Saturday, 21 April 2012

Shadow of gloom


When I recall my childhood, I always feel that, I had missed my childhood sweet retentions, and beautiful life of a child. It was very pathetic in my life as it went on with limited happiness, sharing, wants and desires. I always think of ‘first deserve then desire’. It was very true in my life too. I didn’t crave anything in my life. My poor parents struggled a lot to bring their progenies. Being the youngest in their chain I got little concession and affections from my beloved parents. So only I found a way to come out of it, to ran away from home after school life. As every child I too fantasized a lavish, free life in my future. I hope to fly like a dove. Fortunately I got a chance to visit Bombay after my secondary education. When I landed in the economic city of our country, I never thought that, I will become the part of ‘ Aamchi Mumbai’. People of the Big City welcomed me in their fold; I too became the part of the speedy life in Mumbai. The people, language, culture and custom, food and fantasies all influenced so much in my life. Slowly I merged with the city life. I love to be here in my future. Each and every place attracted me a lot. So I planned to set my rest of the life in Mumbai. I got all support from my relatives, friends, and colleagues and last not least, the blessings from almighty God. I always wish my lofty soul to be dedicated to the service of God. The church and the people of our community helped me to nurture in the spiritual activities and my personal growth through the service of church. 
I was a person of rigorous discipline in life.  That too is learned from my seminary life. I always like to be alone and liked a lonely life. I kept a distance for any relation with my friends and relatives. Many of them came across in my life for a short span of time. I treated everyone with courtesy and kind heart. But I learned an important lesson that, ‘do not trust anyone with your wholehearted’. I inspired by writings of Kamala Das ( Madhavikutty- well known Malayalam poet and writer) , that, to speak from your heart, but still I am scared of open my heart in public. As a writer she became famous and her aptitude of writings known to the people, and they accepted. She lived without fear in public. But for me, I am little reserved and not open to people. I don’t find any one so far I can share with, other than God, so most of the time I like to be alone. That’s the reason may be I like darkness, than the light. But I enjoyed each and every moment in my life. Lot of friends from various directions poked me on my sad days, on line networking sites given me a couple of good relations but the virtual bodies sometimes turn to a dark spot in my life too. So I couldn’t fix any one in my heart. I enjoyed my professional life very much. Teaching and interacting with kids have given me a cherished mind in all time. That’s the reason why I couldn’t grow in corporate life of Mumbai. I witnessed lot of ups and downs in people around me. That all taught me few lessons also. But I have my own philosophy, own decision and own stand in anything related to my personal. I don’t allow anyone to infringe in my personal matter. This also lead to some of the unpleasant circumstances with some of my relatives and family people in past. But I know what I did and what I am going to do. Many of them are interested in your matter, but their own glitches they ignore. They don’t see the pole on their eyes but they find the dust in other’s eyes. One thing I realized, if you want to win in your life, you have to be sincere and candid to yourself. If you try, you can fly in high. Trust in God, because HE is the one who know about you and your past, present and future. I hope, being a shadow of God, he might smudge the shadow of gloom from me.

Friday, 19 August 2011

കോവിയാശാന്റെ വാശി

കോവിയാശാന്‍ , കോപി എന്നൊക്കെ ഞങ്ങള്‍ സ്നേഹത്തോട് വിളിക്കുന്ന ഗോപി സാന്ത്വനം തറവാട്ടിലെ ഒരു പ്രമുഖ അംഗവും കമ്മ്യൂണിറ്റിയുടെ മോഡിയും ആണ്. വടക്കേ ഇന്‍ഡ്യയില്‍ ഒരു പ്രമുഖ സ്കൂളിലെ ജോലിയില്‍ മുഴുകിയിരിക്കുമ്പോഴും ഓര്‍ക്കുട്ടില്‍ സജീവവും, കമ്മ്യൂണിറ്റിയുടെ കാര്യങ്ങള്‍ വളരെ ക്യത്യതയോട് നോക്കുകയും, അംഗങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിരുന്ന കോവി മിക്കവാറും എന്നെ ഫോണില്‍ വിളിക്കുകയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുമായിരുന്നു. അന്ന് ഒരു ശനിയാഴ്ച ആയിരുന്നു, എന്റെ വീകെന്റ് ആയിരുന്നതുകൊണ്ട് ഞാന്‍ അന്ന് സ്കൂളില്‍നിന്നും താനെയില്‍ വീട്ടില്‍ എത്തിയിരുന്നു. (അന്ന് ഞാന്‍ നവി മുംബൈയ്ക്കടുത്ത് പനവേല്‍ എന്ന സ്ഥലത്ത് ഒരു റെസിഡന്‍ഷ്യല്‍ സ്കൂളില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. വീകെന്റില്‍ മാത്രമേ വീട്ടില്‍ പോകുമായിരുന്നുള്ളൂ..)ഇതുവരെ കണ്ടീട്ടില്ലാത്ത ഒരു ലാന്‍ഡ് നമ്പര്‍ കണ്ടപ്പോള്‍ വല്ല ജോബ് പോര്‍ട്ടലുകാരും ആയിരിക്കും എന്ന് വിചാരിച്ച് ഫോണ്‍ കട്ട് ചെയ്തു. വീണ്ടും അതാ അതേ നമ്പറില്‍ നിന്ന് വിളിക്കുന്നു. ഇപ്രാവശ്യം ഞാന്‍ ഫോണ്‍ എടുത്തു. "ഹലോ , പൂച്ചേട്ടാ, എന്താ തിരക്കാണോ?" അപ്പുറത്തുനിന്നും വളരെ പരിചിതമായ ശബ്ദം. രാജസ്ഥാനില്‍ നിന്ന് ഗോപിയാണെന്ന് മനസ്സിലായിട്ട് തന്നെ, ' ഏയ്, ഞാന്‍ വീട്ടിലാണല്ലോ..തനിയെ ഉള്ളൂ, വെറുതെ റ്റി.വിയുടെ മുന്‍പിലാ..' എന്ന് മറുപിടി പറഞ്ഞു.
"അപ്പോ പൂച്ചി ഇല്ലേ? എവിടെ പോയി? " ഗോപിയുടെ ചോദ്യം. (എന്നെ സാന്ത്വനത്തില്‍ എല്ലാവരും പൂച്ചേട്ടന്‍ എന്നും, സഹധര്‍മ്മിണിയെ പൂച്ചി എന്നും ആണ് വിളിച്ചിരുന്നത്. ഇന്നും ഞാന്‍ സാന്ത്വനവാസികള്‍ക്ക് പൂച്ചേട്ടന്‍ തന്നെ !!)
"പൂച്ചി ഇന്നലെ വൈകിട്ട് വാശിക്ക് പോയതാ.." ഞാന്‍ പറഞ്ഞു.
"അയ്യോ ! എന്താ പൂച്ചേട്ടാ, ഇങ്ങനെ? കല്ല്യാണം കഴിഞ്ഞ് ഒരു വര്‍ഷം അല്ലേ കഴിഞ്ഞുള്ളൂ, ഇപ്പോഴേ ഇങ്ങനെ വാശിപിടിച്ചാല്‍ എന്തു ചെയ്യും? കുറച്ചൊക്കെ പരസ്പരം അഡ്ജസ്റ്റ് ചെയ്യണ്ടേ? " ഗോപിയുടേ ഉപദേശം.
"അല്ല കോപി..അത്..."
"എന്റെ പൂച്ചേട്ടാ, കല്ല്യാണം കഴിഞ്ഞ് കുടുമ്പം ഒക്കെ ആയാല്‍ ഇങ്ങനാ, ചട്ടിയും കലവും ആയാല്‍ തട്ടുകേം മുട്ടുകെം ഒക്കെ ഇല്ലേ? ഇത്രയും അറിവുള്ള പൂച്ചേട്ടന്‍ ഇങ്ങനെ ആയാല്‍ എങ്ങനാ? അങ്ങ് ക്ഷമിക്കണ്ടേ?" വീണ്ടൂം കോപി.
"അല്ല കോപി, അവള്‍ മമ്മിയുടെ അടൂത്തേക്ക് ...." എന്റെ മറുപിടി വക വെയ്ക്കാതെ വീണ്ടും ഗോപി തുടര്‍ന്നു. " ഭാര്യയും ഭര്‍ത്താവും ഒക്കെ ആയാല്‍ സ്വല്പം വാശിയും വൈരാഗ്യവും ഒക്കെ ഉണ്ടാകും, എന്നും പറഞ്ഞ് ഭാര്യ ഇറങ്ങിപോകുക എന്ന് പറഞ്ഞാല്‍??? മമ്മിയുടെ അടുത്താണെന്ന് പറഞ്ഞാലും അത് നാണക്കേടല്ലേ പൂച്ചേട്ടാ? ഇന്നലെ പോയിട്ട് പൂച്ചേട്ടന്‍ ഇതുവരെ വിളിച്ചില്ലേ? "
"എന്റെ കോപീപീപീപീ......" ഞാന്‍ ഉറക്കെ വിളിച്ചു.
"എന്തേ പൂച്ചേട്ടാ, പറയൂ, എന്താ പറ്റിയത്??" വീണ്ടൂം ഗോപി.
"അതേ, അവള്‍ 'വാശി' ക്ക് പോയി എന്ന് പറഞ്ഞത് അവളുടെ മമ്മി താമസിക്കുനത് നവി മുംബൈയിലെ ' വാശി' (വാഷി) എന്ന സ്ഥലത്താ.രണ്ട് ദിവസം അവധിയായതുകൊണ്ട് വെറുതെ പോയതാ, ഞായറാഴ്ച തിരിച്ചു വരും. " ഒറ്റ ശ്വാസത്തില്‍ ഞാന്‍ പറഞ്ഞു നിര്‍ത്തി.
"അയ്യോ, അത് സ്ഥലപ്പേരായിരുന്നോ? എനിക്കറിയില്ലായിരുന്നു ട്ടോ..സോറി പൂച്ചേട്ടാ..." കോവിയുടെ ആ ക്ഷമാപണം കേട്ടാല്‍ ഞങ്ങടേ കോവിയാശാന്‍ ഇതുമല്ല ഇതിനപ്പുറവും പറഞ്ഞ് ആടിനെ പട്ടിയാക്കുമെന്ന് ഞങ്ങള്‍ക്കറിയാം.. അതുകൊണ്ട് തന്നെ ഇത് ഞാന്‍ കോവിയുടെ ഒരു തമാശയായി മാത്രം കണ്ട് ഇന്നും ഗോപിയുടെ ഫോണ്‍ വന്നാല്‍ ' പൂച്ചി വാശിക്ക് പോയിരിക്കയാ ട്ടോ ' എന്ന ഡയലോഗ് ആദ്യമേ തന്നെ തട്ടിവിടൂം..

Sunday, 7 August 2011

ഫസ്റ്റ് പീരിയഡ്

രാവിലെ അസംബ്ളിക്ക് തയ്യാറെടുക്കുമ്പോഴാണ് പ്യൂണ്‍ വന്ന് പറഞ്ഞത് "പ്രിന്‍സിപ്പല്‍ മാഡം വിളിച്ചു, ഓഫീസിലേക്ക് ചെല്ലാന്‍ ". കുട്ടികള്‍ എല്ലാം ലൈനില്‍ ആണെന്ന് ഉറപ്പുവരുത്തിയിട്ട് ഉടനെ ഞാന്‍ മാഡത്തിന്റെ ഓഫീസിലേക്ക് ചെന്നു. അസംബ്ളിയില്‍ എന്തെങ്കിലും അനൗണ്‍സ് ചെയ്യാന്‍ കാണും എന്ന് വിചാരിച്ചു. ഊഹിച്ചതുപോലെ , ഫീല്‍ഡ് ട്രിപ്പിനെകുറിച്ച് കുട്ടികളോട് പറയണമായിരുന്നു. രണ്ട് ദിവസത്തെ ഓവര്‍ നൈറ്റ് ക്യാമ്പായിരുന്നു മഹാരാഷ്ട്രയിലെ റായ്ഗഡില്‍ പി.ടി സാര്‍ അറേഞ്ജ് ചെയ്തിരുന്നത്. ക്യാമ്പിന്റെ സ്ഥലവും തീയതിയും അസംബ്ളീയില്‍ അനൗണ്‍സ് ചെയ്തു എന്നിട്ട് ബാക്കി ഡീറ്റെയില്‍സ് ക്ളാസ്സില്‍ വിശദീകരിക്കാം എന്ന് വിചാരിച്ചു.
അന്ന് എന്റെ ഫസ്റ്റ് പീരിയഡ് ഒന്‍പതാം ക്ളാസ്സില്‍ ആയിരുന്നു. അവിട് തന്നെ ഞാന്‍ എന്റെ ഡ്യൂട്ടി ആരംഭിച്ചു. ക്ളാസ്സില്‍ എത്തിയ ഉടനെ കുട്ടികള്‍ ക്യാമ്പിനെക്കുറിച്ച് വാചാലരായി. ഹെഡ് ഗേളായ ഹര്‍ഷദയാണ് ആദ്യം എഴുന്നേറ്റത്. "സര്‍ ഇപ്രാവശ്യം ഞാന്‍ തീര്‍ച്ചയായും വരും. വീട്ടില്‍ നിന്ന് മമ്മി വിളിച്ചാല്‍ സാറും വരുന്നുണ്ട് എന്ന് പറയണം." ഇത് കേട്ട ഉടനെ മറ്റ് പെണ്‍കുട്ടികളൂം "ഹര്‍ഷദ ഉണ്ടേല്‍ ഞങ്ങളൂം ഉണ്ട്" എന്ന് ഷൗട്ട് ചെയ്തു. പെണ്‍കുട്ടികള്‍ റെഡിയാണെങ്കില്‍ പിന്നെ ആണ്‍ കുട്ടികളുടെ കാര്യം പറയണ്ടല്ലോ.. അങ്ങനെ മിക്കവാറും എല്ലാ കുട്ടികളേയും ക്യാമ്പിന് കൊണ്ടുവരാന്‍ ഹര്‍ഷദയ്ക്ക് കഴിഞ്ഞു എന്ന് പറയാം. അങ്ങനെ ക്യാമ്പിന്റെ ആ ദിനം വന്നെത്തി. തലേദിവസം മിക്കവാറും എല്ലാ പേരന്റ്സും വിളിച്ച് യത്രയേക്കുറിച്ച് ചോദിച്ചു. ഞാന്‍ കൂടി പോകുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് കൂടുതല്‍ സന്തോഷമായി. കാരണം ഒരു അധ്യാപകന്‍ എന്നതിലുപരി കെയര്‍ ടേക്കര്‍ എന്ന എന്റെ സേവനം സ്കൂളില്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അഹങ്കാരം അല്ല ട്ടോ..ഇന്നും കുട്ടികള്‍ എന്ന് വെച്ചാല്‍ എനിക്ക് വല്ല്യ ജീവനാ, മൂന്നു നാലു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ സ്കൂള്‍ ലൈഫ് എനിക്ക് ധാരാളം 'മക്കളെ' സമ്മാനിച്ചിരുന്നു. നേഴ്സറിയിലെ പല കുരുന്നുകള്‍ക്കും ഞാന്‍ അവരുടെ പപ്പയായിരുന്നു. കുട്ടികളോട് ഉള്ള വാല്‍സല്ല്യവും സ്നേഹവും സാധാരണ ടീച്ചര്‍മാര്‍ക്ക് ഉണ്ടാവേണ്ടതാണല്ലോ !!
അങ്ങനെ ഞാനും പി.ടി സാറും മറ്റ് രണ്ട് ലേഡീസ് റ്റീച്ചേഴ്സും 40 കുട്ടികളുമായി സാന്താക്രൂസ്സിലെ സ്കൂളില്‍ നിന്നും റായ്ഘഡിലെക്ക് യാത്രയായി. രാവിലെ 7ന്‍. തിരിച്ച ഞങ്ങള്‍ ഏതാണ്ട് 10. 30 തോടുകൂടി റായ്ഘഡ് ഫോര്‍ട്ടിന്റെ അടിവാരത്തില്‍ എത്തി. ഏതാണ്ട് രണ്ട് മണിക്കൂര്‍ ചുരം കയറി വേണം ഫോര്‍ട്ടിന്റെ മുകളില്‍ എത്താന്‍. പത്ത് മിനിറ്റ് കൊണ്ട് എത്താവുന്ന റോപ് വേയും അവിടെ ഉണ്ട്. സപ്പോര്‍ട്ടിംഗ് സ്റ്റാഫും ലഗേജ്ജും റോപ് വേ വഴി മുകളില്‍ എത്തി. ഞങ്ങള്‍ കുട്ടികളുമായി ചുരം കയറി. ഏതാണ്ട് 1.30 യോടുകൂടി ഞങ്ങള്‍ മുകളില്‍ എത്തി. നേരത്തേ ബുക്ക് ചെയ്തിരുന്ന റൂംസ് ഞങ്ങള്‍ക്ക് റെഡിയായിട്ടുണ്ടായിരുന്നു. എല്ലാവരും നടന്ന് ക്ഷീണിച്ച്, ചെന്ന ഉടനെ കിട്ടിയ സ്ഥലത്തൊക്കെ നിവര്‍ന്ന് കിടന്നു. ചിലര്‍ ലഞ്ച് കഴിച്ചു, ചിലര്‍ കുളിച്ചു, മറ്റ് ചിലര്‍ നല്ല ഉറക്കവുമായി. സാധനങ്ങള്‍ എല്ലാം സെറ്റില്‍ ചെയ്ത് ഞങ്ങളും റെസ്റ്റ് എടുത്തു. വൈകിട്ട് എല്ലാവരും നടക്കാന്‍ പോയി. സന്ധ്യയോടുകൂടി പി.റ്റി സര്‍ കുട്ടികള്‍ക്ക് കലാപരിപാടികള്‍ അറേഞ്ജ് ചെയ്തു. ഞങ്ങള്‍ റ്റീചേഴ്സ് അത്താഴത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. അപ്പോഴാണ് ഹര്‍ഷദയ്ക്ക് നല്ല സുഖമില്ല എന്ന് ഒരു കുട്ടി വന്ന് പറഞ്ഞത്. ചെറിയ പനി പോലും. ബനിതാ റ്റീച്ചര്‍ ഹര്‍ഷദയ്ക്ക് ഒരു ക്രോസ്സിന്‍ കൊടുത്ത് കട്ടിലില്‍ കിടത്തി. അത്താഴം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് ഡോല്‍മട്രിക്ക് വെളിയില്‍ കിടക്കണം. തെളിഞ്ഞ ആകാശവും, മിന്നുന്ന നക്ഷത്രങ്ങളും ഇളം തണുത്ത കാറ്റും! ആരും അവിടെ ആ കാഴ്ചകണ്ട് ആകാശവിതാനത്ത് നക്ഷത്രങ്ങള്‍ എണ്ണി, പുല്പരപ്പില്‍ കിടക്കാന്‍ കൊതിച്ചു പോകും. കുട്ടികള്‍ക്കുവേണ്ടി പി.റ്റി സര്‍ അവിടെ കുറെ ടെന്റ് കെട്ടി, കുറെ ആണ്‍ കുട്ടികളെ അതില്‍ കിടത്തി. പെണ്‍കുട്ടികളില്‍ കുറെപ്പേര്‍ക്ക് അവിടെ ഇരിക്കണമെന്നുണ്ടായിരുന്നു. ഹര്‍ഷദയുടെ പനിക്കൂടെ കണ്ടപ്പോള്‍ ഞങ്ങള്‍ അധികം റിസ്ക് എടുക്കാന്‍ തയ്യാറായില്ല. പെണ്‍കുട്ടികളേ ഡോര്‍മെട്രിയില്‍ കിടത്തി.
രാവിലെ 6 മണിക്ക് ജോഗിങ്ങും തുടര്‍ന്ന് ബ്രേക്ക് ഫാസ്റ്റ്, പിന്നെ ഫോര്‍ട്ട് കാണല്‍, ഹൈക്കിംഗ് എന്നായിരുന്നു പിറ്റേ ദിവസത്തെ പ്രോഗ്രാം. അങ്ങനെ പിറ്റേന്ന് രാവിലെ ആറുമണിക്ക് തന്നെ എല്ലാവരും റെഡിയായി. ഹര്‍ഷദ എഴുന്നേറ്റിട്ടില്ല. നല്ല പനി. എല്ലാവരേയും ക്യാമ്പിന് വിട്ട് ഞാന്‍ ഹര്‍ഷദയ്ക്ക് കൂട്ടിരുന്നു. എല്ലാവരും പാളയത്തില്‍ നിന്നും ഇറങ്ങി വിശാലമായ ഫോര്‍ട്ടിന്റെ ഓരോ ദ്യശ്യവും ആസ്വദിച്ചുകൊണ്ട് കന്മുന്നില്‍ നിന്നും മറഞ്ഞു.
കോട്ടേഴ്സില്‍ ഞാനും ഹര്‍ഷദയും മാത്രം. രണ്ട് ഇഡ്ഡലി ഏതു വിധേനയും അതിനെ കഴിപ്പിച്ച് ഗുളികയും കൊടുത്ത് ഞാന്‍ കുട്ടിയുടെ അടുത്ത് തന്നെ ഇരുന്നു. ദേഹത്ത് നല്ല ചൂട് !. തുവാലയെടുത്ത് തണുത്ത വെള്ളത്തില്‍ മുക്കി, ഞാന്‍ നെറ്റിയില്‍ വെച്ചു. അത് അരമണിക്കൂര്‍ തുടര്‍ന്നു. പനിക്ക് ഒരു കുറവും ഇല്ല. ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ അടുത്തെങ്ങും അതിനുള്ള സൗകര്യവുമില്ല. ചുരം ഇറങ്ങി മൂന്ന് കിലോമീറ്റര്‍ പോകണം ഒരു ഡിസ്പെന്‍സറിയില്‍. എനിക്ക് തനിയെ ഒട്ട് പറ്റുകയുമില്ല. ഏതായാലും അവള്‍ ഉറങ്ങി. ഞാനും അടുത്ത ബഡിലേക്ക് ഒന്ന് ചാഞ്ഞു. "സര്‍ , സര്‍ ' എന്ന വിളികേട്ടാണ് മയക്കത്തില്‍ നിന്നും ഉണര്‍ന്നത്. "എന്തേ കുട്ടി?" എന്ന് ചോദിച്ചുകൊണ്ട് ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു. അവള്‍ക്ക് എന്തോ എന്നോട് പറയണം എന്നുണ്ട്, പക്ഷേ ഒന്നും പറയുന്നില്ല. കണ്ണില്‍ നിന്നും കണ്ണുനീര്‍ ഇറ്റിറ്റ് വീഴുന്നു. ഞാന്‍ അവളുടെ നെറ്റിയില്‍ തലോടി. "എന്താ കുട്ടി, തലവേദന ഉണ്ടോ? എന്താ പറ്റിയത് ? പറയൂ.." അവളുടെ കണ്ണുകള്‍ എന്നോട് എന്തോ പറയുന്നതായി എനിക്ക് തോന്നി. ചുണ്ടുകള്‍ അനക്കുന്നുമില്ല. ആ കൈകള്‍ ഞാന്‍ എന്റെ മടിയില്‍ വെച്ചു. തൂവാല കൊണ്ട് കണ്ണുകള്‍ തുടച്ചു. ഈ സമയം അവള്‍ എന്തോ പറയുന്നതായി എനിക്ക് തോന്നി. "ടൊയ്ലറ്റ്". "ഓഹോ..അത്രേയേ ഉള്ളോ? വരൂ ഞാന്‍ കൊണ്ട് പോകാം" ഞാന്‍ പതിയെ അവളുടെ കൈകളില്‍ പിടിച്ച് എഴുന്നേല്പിക്കാന്‍ ശ്രമിച്ചൂ. വീണ്ടും അവള്‍ വിതുമ്പി, "ബ്ളഡ് !!" നോക്കിയപ്പോള്‍ ബെഡ്ഷീറ്റില്‍ രക്തം വീണ് കിടക്കുന്നു. കാര്യം പിടികിട്ടി. " ഓ..ഇറ്റ്സ് നാച്ച്യുറല്‍. ഡോണ്ട് വറി..വില്‍ ബീ ആള്‍ റൈറ്റ് ആഫ്റ്റര്‍ സം റ്റൈം..." ഞന്‍ കുട്ടിയെ സമാധാനിപ്പിച്ചു. എന്നിട്ട് ബാഗില്‍ നിന്നും ഒരു ചുരിദാറിന്റെ ടോപ്പും ടവ്വലും എടുത്ത്, അവളെ ബാത്ത് റൂമിലേക്ക് കൊണ്ടുപോയി. അഞ്ച് മിനിറ്റിനു ശേഷം അവള്‍ ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് ഫ്രഷായി ഇറങ്ങി വന്നു. പനി സ്വല്പം കുറഞ്ഞിരിക്കുന്നു. ഉടന്‍ തന്നെ ഞാന്‍ കട്ടന്‍ ചായ ഉണ്ടാക്കി ഒരു കപ്പ് കൊടുത്തു. അതിനു ശേഷം അവള്‍ പതുക്കെ കട്ടിലില്‍ കിടന്നു. ഉറക്കം അവളെ മാടി വിളിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ബാക്കിയുള്ള കുട്ടികള്‍ എല്ലാം വന്ന് ചേര്‍ന്നു. ഉടനെ തന്നെ ബനിതാ ടീച്ചറിനെ ഞാന്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. ടീച്ചര്‍ പിന്നെ അവളുടെ അടുത്ത് തന്നെ ഇരിക്കാമെന്നേറ്റു. വൈകിട്ട് അഞ്ചുമണിക്ക് ഞങ്ങള്‍ തിരിച്ച് പോകയാണ്. നാലുമണിയോടുകൂടി എല്ലാവരും പായ്ക്ക് ചെയ്തു. ഹര്‍ഷദ ഇപ്പോള്‍ ബെറ്റര്‍ ആണ്. പനി നന്നേ കുറഞ്ന്നിരിക്കുന്നു. റ്റീച്ചര്‍ പറഞ്ഞു. "ഓ ഗോഡ്, താങ്ക്സ്..എങ്കില്‍ പോകാന്‍ റെഡിയായിക്കൊള്ളൂ" ഞാന്‍ ടീച്ചറോട് പറഞ്ഞു. "സര്‍, താങ്ക്സ്, താങ്കയൂ വെരി മച്ച്.." തിരിഞ്ഞു നോക്കിയപ്പോള്‍ ബാഗുമായി ഹര്‍ഷദ. എന്താണ് പറയുക എന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ ഒന്ന് പുഞ്ചിരിച്ചു. ഹര്‍ഷദയുടെ ഫസ്റ്റ് പീരിയഡ് എന്റെ കൈ കൊണ്ടായിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ , പ്രസവം എടുക്കുന്ന സൂതികര്‍മ്മിണിയെ ആണ് എനിക്ക് ഓര്‍മ്മ വന്നത്. ഇന്നും മറക്കാനാവാത്ത ആ സംഭവം, പഴയ ആ സ്കൂളിലെ ഫോട്ടോകള്‍ കാണുമ്പോള്‍, മനസ്സില്‍ ഒരു കെയര്‍ടേക്കറുടെയോ, ഒരു അധ്യാപക്അന്റെയോ, ഒരു പിതാവിന്റെയോ, ഒരു നല്ല കൂട്ടുകരന്റെയോ ഒക്കെ ഭാവം മനസ്സില്‍ മിന്നിമറയുന്നു...കൂടാതെ ഹര്‍ഷദയുടെ ആ മുഖവും.

Thursday, 21 July 2011

എ മിനി പാര്‍ട്ടി അറ്റ് എസ്സ്.ടി ബസ്സ്

ജൂലൈ 14, 2011. രാവിലെ ക്യത്യം ആറുമണിക്ക് തന്നെ സ്കൂളില്‍ പോകാനായി എഴുന്നേറ്റു. ജന്നലിന്റെ സ്ലൈഡ് തുറന്ന് വെളിയിലേക്ക് നോക്കിയപ്പോള്‍ അതിശക്തമായ മഴ പുറത്ത് കോരിചൊരിയുന്നു. മേഘം ഇരുണ്ട് കൂടി കിടക്കുന്നു. ചെറിയ കാറ്റ് മഴതുള്ളികളെ മുറിയിലേക്ക് തള്ളികയറ്റുന്നു..ഒരുവിധം നല്ല തണുപ്പും!. കര്‍ക്കിടമാസത്തിലെ നാട്ടിലെ മഴയും, രാവിലെ സ്കൂളില്‍ പോകാനായി അമ്മ വിളിക്കുമ്പോള്‍, തല ഒന്നുകൂടി പുതപ്പിനുള്ളിലേക്ക് പൂഴ്ത്തിയിരുന്നത് ഒരു മിന്നായം പോലെ മനസില്‍ കൂടി കടന്നു പോയി. ഇവിടെ ഇനിയും കിടന്നാല്‍ പറ്റില്ലല്ലോ..7.35 ന്റെ ബസ്സ് പിടിച്ചില്ലെങ്കില്‍ 8.5 ന്റെ ട്രെയിന്‍ മിസ്സാകും. അതുകഴിഞ്ഞാല്‍ പിന്നെ 8.17 ന്റെ ട്രെയിന്‍ ആണ്‍ ഉള്ളത്. അതില്‍ കേറിയാല്‍ സ്കൂളിലെത്തുമ്പോള്‍ 15 മിനിറ്റ് ലേറ്റ്. അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ലേറ്റ് മാര്‍ക്ക് വീഴും. ഒരു ദിവസത്തെ ശമ്പളം കട്ട്. അതോര്‍ക്കുമ്പോള്‍, മൊബൈലില്‍ അലാം കേട്ടാല്‍ ഉടന്‍ നേരെ ഓടുന്നത് പേസ്റ്റും ബ്രഷും എടുക്കാനാണ്. പക്ഷേ ഇന്നലത്തെ ബോംബിന്റെ ദ്യശ്യങ്ങള്‍ റ്റി.വി യില്‍ കണ്ടപ്പോള്‍ , ഒരു നിമിഷം റ്റി.വി ഓണ്‍ ചെയ്യണമെന്ന് തോന്നി. ആദ്ദ്യം മന്ത്രി അവധി പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് അറിയാം രണ്ടാമതായി വേറെ വല്ല ബോംബും പൊട്ടിയോ / പൊട്ടുമോ എന്നും അറിയാം..റ്റി. വിയില്‍ ഇതു രണ്ടുമുണ്ടയിരുന്നില്ല. അപ്പോ പിന്നെ പെസ്റ്റും ബ്രഷും എടുക്കുക തന്നെ..കോരിച്ചൊരിയുന്ന മഴയത്ത് പോപ്പികുടയും പിടിച്ചുകൊണ്ട് 7.15 ആയപ്പോള്‍ ബസ്സ് സ്റ്റോപ്പില്‍ എത്തി. അരമണിക്കൂര്‍ ലേറ്റായി 7.45 നു ബസ്സ് എത്തി, ചാടി കയറി ആദ്യം കണ്ട സീറ്റില്‍ ഇരുന്നു. ഇരിക്കാന്‍ സീറ്റ് കിട്ടിയത് കാരണം, സുഖമായി ഇരുന്ന്, ഉറക്കത്തിന്റെ ബാക്കി ഭാഗം തുടരാം എന്ന് വിചാരിച്ച് കണ്ണുകള്‍ മുറുകെ അടച്ചു. പുറത്ത് കോരിച്ചൊരിയുന്ന മഴയും കാറ്റും! തണുത്ത കാറ്റു പുറത്തു നിന്നും തുള്ളി വെള്ളം മുകളില്‍ നിന്നും ദേഹത്ത് വീണപ്പോള്‍ , ലാപ് ടോപ്പും നെഞ്ചത്തോട് അടുക്കിപ്പിടിച്ച്, മയക്കത്തില്‍ ആയിരുന്ന ഞാന്‍ ഞെട്ടിയുണര്‍ന്നു. ബസ്സ് നിര്‍ത്തിയിട്ടിരിക്കയാണ്. മുന്‍പില്‍ ട്രാഫിക്കും, വെള്ളവും കാരണം റോഡ് പോലും കാണാന്‍ സാധിക്കുന്നില്ല. ബസ്സ് മുന്നോട്ട് പോകില്ല എന്ന് ഢ്രൈവര്‍ പറഞ്ഞപ്പോള്‍ , ചെകുത്താനും കടലിനും നടുക്കായ സ്ഥിതി! കാരണം വീട്ടില്‍ നിന്ന് ഏതാണ്ട് 12 കിലോമിട്ടര്‍ പിന്നിട്ടിരിക്കുന്നു. രണ്ടു വശവും വെള്ളത്താല്‍ നിറഞ്ഞ ഹൈവേയില്‍ കൂടി ആളുകള്‍ അരയോളം വെള്ളത്തില്‍ കൂടീ നടന്നു പോകുന്നു. കാശിമീര എന്ന മുംബൈയിലെ തനെയുടെ ബോര്‍ഡര്‍ താഴ്ന്ന പാഡി പ്രദേശമാണ്. അതാണ് അവിടെ ഇത്രയും വെള്ളം കയറിയത്. മുന്‍പില്‍ ഉണ്ടായിരുന്ന രണ്ട് ഹോട്ടലുകള്‍ മുക്കാ‍ല്‍ ഭാഗവും വെള്ളത്തിനടിയിലായി. വെള്ളം ഞങ്ങളുടെ ബസ്സിന്റെ ഫുഡ്ബോര്‍ഡില്‍ മുട്ടത്തക്കവണ്ണം ഒഴുകികൊണ്ടിരിക്കുന്നു ! ബസ്സില്‍ ഞങ്ങള്‍ ഏതാണ്ട് എട്ടുപേര്‍ മാത്രം. ബാക്കിയുള്ളവര്‍ റിസ്ക് എടുത്ത് ഇറങ്ങി നടന്നു കഴിഞ്ഞു. ഞങ്ങളില്‍ രണ്ടുപേര്‍ ലേഡീസ്. കൈയ്യില്‍ ലാപ്ടോപ് ഉള്ളതുകാരണം അവരും ഞാനും ബസ്സില്‍ നിന്ന് ഇറങ്ങിയില്ല. പിന്നെ ബാക്കിയുള്ള ആണ്‍പിള്ളാരും വേറെ വഴി ഇല്ലാത്തതു കാരണം അവിടെ തന്നെ ഇരുന്നു. ഇന്നലെ മുംബൈയില്‍ മൂന്നിടത്ത് ബോബ് പൊട്ടി, ഇരുപത്തൊന്ന് പേരാണ് മരിച്ചത് !. ഇന്നിതാ പേമാരിയും വെള്ളപ്പൊക്കവും..എന്നാല്‍ ആരും ഒന്നും സംഭവിക്കാത്തതുപോലെ കൂളായി, മൊബൈലില്‍ പാട്ടും കേട്ട്, ലാപ്ടോപ്പും ഓണ്‍ ചെയ്ത് അവരവരുടെ ലോകത്ത് ...ഇന്നത്തെ സാലറി പോയല്ലോ എന്ന് വിഷമിച്ച് ഞാനും ദൈവത്തെ വിളിച്ചുകൊണ്ടിരുന്നു..സമയം ഏതാണ്ട് പതിനൊന്ന് മണി !ഏതാണ്ട് മൂന്നേകാല്‍ മണിക്കൂറ് ബസ്സില്‍..മഴയുടെ ഒരു ശമനവും കാണുന്നില്ല. നോഹയുടെ കാലത്തെ പ്രളയം മനസ്സില്‍ കൂടി കടന്നുപോയി. ‍. വീട്ടില്‍ നിന്നും, ബന്ധുക്കളില്‍ നിന്നും ഒക്കെ ഇടയ്ക്ക് ഫോണ്‍ കോളുകള്. എവിടെയാണ് എന്നറിയാനും ഇന്നലത്തെ ബോംബില്‍ ചത്തിട്ടില്ല എന്ന് കണ്‍ഫേം ചെയ്യാനും !!. പ്രിന്‍സിപ്പലിന് ഒരു മെസ്സേജ് അയച്ചു. “ഓകെ, നോ പ്രോബ്ലം“ എന്ന മറുപിടിയും കിട്ടി..
ഈ സമയം പലരും റോഡില്‍ കൂടി നീന്തുകയും, മറിഞ്ഞു വീണ ബൈക്കുകള്‍ പൊക്കിമാറ്റുകയും, കാറുകള്‍ തള്ളി സൈഡിലേക്ക് മാറ്റുന്നതും കാണാറായി. പട്ടികള്‍ നീന്തി നീന്തി വരുന്നു, ഇടയ്ക്ക് പശുക്കളും. അപ്പോഴതാ കുറെ ബിയറ് കുപ്പികള്‍ ഒഴുകി വരുന്നു..കൂടാതെ മിനറല്‍ വാട്ടര്‍, പെപ്സി, കോള മുതലായ ബ്രേക്ക് ഫാസ്റ്റിനുള്ള ഏതാണ്ടെല്ലാ ഐറ്റംസും വെളത്തില്‍ കൂടി വരുന്നുണ്ട്. കൂടിരുന്നവര്‍ മൊബൈലില്‍ ഫോട്ടൊ എടുക്കുന്നു. അപ്പോള്‍ ഒരാ‍ളുടെ കമന്റ്, “ അരേ ഭായി, ഓ ബിയര്‍ ബോട്ടില്‍ ലേ ലോ..ഹം പീയേഗേ, ഐസാ തൊ ഹം കബ് സേ ബൈട്ടാ ഹേ ഇധര്‍??” ഇതുകേട്ട് മറ്റുള്ളവരും എഴുന്നേറ്റു. ശരിയാ, ആ ബോട്ടിലുകള്‍ ഞങ്ങളുടെ ബസ്സിന്റെ അടുത്തേക്കാണ് ഒഴുകി വരുന്നത്. പലരും റോഡില്‍ നിന്ന് കുപ്പികള്‍ പെറുക്കിയെടുക്കുന്നുമുണ്ട്. അതില്‍ ഒരു പയ്യന്‍ , ഫുഡ്ബോര്‍ഡില്‍ നിന്ന് കുപ്പികള്‍ പെറുക്കാന്‍ തുടങ്ങി, രണ്ട് പെപ്സിയും ആറ് ബിയറും. ബസ്സില്‍ ഉണ്ടായിരുന്ന ലേഡീസിനെ ഉദ്ദേശിച്ചാണ് അവന്‍ അങ്ങനെ ചെയ്തത്..അപ്പോഴേക്കും ഞങ്ങള്‍ എട്ടുപേരും ഒരു സൌഹ്യദത്തില്‍ എത്തിയിരുന്നു. ഏഴുമണിമുതല്‍ ബസ്സില്‍ ഇരിക്കുന്നവര്‍. ഇപ്പോള്‍ 11.30. എല്ലാവരും വിശന്ന് ഇരിക്കയണ്. അവര്‍ കുപ്പികള്‍ വീതിച്ചു. പെപ്സി ലേഡീസിന് കൊടുത്തു. എന്റടുത്തേക്ക് നീട്ടിയ ബിയര്‍ ബോട്ടില്‍ സ്നേഹപൂര്‍വ്വം ഞാന്‍ നിരസിച്ചു. “ ആപ് പീത്തേ നഹി ക്യാ” ഒരാളുടെ ചോദ്യം. “മേം ബിയര്‍ നഹി പീത്തേ, ആപ് ലോഗ് പീ ഓ” ഞാന്‍ സ്നേഹത്തോട് മൊഴിഞ്ഞു. ഇത് കേട്ട അടുത്തിരുന്ന ലാപ്ടോപ്പുകാരി ആ ബിയര്‍ അവന്റെ കൈയ്യില്‍ നിന്നും വാങ്ങി, എന്നിട്ട് എനിക്ക് പെപ്സി നീട്ടികൊണ്ട് പറഞ്ഞു. “ ആപ് പെപ്സി പിഓ , യേ, ഹം പീയേഗേ, മേരാ ടിഫിന്‍ ഹേ, ഹം ചപ്പാത്തി കായെഗേ..” ഇതുകേട്ട് നാണത്താല്‍ ഞാ‍ന്‍ ആ പെപ്സി വാങ്ങി..ശെ, ഒരു കമ്പനിക്കെങ്കിലും ആ കുപ്പി വാങ്ങേണ്ടതായിരുന്നു..വല്ലാത്ത നാണക്കേട്. അതിന്റെ കൂട് മറ്റൊരു കമന്റുകൂടി “ ആപ് ക്യസ്ത്യന്‍ ഹേനാ, ഫിര്‍ ഭി നഹി പീത്തേ?” കഴുത്തില്‍ കിടന്ന ജപമാല കണ്ടുകൊണ്ട് ചോദിച്ചതാവാം..എന്നാലും എല്ലാ ക്യസ്ത്യന്‍സും നോണ്‍ വെജ്ജും ബിയറും കഴിക്കുമെന്ന ഒരു ശ്രുതി(?) ഇവരുടെ ഇടയില്‍ ഉണ്ടാവാം...ആട്ടെ..ഞാന്‍ ഒള്ള കാര്യം തുറന്നു പറഞ്ഞു എന്ന് മാത്രം..ഞാനൊരു ‘നല്ല’ യുവാവാണെന്ന് അവര്‍ ധരിച്ചുകാണും..ഹ ഹ ... കള്ള സന്ന്യാസി !!ഏതായലും ഞങ്ങള്‍ ഇത് ഒരു ആഘോഷമാക്കി മാറ്റി. “എ മിനി പാര്‍ട്ടി അറ്റ് എസ്സ്.ടി ബസ്സ് “ എന്നു വേണേല്‍ പറയാം..ഏതായാലും അപ്പോഴേക്കും മഴയുടെ ശക്തി ഒന്ന് കുറഞ്ഞു. മുന്‍പിലുള്ള വാഹനങ്ങള്‍ ഇഴഞ്ഞ് ഇഴഞ്ഞ് നീങ്ങി തുടങ്ങി. പോലീസുകാര്‍ വന്ന് വലിയ വണ്ടികള്‍ മുന്‍പോട്ട് വിട്ടു. കണ്ടക്റ്റരും ഡ്രൈവറും ബസ്സില്‍ ചാടി കയറീ. ബസ്സ് പതുക്കെ മുന്നോട്ട് നീങ്ങി. എതായാലും 12.15 ന് ബോറിവലി സ്റ്റേഷനില്‍ എത്തി. ഒന്നുകൂടി സ്കൂളില്‍ വിളിച്ച് ചോദിച്ചു, സ്കൂല്‍ ചാലുവാണ് , വരാന്‍ അറ്റുമെങ്കില്‍ വരിക എന്ന് മെസ്സേജ് കിട്ടി. അങ്ങനെ ലഞ്ച് ബ്രേക്കിന്റെ സമയത്ത് സ്കൂളില്‍ എത്തി. ഹാഫ് ഡേ എങ്കിലും കിട്ടിയല്ലോ എന്ന് ആശ്വസിച്ച് നേരെ പ്രിന്‍സിപ്പലിന്റെ ക്യാബിനില്‍ ചെന്നു. “ യൂ ആര്‍ സോ സ്വീറ്റ്” എന്ന് കേട്ടപ്പോള്‍ ഇതുവരെ അവര്‍ ഇതുപോലെ സത്യസന്ധനായ ഒരു ടീച്ചറേ കണ്ടിട്ടില്ലായിരിക്കാം എന്ന് എനിക്ക് തോന്നി. ഏതായാലും ലീവ് നഷ്ടപെടാഞ്ഞതിന്റെ സന്തോഷത്തില്‍ , ബൊബും വെള്ളപൊക്കവും ഒന്നും എങ്ങും ഏശാതെ, ഞാനും എന്റെ ക്ലാസ്സ് റൂമിലേക്ക് കയറി.

Monday, 9 May 2011

പ്രസവിക്കാത്തവള്‍ അമ്മയോ?

കാഴ്ചപ്പാട് : പ്രസവിക്കാത്തവള്‍ അമ്മയോ?
ഏഷ്യ നെറ്റിലെ നമ്മള്‍ തമ്മില്‍ പരിപാടിയില്‍ ഈ ആഴ്ച പ്രസവവും സിസേരിയനും എന്നാ വിഷയത്ത്തെക്കുരിചായിരുന്നു . അതില്‍ പങ്കെടുത്തു സംസാരിച്ച മുഴുവന്‍ സ്ത്രികളും ഒരുകാര്യത്തില്‍ ഉറച്ചു നിന്നു. പ്രസവം ഈശ്വരന്റെ ദാനമാണ് , അത് പ്രക്യത്യാ ഉള്ള ഒരു പ്രക്ര്യ ആണ് , ഏറ്റവും ആപത്ഘട്ടങ്ങളില്‍ മാത്രമേ സിസേറിയനേ ആശ്രയിക്കാവു എന്ന്. എന്നാല്‍ ഇന്നത്തെ പുതു തലമുറയ്ക്ക് പ്രസവം എന്ന് പറയുന്നത് ഒരു നാണക്കേട്, അല്ലെങ്കില്‍ സഹിക്കാന്‍ പറ്റാത്ത വേദന, പിന്നെ നക്ഷത്രം, സമയം, ഇതെല്ലാം ഒരു കാരണമാക്കി അവര്‍ ദിവസങ്ങള്‍ക്ക് മുന്‍പേ ആശുപത്രിയില്‍ അഭയം തേടുന്നു. അതോടൊപ്പം ഒരു മുക്കാല്‍ പങ്കും ആശുപത്രികളും ഡോക്ടര്‍മാരും പണം വാരാനുള്ള ഒരു ഉപാധിയുമായും ഇതിനെ പ്രോത്സാഹിപ്പിക്കുന്നു. ഇതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ഡോകടര്‍മാരെയോ അതോ രോഗി എന്ന് മുദ്രകുത്തിപോകുന്ന ഗര്‍ഭിണികളേയോ? തീര്‍ച്ചയായും ഞാന്‍ പറയും , പെണ്മക്കളേയും അവരുടെ മാതാപിതാക്കളേയും.. ഇന്ന് ഇരുപത് അല്ലെങ്കില്‍ ഇരുപത്തി രണ്ട് വയസ്സോടുകൂടി മകളേ കെട്ടിച്ചുവിടും മാതാപിതാക്കള്‍, അവള്‍ ഈ ആധുനീക ലോകത്തിലെ ചുറ്റുപാടില്‍ ജീവിച്ച് , നാലു നേരവും മാഗിയും, പൊട്ടറ്റോ ചിപ്സും കഴിച്ച്, ഫെയ്സ് പാകൂം ഫെയര്‍ ആന്‍ഡ് ലൌലിയും മാറി ഇട്ട് തന്റെ ശരീരം സ്ലിം ആന്‍ഡ് ബ്യൂട്ടിയായി കൊണ്ട് നടക്കുമ്പോള്‍ , എവിടെ വ്യായാമം ചെയ്യാനും, കുറുത്തോട്ടി കഷായം കുടിക്കാനും, പച്ചക്കറിയും പാവയ്ക്കയും കഴിച്ച് , വെളിച്ചെണ്ണ തേച്ച് കുളിക്കാനും സമയം? നാല് മാസം കഴിഞ്ഞാല്‍ പിന്നെ മകളെ മുറിക്ക് വെളിയിലേക്ക് ഇറക്കാതെ, സോഫയില്‍ കാലും കയറ്റി വെച്ച് റ്റി.വി യുടെ മുന്‍പില്‍ ഇരുന്നാല്‍ , ആ കുഞ്ഞ് എങ്ങനെ തലെ ഉള്ളിലാക്കി വയറ്റില്‍ കിടക്കാതിരിക്കും? എങ്ങനെ ആ കുഞ്ഞ് ചലിക്കും? എങ്ങനെ ആ കുഞ്ന്നിന്റെ പൊസിഷന്‍ പ്രസവ സമയത്ത് താഴേക്ക് വരും? ഇത് കാണുമ്പോള്‍ ഡോകടര്‍മ്മര്‍ക്കും വേറെ വഴിയില്ല...കാരണം സമയം കഴിഞ്ഞിട്ടും കുഞ്ഞ് താഴേക്ക് വരുന്നില്ല..പ്ലാസ്മ എല്ലാം പോയി, ഇനി വെച്ചോണ്ടിരുന്നാല്‍ കുഞ്നിന്റെ ജീവന്‍ അപകടത്തിലാണ്, അപ്പോ പിന്നെ കീറി മുറിക്കാതെ എന്തു ചെയ്യും?? ഇവിടെ ആരാണ് ഇതിന് ഉത്തരവാദി? പ്രസവിച്ചിട്ടുള്ളവര്‍ക്കേ അതിന്റെ വേദന അറിയൂ, ശരിയാണ് , എനിക്ക് അതേ പറ്റി എഴുതാന്‍ ആധികാരികത കാണില്ല, പക്ഷേ , വേദനയോട് പ്രസവിക്കുന്ന ഒരു സ്ത്രീക്കു മാത്രമേ തന്റെ കുഞ്ഞിനെ സ്നേഹത്തോടും വാത്സല്ല്യത്തോടും ഒരു അമ്മ എന്ന വാക്കിന് അര്‍ത്ഥം നല്‍കി വളര്‍ത്തുവാന്‍ സാധിക്കയുള്ളൂ. തന്റെ മാറില്‍ ചേര്‍ത്തുകിടത്തി, വയറു നിറയുവോളം മുലപ്പാല്‍ കുടിച്ച് , തന്റെ ശരീരത്തെ ചൂട് ഏറ്റ് ഉറങ്ങുന്ന കുഞ്ഞ്, അവിടെയാണ് ആ അമ്മയുടെ സ്നേഹം കുഞ്ഞില്‍ പ്രകടമാകുക. അവന്‍ മുലയില്‍ കടിച്ചാലും ആ അമ്മയ്ക്ക് വേദനിക്കില്ല.. അവന്‍ മടിയില്‍ അപ്പിയിട്ടാലും ആ അമ്മയ്ക്ക് അത് നാറത്തില്ല. താന്‍ പട്ടിണി കിടന്നാലും ആ മകന്റെ വിശപ്പിന്റെ കരച്ചില്‍ കേള്‍ക്കാന്‍ ആ അമ്മയ്ക്ക് കഴിയില്ല. അവിടെയാണ് അമ്മ എന്ന വാക്കിന് വില കല്പിക്കുക. മുല വലിക്കുമ്പോള്‍ വേദന വരാതിരിക്കാനോ, സ്തനം വലുതായി അത് നാണക്കേടായിരിക്കാനോ ആണോ ഇന്ന് മൂന്നുമാസം മുതല്‍ കവര്‍ പാല്‍ ചുരത്തികൊടുക്കുന്നത്? ഇതിന്റെയൊക്കെ ഫലമാണ് ഇന്ന് നാം കാണുന്ന , യുവാക്കളിലെ കാമ കേളികള്‍, നമ്മുടെ സിറ്റികളിലും , നമ്മുടെ കോളജുകളിലും എന്തിനു വീട്ടില്‍ പോലും ഇന്ന് സഹോദരനും സഹോദരിക്കും ഒന്നിച്ച് തനിയെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ. അപ്പനും മകള്‍ക്കും ജീവിക്കന്‍ പറ്റുന്നില്ല. നമ്മുടെ നാട് ഇന്ന് സ്ത്രീകള്‍ക്ക് ഒരു പേടി സ്വപ്നമാണ്. ഇതിനെല്ലാം കാരണക്കാര്‍ നാം തന്നെ. നമ്മുടെ മക്കളെ , മൂല്യങ്ങള്‍ പഠിപ്പിച്ച്, നമ്മുടെ സംസ്ക്കാരം പഠിപ്പിച്ച്, കുടുമ്പത്തില്‍ വളര്‍ത്തിയാല്‍ , അവര്‍ പ്രായമായാലും നമ്മുക്കും നമ്മുടെ നാടിനും ഒരു മുതല്‍കൂട്ട് ആയിരിക്കും.

Tuesday, 7 September 2010

സെക്സ് എന്ന മറിമായം

പഴയ പത്ര താളുകളില്‍ കൂടി കണ്ണുകള്‍ പരതിയപ്പോള്‍ , സിനിമാ നടി ഖുശ്ബുവിന്റെ കേസുകളേ കുറിച്ച് വന്ന വാര്‍ത്തകള്‍ ഇടയില്‍ ഉടക്കി. അത് വായിച്ചപ്പോള്‍ മനസ്സ് കുറച്ച് നേരത്തേക്ക് സെക്സ് എന്ന വാക്കില്‍ ഉടക്കി നിന്നു. സെക്സ് എന്ന് കേള്‍ക്കുമ്പോള്‍ നാം പുരികം ചുളിക്കുമെങ്കിലും അത് ആസ്വദിക്കുമ്പോള്‍ ഈ പുരികം താനെ അടഞ്ഞ് പോകും. അത് ഏതൊരു ആണിന്റെയും / അല്ലെങ്കില്‍ പെണ്ണിന്റെയും സ്വാഭാവികമായ ഒരു വികാരം.
കഴിഞ്ഞ ദിവസങ്ങളിലായി പോപ്പിനെക്കുറിച്ചും സഭയിലെ വൈദീകരുടെ ലൈഗീക പ്രവണതകള്‍ക്ക് ഉത്തരം ഇല്ലാത്തതിനെപ്പറ്റിയും പത്രങ്ങള്‍ പറയുകയും, ചില മോശമായ പരാമര്‍ശങ്ങള്‍ പോപ്പിനെതിരെ ഉന്നയിക്കുകയും ഉണ്ടായി. ഇതീനെ സഭയിലെ ‘സിന്‍‘ അല്ലെങ്കില്‍ പാപം എന്ന് പോപ്പ് പറയുകയുണ്ടായി. അതിനെതിരായി പശ്ചാത്തപിക്കണം എന്നും ആവര്‍ത്തിക്കരുതെ എന്നും അദ്ദേഹം പറഞ്ഞു.

സെക്സ് അഥവാ ലൈഗീകത പാപമാണോ ? കുറ്റകരമാണോ? എനിക്ക് ഇതുവരെ മനസ്സിലാകാത്ത ഒരു ചോദ്യമാണ് ഇത്. ലൈഗീകത ഒരു മനുഷ്യ വികാരമാണ്. അത് ദൈവം സ്യഷ്ടിച്ചപ്പോള്‍ മുതല്‍ മനുഷ്യര്‍ക്ക് നല്‍കിയതാണ്. അത് ഉപയോഗിക്കണ്ടിയ രീതിയില്‍, അതായത് വിവാഹ ശേഷം ഭാര്യയുമായി മാത്രം ആസ്വദിക്കുക എന്നാണല്ലോ നാം പറയുക. കൂടാതെ സന്താനോല്പാദനത്തിനും. ഇനി ആസ്വദിക്കാനാവുമ്പോള്‍ അത് ഏതു സമയത്തും ആരുമായും ആകാം. അല്ലേ? അപ്പൊ അതിനു മ്യൂച്ചല്‍ അണ്ടര്‍സറ്റാന്‍ഡിങ് എന്ന് പറയാം. അതാണ് ഇവിടെ ഖുശ്ബുവും പറഞ്ഞത്. പരസ്പരം ഇഷ്ടപ്പെട്ട് പുരുഷനും സ്ത്രീയും ഒന്നിച്ച് രണ്ടുപേരും കൂടി സെക്സ് ആസ്വദിക്കുമ്പോള്‍ അത് കുറ്റകരമാണൊ? എന്നാല്‍ അത് കൊച്ചു കുട്ടിയിലോ, ബലം പ്രയോഗിച്ചൊ ആകുമ്പൊള്‍ തീര്‍ച്ചയായും കുറ്റം തന്നെ.
മസ്റ്റര്‍ബേഷന്‍ എന്ന പ്രകിയ പ്രക്ര്യത്യ ഈശ്വരന്‍ മനുഷ്യന് ഫ്രീയായി നല്‍കിയിരിക്കുന്നത് ഈയവസരങ്ങളില്‍ തെറ്റില്‍ നിന്ന് വഴുതിമാരുന്നതിനാണ് . അപ്പോള്‍ ഈ സ്വയം ഭോഗം എന്ന് പറയുന്നത് പാപമാണോ? പലരുടെയും സംശയമാണ്. പല മാസികകളിലും ലൈഗിക ചോദ്യോത്തരങ്ങളില്‍ കൂടുതലും കാണുന്ന ഒരു സംശയമാണ് ഇത്. സ്വയം ഫോഗത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് , ഹോമോ സെക്ഷ്യാലിറ്റി ക്രൈം അല്ല എന്ന നമ്മുടെ ഭരണഘടനയുടെ നിയമം ഈ കഴിഞ്ഞ വര്‍ഷാവസാനം ഇറങ്ങിയതും പല സഭാ / മുസ്ലീം സംഘടനകളും ഇതിനെതിരെ രംഗത്തു വന്നതും. ഇവിടെ പുരുഷനും പുരുഷനും, അല്ലെങ്കില്‍ സ്ത്രീയും സ്ത്രീയും തമ്മില്‍ ഒരു ലൈഗീക സംത്യപ്തി നേടുന്ന പ്രകിയ ആണ്. പ്രക്യതി വിരുദ്ധ ലൈഗീകത എന്ന് നാം വിളിക്കുന്ന ഈ പ്രവണത, ജന്മനാ ഉള്ളതോ അല്ലെങ്കില്‍ സാഹചര്യത്തിന്റെ ബലത്തിലൊ ഉണ്ടാകുന്നതാണ്. ജ്നമനാ എന്ന് പറയാന്‍ പ്രയാസമാണ് കാരണം വളരെ കുറച്ച് മാത്രമേ ആളുകള്‍ ഗേ ആയി അല്ലെങ്കില്‍ എതിര്‍ ലിംഗത്തോട് അഭിനിവേശം ഇല്ലാതെ വളരാറുള്ളൂ. എന്നാല്‍ ചെറുപ്പം മുതല്‍, ആണ്‍കുട്ടികളുമായി മാത്രം ബന്ധം പുലര്‍ത്തുകയും, ഏതെങ്കില്‍ം സാഹചര്യത്തില്‍ മുതിര്‍ന്ന ആളുമായി ഈ ലൈഗീകതയില്‍ പങ്കുപറ്റുകയും ചെയ്താല്‍ അത് പിന്നീട് ആ വഴിയിലേക്ക് കൂടുതല്‍ നയിക്കുകയും പിന്നീട് അതിനു അടിമയായി ഒരു ഹോമോ സെക്ഷ്യല്‍ ഓറിയന്റേഷനു കീഴ്പെടുകയും ചെയ്യും. പണ്ട് ഇത് വളരെ കുറവായിരുന്നു, എന്നാല്‍ 90 കളില്‍ ഈ അഭിനിവേശം വളരുകയും ഇന്ന് ഭാരതത്തില്‍ മാത്രമല്ല പല അമേരിക്കന്‍ / യൂറോപ്പ്യന്‍ രാജ്യങ്ങളിലും ഈ ഹോമോ സെക്സ് അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കയാണ്. സിഡ്നി, ലോസാഞ്ചത്സ് എന്നിവടങ്ങളില്‍ പരസ്യമായി ആളുകള്‍ തുണിയില്ലാതെ നിരത്തുകളില്‍ നടക്കുന്ന പല പടങ്ങളും നെറ്റില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഇന്‍ഡ്യയിലും പ്രത്യേകിച്ച് പല നഗരങ്ങളിലും ഹോമോ / ഗേ ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കയാണ്. ഇന്റര്‍നെറ്റ്, മൊബൈല്‍ എന്നിവയുടെ വരവോടുകൂടി ഇത് കൂടുതല്‍ പ്രാബല്യ്ം നേടുന്നു എന്ന് വേണം പറയാന്‍. ഇത് ഒരു സംത്യപ്തി എന്ന പറയാം . ഇനി ഖുശ്ബുവിന്റെ വേട്ടയാടുകയും പോപ്പിനെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ ഈ സംത്യപ്തി നേടാത്തവര്‍ ആണോ? അതോ ഒരിക്കലും സെക്സ് എന്ന വാക്കിന്റെ അര്‍ത്ഥം അനുഭവിച്ചിട്ടില്ലാത്തവര്‍ ആണോ? ഇതൊക്കെ വെറും പബ്ലിസിറ്റിക്കുവേണ്ടി , മനുഷ്യരും മാധ്യമങ്ങളും മെനഞ്ഞെടുക്കുന്നതല്ലേ? ലൈഗീകതയെ ശരിയായ രീതിയില്‍ ഉപയോഗിക്കാനും ആസ്വദിക്കാനും, കുടുമ്പബന്ധത്തെ ശിഥിലമാക്കതെ നേരായ വഴിയില്‍ കൂടി നടത്റ്റുകയും ചെയ്‌വാന്‍ ഇന്നത്തെ തലമുറയ്ക്ക് അറിയില്ല, അതാണ് ഇന്ന് റേപ്പ് എന്ന ക്രൂരക്യത്യം നമ്മുടെ ഇടയില്‍ നടമാടുന്നത്. അതിനു ലൈഗീകതയെ കുറിച്ച് നല്ല അറിവുണ്ടായിരിക്കണം. നമ്മൂറ്റെ കുട്ടികളില്‍ സെക്സ് എഡ്യുക്കേഷന്‍ വേണം എന്ന് ചില വിദ്യാഭാസ വിവക്ഷകര്‍ പറയുന്നത് ഈ കാരണത്താലാണ്. അതേ, നമ്മുടെ കുട്ടികള്‍ക്ക് നാം തന്നെ ശരിയായ അറിവു കൊടുക്കണം. ലൈഗീകത ചീത്തയല്ല, അല്ലെങ്കില്‍ പാപമല്ല എന്ന വസ്തുത നാം അവര്‍ക്ക് പറഞ്ഞ് മനസ്സിലാക്കികൊടുക്കണം. പക്ഷേ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് ഒരു വെല്ലുവിളിയായി തന്നെ നമ്മിലേക്ക് തിരിഞ്ഞ് കൊത്തും.

Monday, 6 September 2010

My Dell Inspiron

There is time for everything. For example buying house, getting married, going abroad etc. even in my life buying a laptop too, I think I should have waited for the time. But force from all sides, I couldn’t wait for time. Friends were asking, parents were telling, church people ….finally I thought, ok, let’s go and see means enquire. I went to many shops in Mumbai. No way. I went to Kerala, no match, seen few shops. No way, went to Pune. No hope. Finally came back to Mumbai and started searching for a good one.

One of my friends suggested one. I went to see in the shop. Shop was good, well built, well furnished. Sales people talked to me in very good marketing way, giving me many offers, it will suites you, you will have good profit from this, it’s the latest model….i fallen to their hands! I had one condition in my mind, if I buy it should be Dell no other brand, I can’t accept any other caste. Inspiron was in Dell family, so I thought, it will suit for me. She will be my life partner. So I agreed. Paid the money. But few of my relatives doesn’t like this my chosen laptop. But I told them, this is the one God chosen for me, let me accept it. So in front of my friends and relatives, I carried my favourite Dell Inspiron to my home.

Days passed. Months passed. When I started working on my laptop, I came to know that shop cheated me saying many good things about the laptop. It was just a dubba we call it. The operating system is not updated, software are not updated. Just the body is like a normal laptop. I am very good in designing, but none of my designing software is working on this lap. I tried many times to install. No way. All entertainment programs are working well, but I don’t like any such programs. I cannot work properly, I cant do any job. Only its allow games and chatting. Slowly I came to know viruses intrude in the lap. Its multiplied. Virus taken complete control over the laptop. I tried my best by cleaning the disks, but I failed. Now I am helpless. I cannot sell it out, I cannot throw it out. I am carrying with me, because I paid for it.

Now I think, I should have wait for some more time and I should have test the laptop before buying it. At least check the programs, memory, disks , virus etc. then if I satisfied with, go for it. Not to hurry for anything. Without laptop also people can live!. There are many people around me. But once you bought, you cannot give up. Rare people does that. Now I tell my friends , do prefer love marriage other than arranged marriage, why? I repeat again check, test , find any major faults then buy it, otherwise you will repent later in your life.