുവദനീയമായ ഒന്നാണ്. വിവാഹ ബന്ധത്തിന് വെളിയില്‍ അത് ആരുപയോഗിച്ചാലും, അത് പാപമാണ്, തെറ്റാണ്. എന്നാല്‍ വിവാഹിതരെ ഒന്നിക്കുന്നതില്‍ സെക്സ് ഒരു പ്രധാന ഘടകമാണ്. ഒരുമിച്ച് ജീവിക്കുമ്പോള്‍ , ചിരിച്ചു കാണിച്ചാല്‍ പോരാ, ആഹാരം ഉണ്ടാക്കിയാല്‍ പോരാ, ഒന്നിച്ച് കിടന്നാല്‍ പൊരാ,, സ്വയം ദാനം ചെയ്യണം, അത് ലൈഗീകതയിലൂടെയാണ് സാധ്യമാവുന്നത്. എന്നാല്‍ ചില പുരുഷന്മാരെ സംബധിച്ച് സെക്സ് കാമപൂര്‍ത്തിക്കുള്ള ഒരു ഉപകരണമായി ആണ് ഭാര്യയെയും സെക്സിനേയും കാണുന്നത്. അവളുടെ ഇഷ്ടങ്ങളോ, ആഗ്രഹങ്ങളോ തുറന്ന് പറയനോ കേള്‍ക്കാനോ സമ്മതിക്കാതെ ഒരു കാമാര്‍ത്തനായി മാറുന്നു, അപ്പൊഴാണ് അവള്‍ക്ക് തോന്നുക, ഇയാളൊരു പോത്താണ്, മ്യഗമാണ് എന്നൊക്ക്. എന്നാല്‍ ഭാര്യ -ഭര്‍ത്ത്യബന്ധത്തിലെസെക്സ് എന്ന് പറയുന്നത്, സ്നേഹ പ്രകടനത്തിനുള്ള ഒരു ഉപാധിയാണ്. സ്നേഹം ഉണ്ടെങ്കില്‍ മാത്രമേ സെക്സും ആസ്വദിക്കാന്‍ പറ്റുകയുള്ളൂ, പണം കണ്ട്, ജോലി കണ്ട് കെട്ടിയ പല ഭര്‍ത്താക്കന്മാര്‍ക്കും ഭാര്യയെ മാനസീകമായി പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചു എന്ന് വരികയില്ല, അവര്‍ക്ക് കിട്ടിയ സ്ത്രീ ധനം, അല്ലേല്‍ ഫ്ലാറ്റ്, വണ്ടി, അതുമല്ലേല്‍ ശമ്പളം ഇത് മാത്രം മതി. പിന്നെ മറ്റുള്ളവരേ കാണിക്കാന്‍ വേണ്ടി ഒന്നിച്ച് നടക്കുന്നു, ഇങ്ങനെയുള്ളവര്‍ക്കും ഭാര്യയുമായി സ്നേഹത്തോട് ലൈഗീകതയില്‍ ഏര്‍പ്പെടാന്‍ സാധിച്ചു എന്ന് വരികയില്ല, ഇക്കൂട്ടര്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയോ, അല്ലെങ്കില്‍ കൂടെ കിടക്കുമ്പോള്‍ ഉള്ള ഒരു കടമ എന്നു കരുതിയോ സെക്സില്‍ ഏര്‍പ്പെട്ടാല്‍, അത് ഭാര്യയെ സംബധിച്ച് അവള്‍ക്ക് ഒരു അനുഭുതിയും ഉണ്ടാക്കുകയില്ല. അവള്‍ സ്നേഹം ആണ് പ്രതീക്ഷിക്കുക, അതിനാണ് ഡൊകടര്‍മാര്‍ പറയുക, സെക്സിന് മുന്‍പ് ഉള്ള ഫോര്‍പ്ലേ , ഭാര്യയും ഭര്‍ത്താവും അനുഭവിക്കുക, അതില്‍ കൂടി മാത്രമേ ശരിയായ സെക്സ് അതിന്റെ മൂര്‍ധന്യത്തില്‍ എത്തുകയുള്ളൂ എന്ന്. അങ്ങനെ ഭാര്യയുടെ ആ ഇച്ച , അവളുടെ രതി ക്രീഡകള്‍ ഒക്കെ , മനസ്സിലാക്കി വേണം ഭര്‍ത്താവ് അവളോട് ഇടപെടണ്ടിയത്. അതുപോലെ ബ്ലൂ സിനിമയിലോ മാസികകളിലോ കണ്ടിട്ടുള്ള രതി വൈക്യതങ്ങള്‍ ഒരിക്കലും ഭാര്യയില്‍ പരീക്ഷിക്കരുത്. ചെര്‍ഊപ്പം മുതലേ നേരായ ലൈഗീക അറിവ് നേടിയിട്ടുണ്ടെങ്കില്‍ ഈ വക കാര്യങ്ങള്‍ പക്വതയോടുകൂടി ഭാര്യക്കും ഭര്‍ത്തവിനും കൈകാര്യം ചെയ്യാവുന്നതാണ്.
തുടരും.....

Saturday, 19 May 2007
നവ വധുവിന്റെ പ്രതീക്ഷകള്‍- പുരുഷന്മാര്‍ ശ്രദ്ധിക്കുക -1.
ഒരു പെണ്‍കുട്ടി വിവാഹത്തിനു മുമ്പുതന്നെ തന്റെ ഭാവി ഭര്‍ത്താവിനേക്കുറിച്ച് കുറച്ചൊക്കെ സ്വപ്നം കണ്ടിരിക്കും. അവ്ന്റെ സൌന്ദര്യം, ജോലി, സ്വഭാവം തുടങ്ങിയവ അവള്‍ എല്ലാ ദിവസവും ഒന്ന് അവലോകനം ചെയ്തിട്ടായിരിക്കും ഉറങ്ങാന്‍ പോകുക. എന്നാല്‍ എല്ലാം തികഞ്ഞ ഒരാളെ കിട്ടുക അസാധ്യം തന്നെ. ആ സാഹചര്യത്തിലാണ് , ഇവിടെ ഭാര്യക്കും ഭര്‍ത്താവിനും വിവാഹജീവിതത്തേക്കുറിച്ചുള്ള വ്യക്തമായ അവബോധം ഉണ്ടാകേണ്ടത്. വ്യത്സ്ത സ്വഭാവത്തോടുകൂടിയ രണ്ടുപേര്‍ പെട്ടന്ന് ഒരുമിച്ച് ഒരു ജീവിതകാലം മുഴുവന്‍ ഒന്നിച്ചു ജീവിക്കുവാനായിട്ട് ഒരുങ്ങുകയാണ്. അപ്പോള്‍ ‘ അവള്‍ എനിക്ക് എന്തൊക്ക് തരുന്നുണ്ട്?” “ അവന്‍ എനിക്ക് എന്തൊക്ക് തരുന്നുണ്ട്?’ എന്നിങ്ങനെ ചിന്തിക്കുകയാണ് പല ഭാര്യാ ഭര്‍ത്താക്കന്മാര്‍. എന്നാല്‍ നല്ല് ഒരു ഭാര്യയോ ഭര്‍ത്താവോ ആകണമെങ്കില്‍, തന്റെ പങ്കാളിക്കുവേണ്ട് എന്തൊക്ക് കൊടുക്കുവാന്‍ തയ്യാറാവണം എന്ന് ചിന്തിക്കുകയാണ് വേണ്ടത്. സുന്ദരനും പണക്കാരനുമായ ഒരു ഭര്‍ത്താവെന്നതിലുപരി , സ്നേഹ സമ്പന്നനും വിശ്വസ്തനുമായ ഒരു സുഹ്യത്ത് എന്നതാണ് ഒരു നല്ല ഭര്‍ത്താവ് എന്നതുകൊണ്ട് ഭൂരിപക്ഷം ഭാര്യമാരും ആഗ്രഹിക്കുന്നത്.
1. സ്നേഹിക്കുന്ന ഭര്‍ത്താവ്:
സ്നേഹം പല വിധത്തിലുണ്ട്. മാതാപിതാക്കളോടുള്ള സ്നേഹം, സഹോദരിയോടുള്ള സ്നേഹം, കൂട്ടുകാരോടുള്ള സ്നേഹം, എന്നാല്‍ ഒരു ഭര്യയോടുള്ള സ്നേഹം എന്നു പറയുന്നത്, ഇതിലൊക്കെ ഉപരിയായി, അവള്‍ക്കുവേണ്ടി എന്തും ചെയ്യുവാനും , കൊടുക്കുവാനും എന്തും ഉപേഷിക്കുവാനും ഉള്ള ഒരു നല്ല് മനസ്സാണ്. എന്നാല്‍ പലര്‍ക്കും ഇത് സാധ്യമായി എന്നു വരില്ല. കല്ല്യാണം കഴിഞ്ഞ് ഏതാനം ആഴ്ചകള്‍ എന്തും കൊടുക്കും, എന്തും ചെയ്യും, എവിടെയും പോകും എന്തും പറയും, ഹോ..മഴയാണെകില്‍ ഒരു കുട മാത്രമേ എടുക്കുകയുള്ളു.. ബൈക്കിലാണെങ്കില്‍ അവളുടെ വലത്തുകൈ അവ്ന്റെ വയറിനെ ചുറ്റിപ്പിടിച്ചിരിക്കും, ബസ്റ്റോപ്പില്‍ വെച്ച് ഒരു ഫ്രൂട്ടിവാങ്ങി ഒന്നിച്ച് നിന്ന് കുടിക്കും. ഇതൊക്ക് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നതും മധു വിധു നാളില്‍ സാധാരണ കണ്ടുവരുന്നതുമാണ്. എന്നാല്‍ ഇത്തിരി നാളൊന്നു കഴിയട്ടെ..മൂര്‍ഖന്‍ പതുക്കെ തലപൊക്കാന്‍ തുടങ്ങും. അവരാണോ ഇവരെന്ന് തോന്നും. എന്താനിതിനു കാരണം? സ്നേഹ തലത്തിലെ പരാജയം !. സ്ത്രീ ഒരു വികാര ജീവിയാണ്. അവള്‍ക്കു സ്നേഹം കാണണം, കേള്‍ക്കണം, അനുഭവിക്കണം, എങ്കിലേ മനസ്സിലാവൂ. പുരുഷനറിയാം അവന്‍ സ്നേഹിക്കുന്നുണ്ട് എന്ന് , പക്ഷേ പുറത്തു കാണിക്കാറില്ല, പക്ഷേ അവള്‍ക്ക് അത് അനുഭവവേദ്യമാകണം. ഒരു നല്ല് സൌമ്യമായ വിളി, (മോളെ, കുഞ്ഞേ, പൊന്നേ, ) വെളിയില്‍ നിന്ന് ക്ഷീണിച്ച് വരുമ്പോള്‍ ഒരു തലോടല്‍, വെറുതെ റ്റി. വി കണ്ടുകൊണ്ടിരിക്കുമ്പോള്‍ , മടിയില്‍ തലവെച്ചു കിടക്കുക തുടങ്ങിയവ അവള്‍ക്ക് സംത്യപ്തി നല്‍കും, എന്നാല്‍ പല പുരുഷന്‍ മാരും ഇതത്ര കാര്യമായി എടുക്കാറില്ല എന്നു മാത്രം.
പണത്തിന്റെയും ജോലിയുടെയും സൌന്ദര്യത്തിന്റെയും പേരില്‍ പീഡിപിക്കപ്പെടുന്ന ധാരാളം പെണ്‍കുട്ടികള്‍ നമ്മുടെയിടയിലുണ്ട്. ഒന്നു പറഞ്ഞ് രണ്ടാമത്തേതിന്‍ ‘നീ നിന്റെ വീട്ടില്‍ പോയ്ക്കോ ‘എന്നു പറയുന്ന ഭര്‍ത്താക്കന്മാര്‍. അമ്മയുടെയും പെങ്ങന്മാരുടെയും മുമ്പില്‍ വെച്ച് ‘ നിന്നെ പ്പോലെ ഒരെണ്ണത്ത്തിനെ എനിക്ക് കിട്ടിയൊള്ളല്ലോ, നീ ചേച്ചിയെ കണ്ടുപഠിക്ക്, അല്ലെങ്കില്‍ അടുത്ത വീട്ടിലെ (മനോജിന്റെ) ഭാര്യ കണ്ടു പഠിക്ക്, , ലോകത്തിലേറ്റം വലുത് എനിക്കെന്റെ അമ്മയും ചേച്ചിമാരുമാണ്, എന്നിങ്ങനെ യുള്ള വര്‍ത്തമാനം ഇതൊക്കെ ഒരു ഭാര്യയുടെ മനസ്സില്‍ വളരെയധികം മുറിവുണ്ടാക്കുകയും , പിന്നീടുള്ള അവളുടെ ചിന്തയിലും ഭാവത്തിലും അത് ഉടക്കി, മാനസീകമായി സ്വര ചേര്‍ച്ചയില്ലാതാകുന്നതിന്‍ കാരണമാകുകയും ചെയ്യും.

Monday, 14 May 2007
സ്വപ്നം
മനസ്സില്‍ എവിടെയോ ഒരു വിങ്ങലിന്റെ മൂളിപ്പ്. സമയം രാത്രി 10.30. ഏഷ്യാനെറ്റ് ന്യൂസിന്റെ സമയം. റിമോട്ടും കയ്യില്‍ എടുത്തുകൊണ്ട് സോഫയിലേക്ക് ചായുമ്പോള്‍ മനസ്സില്‍ മുഴുവന്‍ അലറിപ്പാഞ്ഞുവരുന്ന ട്രെയിനിന്റെ ഇരമ്പല്‍ മാത്രം. മുംബൈയിലെ തീരക്കേറിയ ജീവിതത്തിനിടയില്‍ ഒരു സ്വല്പം ആശ്വാസം, രാത്രിയില്‍ ഈ റ്റി.വി യുടെ മുമ്പില്‍ കുറച്ചു സമയം ഇരിക്കുമ്പോഴാണ്. പക്ഷേ ഇന്ന് അച്ചുവിന്റെ ഫോണ്‍ വന്നതിനുശേഷം എന്തോ ഒരു അസൊസ്ഥത ! ജോമോനേയും കൂട്ടി മാഹീം പള്ളിയില്‍ ആറുമണിക്ക് ചെല്ലണമെന്നും , ഇല്ല എങ്കില്‍ ഇനിയൊരിക്കലും തന്നെ കാണുകയില്ല എന്നും ഉള്ള താക്കീത് !. എന്തു ചെയ്യാം, ഇത് മൂന്നാമത്തെ വിളിയാണ്. ജോമോന്റെ ജീവിതത്തിലേക്ക് അച്ചുവിന്റെ വരവിന് ഏതാണ്ട് ആറുമാസത്തെ പഴക്കമേയുള്ളൂ. അതും തന്റെ ഉറ്റസുഹ്യത്തായ അച്ചു, എന്നും തന്നെ ഒരു നല്ല സുഹ്യത്തായി കണ്ടിരുന്ന അവള്‍, തന്റെ നാട്ടുകാരനാണ് ജോ എന്ന് കേട്ടപ്പോള്‍, എന്തൊക്കെയോ പുതു പുത്തന്‍ പ്രതീകഷകളുമായാണ് അവള്‍ അവ്ന്റെ ജീവിതത്തിലേക്ക് അടുത്തുകൂടിയത്. മുംബൈയിലെ പ്രശസ്തമായ ഐ.ഐ.റ്റി യില്‍ മൂന്നാം വര്‍ഷ ബി.ടെക് ന് പഠിക്കുന്ന അച്ചുവിന് , കമ്പ്യൂട്ടര്‍ പ്രൊഫഷണലായ ജോമോന്‍ ഒരു സുഹ്യത്ത് എന്നതിലുപരി, തന്റെ ജീവിത സഖിയായി കൂടി അവള്‍ മനസ്സില്‍ കണ്ടിരുന്നു. എന്നാലൊരു മാസമായി ജോയ്ക്ക് തന്നോടുള്ള അകല്‍ച്ചയും ,ഓണ്‍ ലൈനായാല്‍ പോലും ചാറ്റ് ചെയ്യില്ല, ഒരു സ്ക്രാപ്പ് പോലും ചെയ്യാറില്ല, ഇതെല്ലാം അവളെ മരണത്തിന്റെ വക്കില്‍ വരെ എത്തിച്ചു എന്നു പറഞ്ഞാല്‍ നിഷ്കളങ്കമായ ആ ഹ്യദയത്തിന്റെ സ്നേഹം ഊഹിക്കാവുന്നതേയുള്ളു...
ഒരു പരിശുദ്ധ ഹംസമായി വര്‍ത്തിച്ച തനിക്ക് തന്റെ സുഹ്യത്തിനെ രക്ഷിക്കുക എന്നത് ഒരു കടമയായി തോന്നിയതുകൊണ്ടാവാം ഞാന്‍ തനിയെ മാഹീമില്‍ എത്തിയത്. ജോമോനെ ഫോണില്‍ വിളിച്ചപ്പോള്‍ അവന്റെ മറുപിടി “ എടൊ, വല്ലവരും വിളിക്കുന്നിടത്ത് ചെല്ലാന്‍ എന്നെ കിട്ടില്ല്...തന്റെ ദോസ്ത് അല്ലേ, താന്‍ തന്നെ പൊയ്ക്കോ..” . ജോ തന്നോട് ഇങ്ങനെ സംസാരിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല ! . നിറകണ്ണുകളുമായി മാഹീം സ്റ്റേഷനില്‍ കാത്തുനിന്ന അച്ചുവിനെ കണ്ടപ്പോള്‍ എന്ത് പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കുക എന്നെനിക്കറിയില്ലായിരുന്നു. പള്ളിയില്‍ നിന്ന് നൊവേന കഴിഞ്ഞ് തിരിച്ചു വരുമ്പോഴും , അച്ചുവിന്റെ വാക്കുകള്‍ എന്റെ കാതില്‍ പ്രകമ്പനം കൊണ്ടു. “ താന്‍ പറ, ഇനിയും ഞാന്‍ എന്തിനിങ്ങനെ ജീവിക്കണം?, ഞാന്‍ സ്നേഹിച്ചവര്‍ എല്ലാം....ഇല്ല..ഇനിയിങ്ങനെയുണ്ടാവില്ല...സത്യം...” വീട്ടില്‍ എത്തി ചോറുണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്. ജോയുടെ വിറങ്ങലിച്ച ശബ്ദം. “ എടോ, താന്‍ ഉടനെ ലീലാവതി ഹോസ്പിറ്റലില്‍ എത്തണം. അച്ചു ഈസ് അഡ്മിറ്റഡ്. ഷീ ഈസ് ഇന്‍ ക്രിട്ടിക്കല്‍.....”. ശരീരം മുഴുവന്‍ ഒരു മരവിപ്പ്. റിസീവര്‍ കയ്യില്‍ നിന്നും താഴെ വീണു. റിമോട്ട് താഴെ വീണ ശബ്ധം കേട്ട് കണ്ണു തുറക്കുമ്പോള്‍ , ന്യുസ് എതാണ്ട് തീരാറായിരുന്നു. പ്രധാന വാര്‍ത്തകളിലേക്ക് വീണ്ടും കണ്ണുകള്‍ കൂര്‍പ്പിച്ചപ്പോഴും , കണ്ട സ്വപ്നം യാതാര്‍ഥ്യമാകരുതേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന !!.

Saturday, 28 April 2007
വിവാഹം കഴിക്കാനിരിക്കുന്ന തരുണികളേ ..ഒരു നിമിഷം
പുര നിറഞ്ഞു നില്‍ക്കുന്ന അല്ലെങ്കില്‍ നില്‍ക്കാന്‍ പോകുന്ന പ്രിയ തരുണീ മണികളെ...ഇതാ ഒരു ചെറിയ ഉപദേശമല്ല പിന്നെയോ പൂച്ച മൊഴികള്‍ ....
വിവാഹം എന്നു കേള്‍ക്കുമ്പോള്‍ പല സ്ത്രീകളിലും ചിലാ പ്രത്യേകതരം അനുഭൂതി ഉണ്ടാകുകയും അതനുസരിച്ച് അവരുടെ ചിന്തകള്‍, പെരുമാറ്റങ്ങള്‍ എന്നിവയില്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യാറുണ്ട്. പല നാളൂകളായി സ്വപ്നം കണ്ടുകൊണ്ടിരുന്ന തന്റെ മംഗല്യം ഇനിയും ഏറെ താമസിയാതെ ഉണ്ട് എന്ന വിചാരം മനസ്സില്‍ കയറികഴിഞ്ഞാല്‍ അവള്‍ പിന്ന് സ്വപ്നങ്ങളുടെ ലോകത്താണ്. പലരും , തന്റെ സ്വപ്ന നായകന്‍ സുന്ദരനായിരിക്കണം, ഉദ്യൊഗം ഉണ്ടായിരിക്കണം, വിദ്യാഭാസം വേണം എന്നിങ്ങനെ പലതും മനസ്സില്‍ കൊണ്ട്നടക്കാറുണ്ട്.
ഇനിയും പല ആലോചനകളും വന്ന് പല കാരണങ്ങളാല്‍ , വേണ്ട എന്നു വെച്ച പെണ്‍കുട്ടികളില്‍, ഇതെല്ലാം മാറിപ്പോകുന്നത് തന്റെ കുഴപ്പമാണ് , ഒന്നുകില്‍ പണമില്ല, അല്ല്ലെങ്കില്‍ സൌന്ദര്യമില്ല, പഠിത്തമില്ല എന്നിങ്ങനെ പലവിധ കാരണങ്ങളാല്‍ അവള്‍ മാനസ്സികമായി താണു ചിന്തിക്കുമ്പോള്‍ , അതിനെ മറികടക്കാനായി ചിലപ്പൊള്‍ പല ഇല്ലാ കാരണങ്ങളും പറഞ്ഞ് ഒന്നുകില്‍ വിവാഹം നീട്ടികൊണ്ട് പ്പോകയ്യോ അതുമല്ലെങ്കില്‍ ഇനിയും ഏതുവിധേനയും ഒരു കല്ല്യാണം നടന്നേപറ്റൂ എന്ന ചിന്തയില്‍ തന്റെ ഭാഗം ക്ലിയറാക്കുന്നതിനുവേണ്ടി, മേനി പറഞ്ഞ് , പല വിവാഹങ്ങളും നടന്നിട്ടുള്ളതായി ഈയുള്ളവന് അറിവുള്ളതാണ്. എന്നാല്‍ അതിന്റെ ഭവിഷ്യത്ത് പിന്നീട് തന്റെ ദാമ്പത്യ ജിവിതത്തില്‍ ഉണ്ടാകും എന്ന് ആരും ചിന്തിക്കാറില്ല.
ഉദാഹരണമായി പ്രീ-ഡിഗ്രി പാസാകാത്തൂരു പെണ്‍കുട്ടി ചെറുക്കന്‍ കൂട്ടരോട് പറയാറുണ്ട്, പെണ്ണ് ഡിഗ്രി കംമ്പ്ലീറ്റ് ചെയ്തിട്ടില്ല എന്ന്. അതുപോലെ കുടുംമ്പത്ത് വല്ല്യപ്പന്റെ കാലം മുതല്‍ സ്വത്ത് ഭാഗം ചെയ്യാത്, അപ്പന്റെ അനിയന്മാര്‍ക്കും പെങ്ങന്മാര്‍ക്കും ഒക്കെ ഉള്ള വീതം കുടുമ്പത്ത് കാണും, എന്നാലിവിടെ ‘ഇതെല്ലാം നമ്മുടേതാണ് ‘ എന്ന രീതിയിലാണ് , ദല്ലാള്‍ അഥവാ പെണ്‍ വീട്ടുകാര്‍ സംസാരിക്കുക. ഇനിയും മറ്റൊരു കേസ്, ചെറുക്കന്‍ കൂട്ടര്‍ വരുന്ന സമയത്ത് ധാരാളം ആഭരണങ്ങള്‍ അണിഞ്ഞ് നില്‍ക്കുക. ഒന്നുകില്‍ അത് വരവായിരിക്കാം, അല്ലെങ്കില്‍ നാത്തൂന്റെയോ അടുത്തുള്ളവരുടെയ്യോ വാങ്ങിച്ഛതായിരിക്കാം. എന്നിട്ട് മേക്കപ്പിട്ട് ഒരുങ്ങി നില്‍ക്കും. ചെറുക്കന്‍ കൂട്ടര്‍ വന്നു കാണുമ്പൊള്‍ , ഹൊ..നല്ല സുന്ദരിയായ പെണ്ണ്, കഴുത്തുംകയ്യും നിറയെ ആഭരണങ്ങള്‍..( ഇപ്പൊള്‍ ഇത്രയും...അപ്പോ കല്ല്യാണത്തിന് രൊമ്പ കിട്ടും !!) നമ്മുടെ ആണ്‍വര്‍ഗ്ഗമല്ലേ പുള്ളീകള്‍ !അതുമതി, കൂടാതെ ലക്ഷങ്ങള്‍ ആണല്ലോ കല്ല്യാണ ചിലവിന് ( സ്ത്രീധനം എന്ന് ഉപയൊഗിക്കാന്‍ പാടില്ലല്ലോ..) കിട്ടുന്നത്. അപ്പൊ പിന്നെ ഇതു തന്നെ മതി. എന്നാ കല്ല്ല്യാ ണത്തിനുശേഷം ഒരാഴ്ച്ക കഴിഞ്ഞ് ആ മധുവിധുവിന്റെ ഓളങ്ങളൊക്ക് ഒന്ന് തണുത്ത് ഒന്നിച്ചുള്ള ആ ജീവിതത്തിന്റെ ആദ്യ പടികളീലേക്ക് ചെല്ലുമ്പൊഴാണ് പഴയ നഗ്നമായ പല സത്യങ്ങളും അവന്‍ മനസ്സിലാക്കുന്നത്.
ഇത് അവന്റെ മനസ്സില്‍ ഒരു നെഗറ്റീവ് ചിന്തയ്ക്ക്ക് തിരി കൊളുത്തും. ശെടാ..കെട്ടിപ്പൊയല്ലോ..ഇനിയെന്നാ ചെയക? ആരൊടെങ്കിലും പറയാന്‍ പറ്റുമോ? ഇങ്ങനെയുള്ള പല ചിന്തകളും അവനില്‍ രൂപപെട്ടുകൊണ്ട് , അതിനെ മറികടക്ക്കുവാനായി പിന്നീടുള്ള അവന്റെ പെരുമാറ്റം, വളരെയധികം ഗൌരവമേറിയതും , സാധാരണയില്‍നിന്ന് വ്യതസ്തവുമായിരിക്കും. പിന്നിട് ഭാര്യയെ ഒരു ‘വേണ്ടാ സാധനം’ പോലെ കണ്ടുകൊണ്ട് , തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം പറയുന്ന ഒരു രീതി( എന്നാല്‍ തിരിച്ച് ഭാര്യക്ക് ഭര്‍ത്താവിനോട് സ്നേഹവുമായിരിക്കും!). ഇങ്ങനെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായി മറ്റുള്ളവരുടെ മുന്‍പില്‍ ഒരു മാത്യകാ ദമ്പതികളായി ചമഞ്ഞു നടക്കുന്ന ധാരാളം യുവമിഥുനങ്ങള്‍ നമ്മുടെയിടയിലുണ്ട്.
പല കുടുംമ്പങ്ങളും നമ്മള്‍ ഒന്ന് വിശദമായി പരിശോധിച്ചാല്‍ ഏതാണ്ട് 70 % ഒരു മാത്യകാ ദാമ്പത്യം
അല്ല നയിക്കുന്നത് എന്ന് കാണാം. പലതിന്റേയും മൂലകാരണം ദമ്പതികള്‍ തമ്മിലുള്ള ചേര്‍ച്ചയില്ലായ്മ, അതുപോലെ ലൈഗീക അരാജകത്വം. ലൈഗീകതയെ കുറിച്ചു പറയുമ്പോള്‍ , ധാരാളം വിശദീകരണങ്ങള്‍ ഇതിന് ആവശ്യമുണ്ട്. അതിലേക്ക് ആഴമായി കടക്കാന്‍ ഇപ്പോ ഞാനാഗ്രഹിക്കുന്നില്ല. എങ്കിലും പരിപാവനമായ ലൈഗീകതയെകുറിച്ചുള്ള അജ്ഞതയാണ് ഇതിന്റെ മൂല കാരണംമെന്ന് എനിക്ക് പറയാന്‍ സാധിക്കും. വീണ്ടും ആദ്യ ഭാഗത്തേക്ക് വരട്ടെ...
എങ്ങിനെയും ഒന്നു വിവാഹം കഴിച്ചാല്‍ മതി എന്ന ചിന്തയുമായി ഉടുത്തൊരുങ്ങി നില്‍ക്കുന്ന തരുണികളോട് എനിക്ക് പറയാനുള്ളത്, ഇതാണ്. യാതൊരു കാര്യവും മറച്ചുവെയ്ക്കാത് തന്നെ കാണാന്‍ വരുന്ന ചെക്കനോട് എല്ലാം തുറന്നു പറയുക. ( എന്നു വെച്ച് ചെറുപ്പത്തില്‍ / കൌമാരത്തില്‍ നടന്ന പ്രേമമോ മറ്റു കാര്യങ്ങളോ പറയണം എന്നല്ല ഉദ്ധേശിച്ചത്. അത് ഒരിക്കലും പറയുകയും ചെയ്യരുത്, കാരണം വിവാഹത്തിനു ശേഷമാണ് പുരുഷനും സ്ത്രീയും ഒന്നാകുന്നത്. അതിനുമുന്‍പ് രണ്ടുപേരും രണ്ടു വ്യത്സ്ത വ്യക്തികളായിരുന്നു. അതിനെക്കുറിച്ച് രണ്ടുപേര്‍ക്കും അറിയാന്‍ യാതൊരു അവകാശവുമില്ല. ) തന്റെ വിദ്യാഭാസം, ജോലി, തുടങ്ങിയ കാര്യങ്ങള്‍. അതുപോലെ പെണ്ണുകാണാന്‍ വരുന്ന ദിവസം അധികം ഒരുങ്ങാത്, സാധാരണ വേഷത്തില്‍ നില്‍ക്കുക, ഉണ്ടെങ്കിലും ആഭരണങ്ങള്‍ അണിയാതിരിക്കുകയാണ് ഉത്തമം. അങ്ങനെ കണ്ട് ഇഷ്ടപ്പെടുന്ന പുരുഷനാണ് എറ്റവും യോജിച്ചത്.
എന്റെ ഒരു സുഹ്യത്തിന് വന്ന അനുഭവം കൂടി എഴുതുന്നത് അഭിക്കാമ്യമാണ് എന്ന് തോന്നുന്നു.. നെഴ്സായി ജൊലി ചെയ്യുന്ന എന്റെ സുഹ്യത്തിന് കാലിലും കയ്യിലും എല്ലാം സാധാരണ സ്ത്രീകളില്‍ കാണുന്നതിലും അധികമായി രോമവളര്‍ച്ചയുണ്ട്. പെണ്ണു കാണാന്‍ ചെറുക്കന്‍ വരുന്നതിന് തലെന്ന് അവള്‍ പാര്‍ലറില്‍ പൊയി മുഖം വാക്സ് ചെയ്യുകയും ചെറുക്കന്‍ കൂട്ടരുടെ മുന്‍പില്‍ നീണ്ട കൈയ്യുള്ള ചുരിദാറിട്ട് ഒരുങ്ങ്ങി നില്‍ക്കുകയും ചെയ്തു. അവന് ഇഷ്ടപ്പെട്ടു. വീട്ടുകാര്‍ ആലോചിച്ചു. ഉറയ്ക്കാനുള്ള തീയതി നിശ്ചയിച്ച് ഒരുക്കങ്ങള്‍ ഒക്കെ പൂര്‍ത്തീയായി.. ഉറയ്ക്കുന്നതിന് രണ്ടുദിവസം മുന്‍പ് ചെറുക്കന്‍ അവളെ ഹോസ്പിറ്റലില്‍ പോയി കണ്ടു. രണ്ടുപേരൂം കുടി കുറച്ച് സ്വസ്ഥമായി സംസാരിക്കാനായി അടുത്ത പാര്‍ക്കിലേക്ക് നീങ്ങി. ആ സമയത്ത് അവന്‍ അവളുടെ മുഖത്തേയും കൈകാലുകളിലേയും രോമം ശ്രദ്ധിച്ചു. ( തമാശയായി, ’നീ കരടിലേഹ്യം ഉപയോഗിiക്കാറുണ്ടോ ?’ എന്ന് ചോദിക്കുകയും ചെയ്തു.). അന്നു വൈകിട്ട് ചെറുക്കന്റെ വീട്ടില്‍ നിന്നും ഫോണ്‍ വന്നു, അവന് ഇതില്‍ താല്പര്യം ഇല്ല എന്ന്. നോക്കണേ, അവളുടെ മാനസീക അവ്സഥ !.
ഇതിന്റെ കാരണം ഞാന്‍ ആദ്യം പറഞ്ഞ വസ്തുതയാണ്. ഇവിടെയാണ് പ്രേമ വിവാഹത്തിന് പ്രസക്ത്തിയൂള്ളത്. രണ്ടുപേരും കണ്ട് , ഇടപെഴുകി തുറന്ന മനസ്സോടെയുള്ള കുറെ മുഹൂര്‍ത്തങ്ങള്‍ കഴിയുമ്പോള്‍ രണ്ടുപേരും പരസ്പരം തങ്ങളുടെ കുറ്റങ്ങളും കുറവുകളും കുറെ മനസ്സിലാക്കിയിരിക്കും. ഇതിനെ സ്വീകരിച്ചുകൊണ്ട് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഈ പറഞ്ഞ കാര്യങ്ങള്‍ അവിടെ പകല്‍ പോലെ വ്യക്തമാണല്ലോ. അപ്പൊ പിന്നെ ദാമ്പത്യ തകര്‍ച്ചയ്ക്ക് അവിടെ ഇടം കിട്ടുന്നില്ല. പരസ്പരം ഉള്ള ധാരണകളും വിശ്വാസവും അറിവും അഡ്ജസ്റ്റുമെന്റുമാണ് ഒരു നല്ല കുടുംബത്തെ വാര്‍ത്തെടുക്കുന്നത്. ഇന്ന് കേരളത്തില്‍ പെണ്‍കുട്ടികള്‍ കുറച്ചുകൂടി പക്വമതിയും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ശ്രദ്ധാലുക്കളും ആണ്. കാരണം കൂടുതല്‍ പേരും കേരളത്തിനു വെളിയില്‍ പഠിച്ച , അല്ലെങ്കില്‍ ജോലി ചെയ്യുന്നവര്‍ ആണ്. പലരുമായും ഇടപെട്ട് , പല സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍. എന്നാല്‍ വീട്ടില്‍ കെട്ടിയിട്ട് വളര്‍ത്തുന്ന അമ്മമാര്‍, വല്ല്യമ്മമാര്‍ ഒന്നുകൂടി പെണ്‍കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. പരസ്പരം അറിഞ്ഞിരിക്കുക, മനസ്സിലാക്കുക എന്നിവ വളരെ പ്രധാനപ്പെട്ടതാണ് ദാമ്പത്യത്തില്‍.
എല്ലാം തികഞ്ഞ ഒരു പങ്കാളിയെ കിട്ടുക അസാധ്യം തന്നെ. പ്രശ്നങ്ങള്‍ നിറഞ്ഞ ഒരു ജീവിതത്തിലേക്ക് കടന്നുവരാന്‍ ആരും ആഗ്രഹിക്കുന്നില്ല. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പലരും തളര്‍ന്നുപോകുന്നതിനു കാരണം , വിവാഹ ജീവിതത്തേക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതാണ്. ഒരു പുരുഷനും സ്ത്രീയും ഒരിക്കലും ഒരേ വ്യക്തിത്വൊത്തിന്റെ ഉടമകളല്ല. വ്യതസ്ത സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന്, വ്യതസ്ത വ്യക്തികളുടെ ഉടംകളായ അവര്‍ , പെട്ടന്നൊരു ദിവസം, മരണം വരെ നീണ്ടുനില്‍ക്കുന്ന ഒരു ബന്ധത്തിലേക്ക് കടന്നുവരികയാണ്. ഇവിടെയാണ് പരസ്പര വിശ്വാസത്തിന്റേയും, അഡ്ജസ്റ്റുമെന്റുകളുടെയും , ലൈഗീകതയെകുറിച്ചുള്ള പക്വമായ അറിവിന്റേയും പ്രാധാന്യം.
ദാമ്പത്യത്തില്‍ ഭാര്യക്കാണ് മുഖ്യമായ പങ്കുവഹിക്കേണ്ടി വരുന്നത്. അവള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെങ്കില്‍ ആ കുടുബം ഒരു സകുടുബം ആയി മാറും. ഉത്തമയായ ഭാര്യമാര്‍ എങ്ങനെയുള്ളവരായിരിക്കണം എന്ന് ഭാരതീയ മഹര്‍ഷിമാര്‍ നേരത്തേ എഴുതിവച്ചിട്ടുണ്ട്.
‘ കാര്യേഷു മന്ത്രി , കരുണേഷു ദാസി
രൂപേഷു ലക്ഷ്മി, ക്ഷമയാ ധരിത്രി
സ്നേഹേഷു മാതാ, ശയനേശു വേശ്യ
ഷഡ്കര്‍മ്മ നാരി, കുല ധര്‍മ്മ പത്നി.’
ഇതു തന്നെ വി. ബൈബിളിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ‘ പുരുഷന്‍ ഏകനായിരിക്കുന്നത് നന്നല്ലാത്തതുകൊണ്ട് അവനു ചേര്‍ന്ന തുണയെ നല്‍കാനാണ് സ്ത്രീയെ സ്യഷ്ടിച്ചത്. (ഉല്പത്തി 2:18 ) , അതുപൊലെ വി. പൌലോസ് ഉത്തമയായ ഭാര്യ എങ്ങനെയായിരിക്കണം എന്ന് തന്റെ ലേഖനങ്ങളിലൂടെ നമ്മെ പഠിപ്പിക്കുന്നു. ( എഫേസോസ് -- 5;22-23, കൊളൊസൊസ് -3;18, സുഭാഷിതങ്ങള്‍ 31;10 )
അതിനാല്‍ ബുദ്ധിയുള്ള പെണ്‍കൊടികള്‍ ഈ വക കാര്യങ്ങള്‍ ശരിയായ് മനസ്സിലാക്കി, വ്ഇവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചാല്‍ , നിങ്ങളുടെ ദാമ്പത്യം മധുരമായി മുന്നൊട്ട് കൊണ്ടുപോകാന്‍ സാധിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതു എന്റെ അഭിപ്രായം. നിങ്ങള്‍ക്കും നിങ്ങളുടേതായ ചിന്തകള്‍ കാണില്ലേ ? പങ്കുവെയ്യ്ക്കുക......
Wednesday, 25 April 2007
സൌന്ദര്യം പുരുഷന്മാര്‍ക്കോ സ്ത്രീകള്‍ക്കോ ?-
സാധാരണ രീതിയില്‍ സൌന്ദര്യത്തേക്കുറിച്ച് പറയുമ്പോള്‍ മോഡലുകളും സിനിമാനടിമാരുമായ സ്ത്രീകളുടെ പേരുകളാണ് ആദ്യം വരിക. എല്ലാ പുരുഷന്മാരും മിക്കവാറും എല്ലാ സ്ത്രീകളും സമ്മതിക്കുന്നതാണ് ഇത്. ഞാന്‍ ഓര്‍ക്കുന്നു, പണ്ട് ഒരു ലേഖനത്തില്‍ പ്രശസ്ത നോവലിസ്റ്റ് ബാലചന്ദ്രന്‍ ചുള്ളിക്കാടും മാധവിക്കുട്ടിയും പറഞ്ഞത്, സ്ത്രീകളേക്കാള്‍ സൌന്ദര്യം കൂടുതല്‍ കാണാന്‍ സാധിക്കുന്നത് പുരുഷന്മാരിലാണ് എന്ന്.
അന്ന് ഞാനത് വായിച്ചപ്പോള്‍ കുറെ ചിന്തിച്ചതാണ് , പിന്നെന്തുകൊണ്ട് എല്ലാ പരസ്യങ്ങളിലും സ്ത്രീകള്‍ മാത്രം ഒരു ആകര്‍ഷകവസ്തുവായി പ്രത്യക്ഷപ്പെടുന്നു?. ഉദാഹരണമായി സോപ്പ്, പൌഡര്‍, പാചക വസ്തുക്കള്‍, എന്തുകൊണ്ട് ഇവ പുരുഷന്മാര്‍ ഉപയോഗിക്കുന്നില്ലേ? അഥവാ പുരുഷമോഡലുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ സാധനം വിറ്റുതീരില്ലേ?
എവിടെയും സ്ത്രീകളെ ഒരു പ്രദര്‍ശന വസ്തുവായി, വില്പന ചരക്കായി ഉപയോഗിക്കുക എന്നതാണ് വാസ്തവം. സ്ത്രീകളുടെ വശം പിടിച്ച് സംസാരിക്കുകയാണെന്ന് വിചാരിക്കരൂത്, നമ്മള്‍ ഒന്ന് ആഴമായി ചിന്തിച്ചാല്‍ ഓരോ പുരുഷ മോഡലുകളേയും സിനിമാ നടന്മാരെയും ( ഹിന്ദി, മലയാളം, ഇംഗ്ലീഷ് ) എടുത്ത് നോഒക്കിയാല്‍ സ്ത്രീകളേക്കാള്‍ സൌന്ദര്യം പുരുഷന്മാര്‍ക്ക് ഉണ്ടെന്ന് കാണാം. പല പുരുഷ കേസരികളും ഇത് സമ്മതിക്കില്ല് എന്നു മാത്രം !. സ്ത്രീകളിലും സൌന്ദര്യം ഉള്ളവര്‍ ഇല്ല എന്നല്ല് ഞാന്‍ പറഞ്ഞുവരുന്നത്. ഡയാനാ രാജകുമാരി, ഹേമ മാലിനി, ശോഭന, ഇവരൊക്കെ എന്റെ കാഴ്ചപ്പാടില്‍ നല്ല സൌന്ദര്യം ഉള്ളവരാണ്.
പിന്നെ ഓരോരുത്തരിലും സൌന്ദര്യം ആസ്വദിക്കാനുള്ള ആ മാനദന്‍ഡം പല വിധത്തിലായിരിക്കാം. ചിലര്‍ക്ക് ആക്യതി, ചിലര്‍ക്ക് മുഖ ഷേയ്പ്, കണ്ണുകള്‍, നോട്ടം, ചിരി, മീശ, വെളുത്തനിറം, ( കറുത്ത സുന്ദരന്മാരും ഉണ്ട്. ) ഇങനെ പല കാരണത്താല്‍ ഒരാള്‍ സുന്ദരനാണ് , സുന്ദരിയാണ് എന്നു പറയാന്‍ പറ്റും.
ഇന്നിപ്പോ മിസ്റ്റര്‍ ഇന്ത്യ പോലുള്ള പട്ടങ്ങള്‍ നല്‍കുന്നുമുണ്ട്. അവിടെ പക്ഷേ ശരീരത്തിന്റെ പേശീ വലിപ്പം, ആക്യതി എന്നിവയാണ് മുഖ്യ മാനദ്ണ്ടം. എന്നാല്‍ ഇന്ന് പരസ്യങ്ങളിലും , സിനിമകളിലും, സീരിയലുകളിലും ധാരാളം സൌന്ദര്യമുള്ള പുരുഷന്മാരെ കാണാന്‍ സാധിക്കും. ഇന്ത്യയില്‍ മാത്രമാല്ല ഫോറിന്‍ രാജ്യങ്ങളിലും നാം ഒന്ന് കണ്ണോടിച്ചു നോക്കിയാല്‍ ധാരാളം സൌന്ദര്യമുള്ള പുരുഷന്മാരെ നമ്മുക്കു ദര്‍ശിക്കാന്‍ പറ്റും.
ഇത് എന്റെ തുറന്ന അഭിപ്രായം നിങ്ങളുമായി പങ്കുവെച്ചു എന്നേ ഉള്ളൂ. നിങ്ങള്‍ക്കും തുറന്ന മനസ്സോട്, നിങ്ങളുടെ അഭിപ്രായങ്ങള്‍, ചിന്തകള്‍ എന്നിവ ഇവിടെ പങ്കുവെയ്കാവുന്നതാണ്. അപ്പൊ വീണ്ടും കാണാം......

Subscribe to:
Posts (Atom)